Pathankot terror attack: രാജ്യത്തെ നടുക്കിയ പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് അജ്ഞാത സംഘം

Pathankot terror attack mastermind has been killed: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് ഷാഹിദ് ലത്തീഫ്. 

Written by - Zee Malayalam News Desk | Last Updated : Oct 11, 2023, 02:30 PM IST
  • അജ്ഞാത സംഘം ഷാഹിദ് ലത്തീഫിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
  • ആക്രമണത്തിന് ശേഷം അജ്ഞാത സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നാണ് വിവരം.
  • സിയാല്‍കോട്ടിന് സമീപമുള്ള പള്ളിയുടെ അടുത്തുവെച്ചാണ് വെടിവെയ്പ്പുണ്ടായത്.
Pathankot terror attack: രാജ്യത്തെ നടുക്കിയ പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് അജ്ഞാത സംഘം

രാജ്യത്തെ നടുക്കിയ പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. പാകിസ്താനില്‍ വെച്ച് അജ്ഞാത സംഘം ഷാഹിദ് ലത്തീഫിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം അജ്ഞാത സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നാണ് വിവരം. 

സിയാല്‍കോട്ടിന് സമീപമുള്ള പള്ളിയുടെ അടുത്തുവെച്ചാണ് ഷാഹിദ് ലത്തീഫിന് നേരെ വെടിവെയ്പ്പുണ്ടായത്. കൊലപാതകം നടന്ന മേഖല പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. അക്രമി സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

ALSO READ: ആയുധങ്ങളുമായി യുഎസ് വിമാനം ഇസ്രയേലില്‍; യുഎസിന്റെ പ്രത്യേക ദൗത്യസംഘവും എത്തും

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് ജെയ്‌ഷെ മുഹമ്മദില്‍ അംഗമായ ഷാഹിദ് ലത്തീഫ്. 2016ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ പഠാന്‍കോട്ടിലെ ബേസ് ക്യമ്പില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഷാഹിദ് ലത്തീഫ്. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് അന്ന് ഏറ്റെടുത്തിരുന്നു. ഷാഹിദ് ലത്തീഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് നാല് ചാവേറുകള്‍ പഠാന്‍കോട്ട് ബേസ് ക്യാമ്പില്‍ എത്തിയത്. 

1994ല്‍ മയക്കുമരുന്നും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഷാഹിദ് ലത്തീഫ് ജമ്മുവില്‍ പിടിയിലായിരുന്നു. 16 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ഷാഹിദ് ലത്തീഫിനെ വാഗ ബോര്‍ഡര്‍ വഴി പാകിസ്താനിലേയ്ക്ക് മടക്കി അയച്ചിരുന്നു. പാകിസ്താനില്‍ തിരിച്ചെത്തിയ ഷാഹിദ് ലത്തീഫ് വീണ്ടും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന എന്‍ഐഎയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ഗവണ്‍മെന്റ് ഇയാളെ ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News