Russia - Ukraine War : യുക്രൈനിന്റെ അയൽരാജ്യങ്ങളിൽ നാറ്റോ കമാൻഡോകളെ വിന്യസിപ്പിച്ചു

യുദ്ധത്തിന്റെ സാഹചര്യത്തിൽ കര, വ്യോമ, സമുദ്ര മേഖലകളിൽ സേനകൾ വിന്യസിപ്പിക്കുകയാണെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 12:16 PM IST
  • നാറ്റോയുടെ അംഗ രാജ്യങ്ങളുടെ അതിർത്തികളിലാണ് കമാൻഡോകളെ വിന്യസിപ്പിച്ചിരിക്കുന്നത്.
  • ചരിത്രത്തിലാദ്യമായിയാണ് നാറ്റോ ഇത്രയധികം ദ്രുതപ്രതികരണ സേനയെ വിന്യസിപ്പിച്ചിരിക്കുന്നത്.
  • യുദ്ധത്തിന്റെ സാഹചര്യത്തിൽ കര, വ്യോമ, സമുദ്ര മേഖലകളിൽ സേനകൾ വിന്യസിപ്പിക്കുകയാണെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.
  • അതായിത് വിവിധ രാജ്യങ്ങളിലായി ആയിരകണക്കിന് സൈനികരും, നൂറ് കണക്കിന് ജെറ്റുകളുമാണ് യുദ്ധ സന്നിഹിതരായി നില്ക്കുന്നത്
Russia - Ukraine War : യുക്രൈനിന്റെ അയൽരാജ്യങ്ങളിൽ നാറ്റോ കമാൻഡോകളെ വിന്യസിപ്പിച്ചു

റഷ്യ - യുക്രൈൻ രൂക്ഷമാകുന്ന സാഹചര്യത്തിൽ യുക്രൈനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നാറ്റോ കമാൻഡോകൾ വിന്യസിപ്പിച്ചു. നാറ്റോയുടെ അംഗ രാജ്യങ്ങളുടെ അതിർത്തികളിലാണ് കമാൻഡോകളെ വിന്യസിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായിയാണ്  നാറ്റോ ഇത്രയധികം ദ്രുതപ്രതികരണ സേനയെ വിന്യസിപ്പിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തിൽ കര, വ്യോമ, സമുദ്ര മേഖലകളിൽ സേനകൾ വിന്യസിപ്പിക്കുകയാണെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

അതായിത് വിവിധ രാജ്യങ്ങളിലായി ആയിരകണക്കിന് സൈനികരും, നൂറ് കണക്കിന് ജെറ്റുകളുമാണ് യുദ്ധ സന്നിഹിതരായി നില്ക്കുന്നത്. റഷ്യയും യുക്രൈനുമായി അതിർത്തി പങ്കിടുന്ന വിവിധ നാറ്റോ അംഗരാജ്യങ്ങളിലെ 30 സ്ഥലങ്ങളിലായി ആണ് സൈന്യത്തെ വിന്യസിപ്പിച്ചിരിക്കുന്നത്. നാറ്റോയുടെ അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കും, പ്രതിരോധത്തിനുമായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നാറ്റോ മേധാവി പറഞ്ഞു. ഇതിൽ യാതൊരു വിധ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും പറഞ്ഞു.

ALSO READ: Russia Ukraine War: യുദ്ധത്തിൽ റഷ്യയെ പ്രതിഷേധമറിയിച്ച് മാർപ്പാപ്പ; വത്തിക്കാനിലെ റഷ്യൻ എംബസിയിൽ നേരിട്ടെത്തി

എന്നാൽ യുക്രൈനിൽ സൈനിക നീക്കം നടത്തില്ലെന്ന തീരുമാനത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് നാറ്റോ. യുക്രൈൻ യുദ്ധത്തിൽ നാറ്റോ സൈനിക നീക്കം നടത്തില്ലെന്ന് അറിയിച്ചതിനെ തുടർന്ന് നിരവധി വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതിനിടയിലാണ് പുതിയ നടപടിയുമായി നാറ്റോ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, മറ്റ് നാറ്റോ നേതാക്കളുമായും സംസാരിച്ചതിന് ശേഷമാണ് നാറ്റോ കമാൻഡോകൾ വിന്യസിപ്പിക്കാൻ തീരുമാനിച്ചത്.

ALSO READ: Russia Ukraine War: കീവ് പിടിച്ചെടുക്കാൻ നീക്കം, ആക്രമണം ശക്തമാക്കി റഷ്യ; കാർകീവിൽ ശക്തമായ ബോംബാക്രമണം

 

റഷ്യ കീവ് വളഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാറ്റോയുടെ അംഗരാജ്യങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പിക്കാനാണ് ഈ പുതിയ നീക്കമെന്നാണ് വിദഗ്തർ അഭിപ്രായപ്പെടുന്നത്. ചരിത്രത്തിലാദ്യമായി ആണ് നാറ്റോ ഇത്രയധികം സേനയെ ഒരുമിച്ച് യുദ്ധസന്നിഹിതരായി നിർത്തുന്നതെന്ന് നാറ്റോ സുപ്രീം അലൈഡ് കമാൻഡർ ജനറൽ ടോഡ് വോൾട്ടേഴ്സ് പറഞ്ഞു.

ALSO READ: Russia Ukraine War: പ്രതീക്ഷ കൈവിടില്ല, തോറ്റ് പിന്മാറില്ല; സമാധാനം പുലരുന്നതിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് അന്റോണിയോ ​ഗുട്ടെറസ്

സ്ലോവാക്യയിൽ ആന്റി - മിസൈൽ സിസ്റ്റവും, സേനകളെയും വിന്യസിപ്പിക്കുമെന്ന് ജർമനി ഇന്നലെ പറഞ്ഞിരുന്നു. റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ നാറ്റോ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ജർമ്മനി. നാറ്റോയുടെ വിവിധ അംഗരാജ്യങ്ങൾ യുക്രൈനിന് ആവശ്യമായ ആയുധങ്ങളും, മറ്റ് സൗകര്യങ്ങളും നൽകുന്നുണ്ട്. എന്നാൽ ഒരു സംഘടന എന്ന നിലയ്ക്ക് നാറ്റോ സൈനിക നീക്കം നടത്തില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News