Washington : ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടര്ന്ന് സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് വിദഗ്ദ്ധർ അഭ്പ്രായപ്പെട്ടു. വിവിധ വാക്‌സിൻ വിദഗ്ദ്ധരും, ഡോക്ടർമാരും ഒക്കെ പങ്കെടുത്ത ഒരു വോട്ടെടുപ്പിലാണ് ഈ വിവരം പുറത്ത് വന്നത്. അതേസമയം പുതിയ വകഭേദത്തിനെതിരെ വാക്‌സിനുകൾ എത്രത്തോളം പ്രതിരോധം തീർക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.
എന്നാൽ ഈ കോവിഡ് വകഭേദത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ലാത്തതും, മറ്റ് വകഭേദങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വാക്‌സിനുകൾക്ക് കഴിഞ്ഞു എന്നുള്ളതുമാണ് ബൂസ്റ്റർ വാക്‌സിൻ എടുക്കാൻ പ്രോത്സാഹിപ്പിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. മാത്രമല്ല ഒമിക്രോൺ വകഭേദത്തിനായി മാറ്റം വരുത്തിയ വാക്‌സിൻ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു.
ALSO READ: Omicron in France : ആഴ്ചകൾക്കുള്ളിൽ ഫ്രാൻസിൽ ഒമിക്രോൺ വ്യാപകമായേക്കുമെന്ന് വിദഗ്ദ്ധർ
ബൂസ്റ്റർ ഡോസുകൾ അടിയന്തിരമായി നല്കണമെന്ന് മയോ ക്ലിനിക്ക് വാക്സിൻ റിസർച്ച് ഗ്രൂപ്പിന്റെ ഡയറക്ടർ ഗ്രിഗറി പോളണ്ട് പറഞ്ഞു, ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ വ്യക്തികളുടെ പ്രതിരോധ ശേഷായി വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയോടെ ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ ഫ്രാൻസിൽ (France) രൂക്ഷമാക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഫ്രാൻസിലും, അമേരിക്കയിലും (America) കഴിഞ്ഞ ആദ്യത്തെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആഗോള തലത്തിൽ ഒമിക്രോൺ രോഗബാധ വൻ തോതിൽ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്.
ALSO READ: Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി
ലോകരാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കഴിഞ്ഞു. അമേരിക്കയിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത് നവംബർ 22 ന് കാലിഫോർണിയയിൽ എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ്. ഇയാൾക്ക് 29 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ പൂർണമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...