ഒട്ടാവ: ബ്രാംപ്ടണിലെ ഒരു ക്ഷേത്രത്തിൽ ഹിന്ദു ഭക്തർക്ക് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. സംഭവത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. രാജ്യത്ത് അക്രമ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ട്രൂഡോ വ്യക്തമാക്കി.
Also Read: ഹസൻ നസ്രല്ലയുടെ പിൻഗാമിയായി നയീം കാസിം; ഹിസ്ബുള്ളയുടെ പുതിയ തലവൻ
ഞായറാഴ്ച, ഹിന്ദു സഭാ മന്ദിറിലെ ഒരു കൂട്ടം ഭക്തരെ ഖലിസ്ഥാനി അനുയായികൾ ആക്രമിക്കുന്നത് പ്രകോപനം സൃഷ്ടിച്ചുവെന്നും. ഇന്ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും ട്രൂഡോ പറഞ്ഞു.
സമൂഹത്തെ സംരക്ഷിക്കുന്നതിനും ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിനും അദ്ദേഹം പോലീസിന് നന്ദി പറഞ്ഞു. ബ്രാപ്ടണിലെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയായിരുന്നു ഖലിസ്ഥാന്‍ വാദികൾ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന്‌റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വടികളും മറ്റുമായി എത്തിയ സംഘം ക്ഷേത്രത്തിലുണ്ടായിരുന്നവരെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലൂടെ വ്യക്തമാണ്.
Also Read: മിഥുന രാശിക്കാർ സൂക്ഷിക്കുക, ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!
ഇവരുടെ കയ്യിൽ ഖലിസ്ഥാന്‍ പതാകയും ഉണ്ടായിരുന്നു. ആക്രമണത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ഇന്ത്യ-കാനഡ ബന്ധം വഷളായത് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്‌റെ കൊലപാതകത്തിന് പിന്നാലെയാണ്. നിജ്ജാറിന്‌റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യ കാനഡയ്‌ക്കെതിരെ ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് നേരത്തെ കാനഡ ആരോപിച്ചിരുന്നുവെങ്കിലും ആരോപണങ്ങളെ തള്ളിയ ഇന്ത്യ കാനഡയുടെ വാദം അസംബന്ധമാണെന്ന് പ്രതികരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.