ലണ്ടൻ: കടുത്ത ചൂടിനെ നേരിടുകയാണ് ബ്രിട്ടൻ. ശനിയാഴ്ച 30 ഡിഗ്രിയാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയ ചൂട്. ഇതിനിടയിൽ വില്യം രാജകുമാരൻ പങ്കെടുത്ത വാർഷിക കളർ പരേഡിൽ മൂന്ന് സൈനീകർ തളർന്നു വീണു. ചൂട് സഹിക്കാൻ കഴിയാതെയാണ് സൈനീകർ തളർന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ജൂൺ 17-ന് നടക്കുന്ന രാജാവിൻറെ പിറന്നാളിനോടനുബന്ധിച്ചാണ് സൈന്യം പരേഡ് നടത്തുന്നത്.ഇതിൻറെ റിഹേഴ്സലിനാണ് സൈനീകർ എത്തിയത്.
അതേസമയം കേണലിൻറെ റിവ്യൂ പരേഡിൽ കടുത്ത ചൂടിനെ അവഗണിച്ചും പങ്കെടുത്ത സൈനീകർക്ക് നന്ദി അറിയിച്ച് വില്യം രാജകുമാരൻ ട്വീറ്റ് ചെയ്തു. അതേസമയം തളർന്ന് വീണ സൈനീകർക്ക് അടിയന്തിര മെഡിക്കൽ സേവനം ലഭ്യമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.
Three soldiers faint in heat during royal parade in front of Prince William #uk #parade #PrinceWilliamIsAKing #faint pic.twitter.com/9bfd1wzdv1
— Ismayil Jabiyev (@ismayiljabiyev) June 10, 2023
ഇതാദ്യമായാണ് ലണ്ടനിൽ ചൂട് 30 ഡിഗ്രിയിലേക്ക് എത്തുന്നത്. അതിനിടയിൽ ദക്ഷിണ ലണ്ടനിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് യൂകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ചു. ലണ്ടനിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്കും മുന്നറിയിപ്പുണ്ട്. പുറത്തിറങ്ങേണ്ട സമയം, ധരിക്കേണ്ട വസ്ത്രങ്ങൾ എന്നിവ സംബന്ധിച്ചും നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...