ബോംബ്‌ നിർവീര്യമാക്കുന്നതിനിടെ 2 തുർക്കി പോലീസുക്കാർ കൊല്ലപ്പെട്ടു.

ബോംബ്‌ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെ രണ്ട് തുർക്കി പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു.തുർക്കി ഭരണകൂടത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ അനദൊലുവാണ് വാർത്ത പുറത്ത് വിട്ടത്.

Last Updated : May 10, 2016, 07:33 PM IST
ബോംബ്‌ നിർവീര്യമാക്കുന്നതിനിടെ 2 തുർക്കി പോലീസുക്കാർ കൊല്ലപ്പെട്ടു.

ഇസ്തംബൂൾ : ബോംബ്‌ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെ രണ്ട് തുർക്കി പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു.തുർക്കി ഭരണകൂടത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ അനദൊലുവാണ് വാർത്ത പുറത്ത് വിട്ടത്.

പോലീസുകാരുടെ വധത്തിന് പിന്നിൽ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി(പി .കെ കെ)യാണെന്ന് അങ്കാറ ആരോപിച്ചു.പി .കെ കെ യെ തീവ്രവാദ സംഘടനയായാണ്‌ തുർക്കി കാണുന്നത്.കുർദിഷ് വിമതരെ നേരിടാൻ തുർക്കിയുടെ കിഴക്ക് ഭാഗമായ വാനിലേക്ക് വിമാനങ്ങൾ അയച്ചിട്ടുണ്ടെന്നും എജെൻസി പുറത്ത് വിട്ട വാർത്തയിലുണ്ട്.

ടർക്കിഷ് കുർദുകൾക്ക് സ്വയംഭരണം ആവശ്യപ്പെടുന്ന പി.കെ.കെ ദശകങ്ങളായി തുർക്കി ഭരണകൂടവുമായി പോരാട്ടത്തിലാണ്.തുർക്കി ഭരണകൂടവുമായുള്ള പോരാട്ടത്തിൽ ഇത് വരെ ഏതാണ്ട് 40000 കുർദിഷ് പോരാളികൾ പേർ മരണപ്പെട്ടിടുണ്ട് എന്നാണ് കണക്ക് 

 

Trending News