Washington DC: ഫെഡറല്‍ ജഡ്ജിയായി (Federal Judge) ഇന്ത്യന്‍ വംശജയെ നിയമിച്ച് അമേരിക്കന്‍ ഭരണകൂടം
സര്‍ക്യൂട്ട് കോടതി ജഡ്ജിയായിരുന്ന ഷാലിന ഡി കുമാറിനെയാണ് (Shalina D Kumar) മിഷിഗണ്‍ (Michigan) ജില്ലാ കോടതിയുടെ ചുമതലയുള്ള ഫെഡറല്‍ ജഡ്ജിയായി വൈറ്റ് ഹൗസ് (White House) നിയമിച്ചത്. ബുധനാഴ്ചയാണ് വൈറ്റ്ഹൌസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2007 മുതല്‍ ഓക്ലന്‍ഡ് കൗണ്ടി സിക്സ്ത് സര്‍ക്യുട്ട് കോടതിയില്‍ (Oakland County Sixth Circuit Court) സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇവര്‍. ചീഫ് ജഡ്ജിയുടെ ചുമതലകള്‍ക്ക് പുറമേ സിവില്‍, ക്രിമിനല്‍ കേസുകളും ഇവരുടെ പരിഗണനയ്ക്ക് എത്തും.
10 വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ സേവനം ചെയ്ത ശേഷമാണ് ഷാലിന ഡി കുമാര്‍ 2007ല്‍ സര്‍ക്കാര്‍ സര്‍വീസിലെത്തിയത്.
1993ല്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലും 1996ല്‍ ഡെട്രോയിറ്റ് യൂണിവേഴ്സിറ്റിയിലുമായാണ് ഷാലിന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ദക്ഷിണേഷ്യയില്‍ നിന്നും ഫെഡറല്‍ ജഡ്ജി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയും ഇനി ഷാലിനയ്ക്ക് സ്വന്തം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA