'എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം റെഡ് വൈൻ'; 108-ാമത്തെ ബെർത്ത്ഡേ കേക്ക് മുറിച്ച് ജൂലിയ

ഇം​ഗ്ലണ്ടിലെ ചെഷയറിലെ വാറിംഗ്ടണിലുള്ള ബ്രാംപ്ടൺ ലോഡ്ജ് കെയർ ഹോമിലാണ് ജൂലിയ ഐവർസണിന്റെ ബെർത്ത്ഡേ പാർട്ടി നടന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 03:09 PM IST
  • ജൂലിയ ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന വ്യക്തിയാണെന്ന് അവരുടെ മകൾ റോസ്ലിൻ ബാർക്ലേ പറയുന്നു
  • തങ്ങളെ എപ്പോഴും പിന്തുണയ്ക്കുന്ന ഒരു അമ്മയാണ് ജൂലിയയെന്നും മകൾ പറയുന്നു
  • മനോഹരവും ദയയുള്ളതുമായ വ്യക്തിയെന്നാണ് കെയർ ഹോമിലുള്ളവർ ജൂലിയയെ വിശേഷിപ്പിക്കുന്നത്
'എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം റെഡ് വൈൻ'; 108-ാമത്തെ ബെർത്ത്ഡേ കേക്ക് മുറിച്ച് ജൂലിയ

'എന്റെ നീണ്ട ജീവിതത്തിന്റെ രഹസ്യം ദിവസവും ഓരോ ​ഗ്ലാസ് റെഡ് വൈൻ കുടിക്കുന്നതാണ്'. തന്റെ 108-ാം ജന്മദിനം ആഘോഷിക്കുന്ന ജൂലിയ ഐവർസണാണ് തന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം പറയുന്നത്. ഇം​ഗ്ലണ്ടിലെ ചെഷയറിലെ വാറിംഗ്ടണിലുള്ള ബ്രാംപ്ടൺ ലോഡ്ജ് കെയർ ഹോമിലാണ് ജൂലിയ ഐവർസണിന്റെ ബെർത്ത്ഡേ പാർട്ടി നടന്നത്.

ജൂലിയ ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന വ്യക്തിയാണെന്ന് അവരുടെ മകൾ റോസ്ലിൻ ബാർക്ലേ പറയുന്നു. തങ്ങളെ എപ്പോഴും പിന്തുണയ്ക്കുന്ന ഒരു അമ്മയാണ് ജൂലിയയെന്നും മകൾ പറയുന്നു. മനോഹരവും ദയയുള്ളതുമായ വ്യക്തിയെന്നാണ് കെയർ ഹോമിലുള്ളവർ ജൂലിയയെ വിശേഷിപ്പിക്കുന്നത്. കെയർ ഹോം മാനേജർ ഡെബി ഡേവിഡ്സൺ ഫേസ്ബുക്കിൽ പിറന്നാളുമായി ബന്ധപ്പെട്ട ചിത്രം പങ്കുവച്ചിരുന്നു. നിരവധി പേരാണ് ജൂലിയയ്ക്ക് ആശംസ നേർന്നത്.

ജൂലിയ ഐവർസൺ 1914 -ൽ ഡെൻമാർക്കിലാണ് ജനിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ കെനിയയിൽ വനിതാ റോയൽ നേവൽ സർവീസിൽ സേവനമനുഷ്ഠിച്ചു. മൂന്ന് പെൺമക്കളും അഞ്ച് പേരക്കുട്ടികളുമാണ് ജൂലിയയ്ക്ക്. വൈൻ കഴിഞ്ഞാൽ ജൂലിയയ്ക്ക് ഏറെ ഇഷ്ടം മകൾ സന്ദർശിക്കാൻ വരുമ്പോൾ കൊണ്ടുവരുന്ന ചായയും സ്നാക്സുമാണ്. അമ്മ ഇപ്പോഴും ഒരുപാട് സംസാരിക്കുമെന്നും അവരുടെ കുട്ടിക്കാലത്തെ കുറിച്ചു പോലും ഓർത്ത് പറയുമെന്നും മകൾ പറയുന്നു. രാജ്ഞിയിൽ നിന്ന് ലഭിച്ച ആശംസാ കാർഡ് അവർ വളരെ വിലമതിക്കുന്നുവെന്നും എത്ര മനഹോരമായാണ് അവർ വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് പറയുകയും ചെയ്യുമെന്ന് മകൾ പറയുന്നു.

ഇപ്പോഴാണ് അവർ ഇമെയിൽ സന്ദേശങ്ങളയക്കാൻ പഠിക്കുന്നത്. അത് താൻ നേരത്തെ ശീലിച്ചിരുന്ന ടെലെ​ഗ്രാം സംവിധാനത്തിൽ നിന്നും എത്ര വ്യത്യസ്തമാണ് എന്നും ജീവിതം എത്ര മാറിയെന്നും അമ്മ പറഞ്ഞുവെന്നും മകൾ പറയുന്നു. ജൂലിയയ്ക്ക് രണ്ടുതവണ കോവിഡ് പൊസിറ്റീവ് ആയി, നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. 1918 -ലെ സ്പാനിഷ് ഇൻഫ്ലുവൻസയും 1950 -കളിലും 60 -കളിലും പൊട്ടിപ്പുറപ്പെട്ട മറ്റ് പകർച്ചവ്യാധികളും ഉൾപ്പെടെ നിരവധി പകർച്ചവ്യാധികൾക്ക് അവർ സാക്ഷിയായിട്ടുണ്ട്. കെയർഹോം ഒരു വലിയ കുടുംബം പോലെയാണ് എന്നും ജൂലിയയെ പരിചരിക്കുന്നത് വലിയ സന്തോഷം തന്നെയാണ് എന്നും കെയർ ഹോം ജീവനക്കാർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News