താലിബാൻ ക്രൂരത തുടരുന്നു,സ്ത്രീകൾക്ക് ലൈസൻസ് നൽകില്ല

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് താലിബാൻ അവസാനിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : May 5, 2022, 02:53 PM IST
  • പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുന്നതും സ്ത്രീകളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവദിക്കാത്തതും വലിയ വിവാദമായിരുന്നു
  • രാജ്യത്ത് ഭക്ഷ്യക്ഷാമവും അവശ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ സമയത്താണ് താലിബാന്റെ ഈ നീക്കം
താലിബാൻ ക്രൂരത തുടരുന്നു,സ്ത്രീകൾക്ക് ലൈസൻസ് നൽകില്ല

സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങൾ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ . താലിബാൻ പിടിച്ചെടുത്തതോടെ സ്ത്രീകളോടുള്ള ക്രൂരത കൂടിവരികയാണ് . നേരത്തെ താലിബാൻ അഫ്ഗാൻ പിടിച്ചെടുക്കുന്നതിന് മുൻപ് കാബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അവസരമുണ്ടായിരുന്നു . എന്നാൽ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് താലിബാൻ അവസാനിപ്പിച്ചുവന്ന വാർത്തയാണ് വരുന്നത് . 

കഴിഞ്ഞ വർഷം താലിബാൻ ഭരണകൂടം അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സ്ഥിതി കൂടുതൽ വഷളാവുകയാണ് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുന്നതും സ്ത്രീകളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവദിക്കാത്തതും വലിയ വിവാദമായിരുന്നു . സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മീഡിയ കമ്പനികൾ, മറ്റ് തൊഴിൽ ഇടങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി . 

ഇതിനിടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത് . രാജ്യത്ത് ഭക്ഷ്യക്ഷാമവും അവശ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ സമയത്താണ് താലിബാന്റെ ഈ നീക്കം . ലോകത്ത് ഏറ്റവുമധികം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News