Marco Ott Release: അൺകട്ട് വേർഷൻ ഇല്ലേ? ഒടിടി റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ആ അപ്ഡേറ്റ്; ആ പാവം മനുഷ്യന്റെ പോർഷൻ എങ്കിലും റിലീസ് ചെയ്യൂ എന്ന് പ്രേക്ഷകർ

Marco OTT Release: മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമാണ് മാർക്കോ.ഇതര ഭാഷകളിലും മാർക്കോ ഹിറ്റായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 13, 2025, 07:03 PM IST
  • ചിത്രത്തിന്റെ നിർമാതാക്കൾ അറിയിച്ചത് പ്രകാരം മാർക്കോയുടെ തിയേറ്റർ പതിപ്പ് അതേപടി നിലനിർത്താനാണ് അണിയറക്കാർ തീരുമാനിച്ചിരിക്കുന്നത്.
  • മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിങ്ങിന്റെ നിർദ്ദേശ പ്രാകരമാണിത്.
  • ബോളിവുഡിൽ ഉൾപ്പെടെ ​ഗംഭീര പ്രകടനം കാഴ്ചവച്ച ചിത്രം 100 കോടി ക്ലബിലും ഇടം നേടിയിരുന്നു.
Marco Ott Release: അൺകട്ട് വേർഷൻ ഇല്ലേ? ഒടിടി റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ആ അപ്ഡേറ്റ്; ആ പാവം മനുഷ്യന്റെ പോർഷൻ എങ്കിലും റിലീസ് ചെയ്യൂ എന്ന് പ്രേക്ഷകർ

ഉണ്ണി മുകുന്ദൻ നായകനായെത്ത ബമ്പർ ഹിറ്റടിച്ച മാർക്കോ നാളെ, ഫെബ്രുവരി 14ന് ഒടിടി സ്ട്രീമിങ് തുടങ്ങുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഹനീഫ് അദേനി-ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് മാർക്കോ. ഡിസംബർ 20ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിന് പുറമേ ഇതര ഭാഷകളിലും മാർക്കോ ഹിറ്റായിരുന്നു. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായാണ് മാർക്കോ എത്തിയത്.

ഇപ്പോഴിതാ റിലീസിന് മണിക്കൂറുകൾ മുൻപ് ചിത്രത്തെ സംബന്ധിച്ചുള്ള അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ അൺകട്ട് വേർഷൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ പ്രേക്ഷകർ. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കൾ അറിയിച്ചത് പ്രകാരം മാർക്കോയുടെ തിയേറ്റർ പതിപ്പ് അതേപടി നിലനിർത്താനാണ് അണിയറക്കാർ തീരുമാനിച്ചിരിക്കുന്നത്. മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിങ്ങിന്റെ നിർദ്ദേശ പ്രാകരമാണിത്. ബോളിവുഡിൽ ഉൾപ്പെടെ ​ഗംഭീര പ്രകടനം കാഴ്ചവച്ച ചിത്രം 100 കോടി ക്ലബിലും ഇടം നേടി. തിയേറ്റർ റിലീസിന് മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്ത് മാറ്റിയ സീനുകൾ കൂടി ഉൾപ്പെടുത്തിയാകും ഒടിടിയിൽ എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാകും സ്ട്രീമിങ്. 

Also Read: G Suresh Kumar: 'ഒറ്റയ്ക്കല്ല, സമരം തീരുമാനിച്ചത് സംഘടനകൾ ഒന്നിച്ച്'; ആന്റണി യോ​ഗങ്ങളിൽ വരാറില്ലെന്ന് സുരേഷ് കുമാർ

 

ഉണ്ണി മുകുന്ദന് പുറമേ സിദ്ദിഖ്, ജ​ഗദീഷ്, ആൻസൻ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും മാർക്കോയിൽ അഭിനയിച്ചിരിക്കുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമിച്ചിരിക്കുന്നത്.

മാർക്കോ നിർമാതാക്കളുടെ എഫ്ബി പോസ്റ്റ്:

പ്രിയപ്പെട്ട പ്രേക്ഷകരെ..!
ഒടിടി പ്ലാറ്റ്ഫോമിൽ മാർക്കോ റിലീസിനെത്തുമ്പോൾ  ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പുറത്തിറക്കാക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്, എന്നാൽ, മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിങ്ങിന് ലഭിച്ചിട്ടുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തിൽ  ഉത്തരവാദിത്തപ്പെട്ട ഒരു സിനിമ നിർമ്മാണ കമ്പനി എന്ന നിലയിൽ , അധികാരപ്പെട്ടവരിൽ നിന്നുളള ഇത്തരം നിയന്ത്രണങ്ങളും, പരാതികളും , അവരുടെ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഞങ്ങൾക്ക് അനുസരിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ പ്രേക്ഷകർ സ്വീകരിച്ച മാർക്കോയുടെ തിയേറ്റർ പതിപ്പ് അതേപടി നിലനിർത്തുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. 
SonyLIV-ലൂടെ മാർക്കോയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ വളരെയധികം സന്തോഷത്തിലാണ് , കൂടാതെ തിയറ്ററുകളിൽ നിങ്ങൾ നൽകിയ എല്ലാ പിന്തുണയും ഈ അവസരത്തിലും പ്രതീക്ഷിക്കുന്നു..

അപ്ഡേറ്റ് വന്നതോടെ പ്രേക്ഷകർ വളരെ നിരാശയിലാണ്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. 

'' ചതി ആയിപ്പോയി അണ്ണാ, ആ സൈറസിനെ കശാപ്പ് ചെയ്യുന്നത് OTT യിൽ എങ്കിലും കണ്ട് കോൾമയിർ കൊള്ളാം എന്ന് കരുതി ഇരുന്നതാ, ഇനി ഇപ്പൊ വല്ല കോഴിയെയും വെട്ടി അരിഞ്ഞ് കലിപ്പ് തീർക്കേണ്ടി വരും., അന്നേ അറിയാമായിരുന്നു എന്തേലും കാരണം പറഞ്ഞ് ഒഴിവാക്കുമെന്ന്, ലീക്കഡ് വേർഷൻ എന്നും പറഞ്ഞു ഫുൾ മൂവി അങ്ങ്‌ ഇറക്കിവിടൂ അപ്പൊ പിന്നെ ആർക്കും പ്രോബ്ലം ഇല്ലല്ലോ, Feb-14 ആകാൻ മണിക്കൂർ ബാക്കി നിൽക്കെ നല്ല അസ്സൽ തേപ്പ്, മോശായി പോയി വളരെ മോശായി പോയി, റിയാസ് ഖാന്റെ പോർഷൻ എങ്കിലും റിലീസ് ചെയ്യൂ.....'' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News