സുഹാർ: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാറുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഒമ്പതാമത് യുത്ത് ഫെസ്റ്റിവലിന് നാളെ തിരി തെളിയും. രണ്ട് ദിവസങ്ങളിലായി സുഹാർ അംബറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിലാണ് പരിപാടി നടക്കുന്നത്.
Also Read: പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളെ വിലക്കി സൗദി
മത്സരാർത്ഥികൾ നാല് വേദികളിലാണ് മാറ്റുരക്കുന്നത്. നിള, ഗംഗ, യമുന, കാവേരി എന്നിങ്ങനെ പേരിലുള്ള സ്റ്റേജിലാണ് നാളെ മത്സരങ്ങൾ അരങ്ങേറുന്നത്. രാവിലെ കൃത്യം എട്ട് മണിക്ക് പരിപാടി ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സുഹാർ മുനിസിപ്പൽ കൗൺസിൽ അംഗമായ ഇബ്രാഹിം അലി ഖാദി അൽ റൈസി പരിപാടി ഉദ്ഘടനം ചെയ്യും.
സുഹാർ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ദാർവിഷ് മുഹമ്മദ് അൽ ബലൂഷി, സുഹാർ വിമൻസ് അസോസിയേഷൻ പ്രതിനിധി ഖദിജ മുഹമ്മദ് സാലിഹ് അൽ നോഫ്‌ലി, ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല, സോഹാർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സഞ്ചിത വർമ്മ, സാഹിത്യകാരൻ കെ. ആർ. പി വള്ളികുന്നം, മലയാളി സംഘം ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടനാ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.
Also Read: വർഷങ്ങൾക്ക് ശേഷം ശനിയും വ്യാഴവും വക്രഗതിയിലേക്ക്; ഇവർ തൊടുന്നതെല്ലാം പൊന്നാകും!
വിധി നിർണയം നടത്തുന്നതിനായി പ്രശസ്തരും പ്രഗത്ഭരുമായ വിധികർത്താക്കൾ കേരളത്തിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി എത്തും. ഒമാനിൽ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിൽ നിന്നും എത്തുന്ന മുന്നൂറ്റി അമ്പതിലധികം മത്സരാർത്ഥികൾ എഴുന്നുറോളം മത്സരങ്ങളിൽ മാറ്റുരക്കും. യൂത്ത് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും സുഹാർ മലയാളി സംഘം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.