Shashi Tharoor: മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും, തനിക്ക് മുന്നിൽ മറ്റ് വഴികളുണ്ട്; കോൺഗ്രസിന് ശശി തരൂരിന്റെ മുന്നറിയിപ്പ്

Shashi Tharoor: വോട്ടർമാരെ ആകർഷിക്കുന്നതിനും താഴെത്തട്ടിൽ അടിത്തറ ശക്തമാക്കുന്നതിനും പാർട്ടി പദ്ധതികൾ ആരംഭിക്കണമെന്ന് തരൂർ വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Feb 23, 2025, 10:21 AM IST
  • കോൺ​ഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി
  • കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും
  • തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണമെന്നും ശശി തരൂർ
Shashi Tharoor: മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും, തനിക്ക് മുന്നിൽ മറ്റ് വഴികളുണ്ട്; കോൺഗ്രസിന് ശശി തരൂരിന്റെ മുന്നറിയിപ്പ്

ഡൽഹി: കോൺ​ഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിയുടെ അടിത്തറ ശക്തമാക്കണമെന്നും സംസ്ഥാന കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്നും തരൂർ വ്യക്തമാക്കി. സിപിഎം സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന് പിന്നാലെയാണ് തരൂരിന്റെ തുറന്നുപറച്ചിൽ. 

കേരളത്തിലെ കോൺ​ഗ്രസ് പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ടെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരുമെന്നും ശശി തരൂ‍ർ പറഞ്ഞു. ഇം​ഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്.

പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്നും ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നും തരൂർ ചൂണ്ടിക്കാട്ടി. ഘടക കക്ഷികൾ തൃപ്തരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വയനാട് ഉരുൾപൊട്ടൽ; പുനരധിവാസത്തിനുള്ള രണ്ടാം ഘട്ട കരട് പട്ടികയിൽ 81 കുടുംബങ്ങൾ

'2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും അതിന് പിന്നാലെയുണ്ടായ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെടുകയാണ്. ഈ സാഹചര്യം പാർട്ടി വിശദമായി പഠിക്കണം. വോട്ടർമാരെ ആകർഷിക്കുന്നതിനും താഴെത്തട്ടിൽ അടിത്തറ ശക്തമാക്കുന്നതിനും പാർട്ടി പദ്ധതികൾ  ആരംഭിക്കണം.

പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ പോലും തനിക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ വോട്ടർമാരെ പാർട്ടിയിലേക്ക് കൊണ്ടുവരണം. കേരളത്തിലും പാർട്ടിയുടെ അടിത്തറ വിപൂലീകരിക്കണം. അല്ലെങ്കിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും പരാജയം നേരിടേണ്ടി വരും.

Read Also: ഫ്രാൻസിസ് മാ‍ർപ്പാപ്പയുടെ ആരോ​ഗ്യനില കൂടുതൽ വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോൺഗ്രസിന്റെ അടിസ്ഥാന വോട്ടുകൾ കൊണ്ടുമാത്രം ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജയിക്കാനാകില്ല എന്ന യാഥാർഥ്യം പാർട്ടി തിരിച്ചറിയണം. ദേശീയ തലത്തിൽ കോൺഗ്രസിന്റെ 19 ശതമാനമാണ് കോൺഗ്രസിന്റെ വോട്ടുശതമാനം. എന്നാൽ ഇതുകൊണ്ട് ഭരണത്തിൽ എത്താൻ കഴിയില്ല. 26-27 ശതമാനം വോട്ട് അധികമായി ലഭിച്ചാൽ മാത്രമേ അധികാരത്തിൽ എത്താൻ കഴിയു. അതുകൊണ്ട് തന്നെ കോൺഗ്രസിതര വോട്ടുകളും പാർട്ടിക്ക് അഭികാമ്യമാണ്. 

ജനം വോട്ട് ചെയ്താണ് എന്നെ വിജയിപ്പിച്ചത്. നാല് തവണ വിജയിച്ച തനിക്ക് പാർട്ടിക്ക് പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ട്. വിവിധ സ്വതന്ത്ര ഏജൻസികൾ നടത്തിയ അഭിപ്രായ സർവേകളിൽ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് ചൂണ്ടിക്കാട്ടുന്നു. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. സോണിയ ഗാന്ധിയും, മൻമോഹൻ സിംഗും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ പാർട്ടിയിലെത്തിയതെന്നും കോൺഗ്രസ് വിടുന്നത് ആലോചനയിൽ ഇല്ലെന്നും തരൂർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

 

 

 

Trending News