ലണ്ടൺ : ഇന്ത്യൻ വംശജനായ ഋഷി സുനക്കിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചാൾസ് മൂന്നാമൻ രാജാവ് നിയമിച്ചു. ഇന്ത്യൻ സമയം വൈകിട്ട് നാല് മണിക്ക് ബക്കിങ്ഹാം കൊട്ടരത്തിലെത്തിയ ഋഷി സുനക്കിനെ ചാൾസ് മൂന്നാമൻ ലിസ് ട്രസിന്റെ പിൻഗാമിയായി നിയമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഋഷി സുനക്കിനെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തിരുന്നു. 45 ദിവസത്തെ ഭരണത്തിൽ പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രശ്നത്തെ തുടർന്ന് ലിസ് ട്രസ് രാജിവച്ചതിന് പിന്നാലെയാണ് ഋഷി ബ്രിട്ടണിന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്.
ഔദ്യോഗികമായി പ്രധാനമന്ത്രി പദം രാജിവെക്കുന്നതിന് മുന്നോടിയായി ലിസ് ഇന്ത്യൻ സമയം 1.30 ഓടെ പ്രത്യേക മന്ത്രിസഭ യോഗം കൂടുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ശേഷം ലിസ് ബക്കിങ്ഹാം കൊട്ടരാത്തിലെത്തി തന്റെ രാജി സമർപ്പിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് നാല് മണിയോട് പുതിയ ടോറി നേതാവായി തിരഞ്ഞെടുത്ത് ഋഷിയെ ചാൾസ് മൂന്നാമൻ യുകെയുടെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്.
ALSO READ : Rishi Sunak : ബ്രിട്ടീഷ് സാമ്രാജ്യം ഇനി ഈ ഇന്ത്യൻ വംശജൻ ഭരിക്കും; ആരാണ് ഋഷി സുനക്
ഋഷിക്ക് മുന്നിലെ പ്രധാന വെല്ലുവിളികൾ
വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും 2015ൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയതിന് ശേഷം യുകെയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്. നേരത്തെ ബ്രെക്സിറ്റും കോവിഡും തുടങ്ങിയ പ്രശ്നങ്ങളായിരുന്നു ബ്രിട്ടണെ ബാധിച്ചിരുന്നെങ്കിൽ, ഇന്ന് അത് അത് ദുർബ്ബലമായ സാമ്പത്തിക സ്ഥിതിയാണ്. അത് തന്നെയാണ് ഇന്ത്യൻ വംശജനായ ബ്രിട്ടണിന്റെ ആദ്യ പ്രധാനമന്ത്രിയുടെ മുന്നിലുള്ള വെല്ലിവിളി.
ടോറി നേതാവാകുന്നതിന് നാമനിർദേശം നൽകിയ സമയത്ത് ഇത് തന്നെയാണ് ഋഷി തന്റെ സഹഎംപിമാരോട് പറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ ഏത് വിധേനയും മറികടക്കുകയെന്നാണ്. അതിനായി എല്ലാവരും ഒരുമിച്ച പ്രവർത്തിക്കണമെന്നും താൻ സത്യസന്ധതയോട് പ്രവർത്തിക്കുമെന്ന് ഋഷി പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമം ദി ഗ്വാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തിക മേഖലയുമായിട്ടുള്ള സുനക്കിനുള്ള ചിത്രമാണ് ഇന്ത്യൻ വംശജനായ പ്രധനമന്ത്രിക്കുള്ള മുൻതൂക്കം. ട്രസ് മന്ത്രിസഭ തകർന്നടിയുന്നതിനുള്ള പ്രധാന കാരണം ഋഷിയെ പോലെ ഫൈനാൻസ് പ്രാഗത്ഭ്യൻ ആ ക്യാബിനെറ്റിൽ ഉണ്ടായിരുന്നില്ല. ബ്രിട്ടൺ നേരിടുന്ന പണപ്പെരുപ്പം സാമ്പത്തിക അസ്ഥരിത എല്ലാം ഋഷിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഋഷി മുന്നോട്ട് സാമ്പത്തിക പുനഃരുദ്ധാരണ പദ്ധതികൾ അന്നത്തെ മധ്യവർഗ്ഗം ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...