റഷ്യ- പാക് സഹകരണം;ഷെഹ്ബാസ് ഷെരീഫിന് റഷ്യയുടെ അഭിനന്ദനം;കത്തുകൾ കൈമാറിയെന്ന് റിപ്പോർട്ട്

 

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 09:02 AM IST
    റഷ്യ- പാക് സഹകരണം
    കത്തുകൾ കൈമാറിയെന്ന് റിപ്പോർട്ട്
    പാക് പ്രധാനമന്ത്രിക്ക് റഷ്യയുടെ അഭിനന്ദനം
റഷ്യ- പാക് സഹകരണം;ഷെഹ്ബാസ് ഷെരീഫിന് റഷ്യയുടെ അഭിനന്ദനം;കത്തുകൾ കൈമാറിയെന്ന് റിപ്പോർട്ട്
 
റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കത്തുകൾ കൈമാറിയെന്ന് റിപ്പോർട്ട്. സഹകരണം ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് ഇരു രാജ്യങ്ങളും കത്ത് കൈമാറിയത്. മാദ്ധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കത്തിലൂടെ വിവരം കൈമാറിയതെന്നാണ് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 
 
ഇമ്രാൻഖാനെ പുറത്താക്കിയതിന് ശേഷം ഷെഹ്ബാസ് പാക് പ്രധാനമന്ത്രിയായതോടെയാണ് സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും ആഗ്രഹം പ്രകടിപ്പിച്ചത്. റഷ്യയും പാകിസ്ഥാനും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കണമെന്ന് പുടിൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പുതിയ പാക് പ്രധാനമന്ത്രിയുടെ തെരെഞ്ഞെടുപ്പിനുള്ള അഭിനന്ദനവും കത്തിലുണ്ടെന്നാണ് വിവരം. ഷെഹ്ബാസിന്റെ പ്രവർത്തനങ്ങൾ പാകിസ്ഥാൻ -റഷ്യ സഹകരണം കൂട്ടുമെന്നും വികസനത്തിലും അഫ്ഗാൻ വിഷയത്തിലും ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും പുടിൻ പറഞ്ഞു.
 
അഫ്ഗാനിസ്ഥാനിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ച് ഷെഹ്ബാസ് മറുപടി കത്തെഴുതി. ഇസ്ലാമാബാദിലെ പുതിയ പ്രധാനമന്ത്രി പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്നാണ് പാക് മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഇമ്രാൻഖാന്റെ പ്രസ്താവനകൾ രാജ്യത്തിനുണ്ടാക്കിയ മോശം പ്രതിച്ഛായ മാറ്റാൻ പുതിയ സർക്കാരിന് സാധിക്കുമെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News