ഇസ്‌താംബുൾ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആദ്യമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 ആയിട്ടുണ്ട്. തുർക്കിയിൽ മാത്രം 2900 പേർ മരിക്കുകയും 15,000 ലധികം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
Also Read: തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കും
24 മണിക്കൂറിനുള്ളിൽ മൂന്നു തവണയാണ് തുർക്കി കുലുങ്ങി തകർന്നത്. സംഭവത്തിൽ വൻ കെട്ടിടങ്ങൾ നിലംപതിക്കുന്ന ഭീകര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. ബഹുനില കെട്ടിടം തകർന്നു തരിപ്പണമാകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അത്തരത്തിലുള്ള ഒരു വീഡിയോ കാണാം...
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
Not just parts of buildings…whole buildings are collapsing and breaking down into bits and pieces as powerful aftershocks ensue the massive earthquake that hit Turkey and Syria…#earthquake #Turkey #Syria #TurkeyEarthquake pic.twitter.com/4jBebObYCZ
— Jyot Jeet (@activistjyot) February 6, 2023
Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!
ഇതിനിടയിൽ ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ അയയ്ക്കാൻ റ്റീരുമാനമെടുത്ത് ഇന്ത്യ. ഡോക്ടർമാരുടെ സംഘത്തെയും ദുരിതാശ്വാസത്തിനാവശ്യമായ വസ്തുക്കളും ഉൾപ്പെടെ തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് ദുരന്ത നിവാരണ സേനയെ അയയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...