മനുഷ്യനെക്കാൾ പൂച്ചകളുള്ള ഒരു ദ്വീപിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ. എന്നാൽ അങ്ങനെ ഒരു സ്ഥലമുണ്ട് ഭൂമിയിൽ. പൂച്ചകൾ കീഴടക്കിയ ജപ്പാനിലെ ദ്വീപ്. എവിടെ തിരിഞ്ഞാലും പൂച്ചകളെ കാണാൻ സാധിക്കുന്ന ദ്വീപ്. ജപ്പാനിലെ ഒഷിമ ദ്വീപിലാണ് ഈ അത്ഭുതം കാണാൻ സാധിക്കുന്നത്. എഹിം പ്രിവശ്യയുടെ തീരത്തുള്ള ഒരു ചെറിയ മത്സ്യബന്ധന ദ്വീപാണ് ഒഷിമ. ക്യാറ്റ് ഐലന്‍ഡ് എന്നാണ് ഈ ദ്വീപിനെ അറിയപ്പെടുന്നത്. എന്നാൽ ഇവിടെ മനുഷ്യരെക്കാളധികം പൂച്ചകൾ കാണപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളാണ് പറയപ്പെടുന്നത്.
നിലവിൽ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇവിടെ അധിവസിക്കുന്നത്. എന്നാല്‍ ഏകദേശം 380 വര്‍ഷങ്ങള്‍ക്ക് മുൻപ് ഇന്നത്തെ ഹ്യോഗോ പ്രിവശ്യയിലെ നിവാസികള്‍ ഓഷിമയിലേക്ക് കുടിയേറുകയായിരുന്നു. ദ്വീപിലെ മത്സ്യങ്ങളുടെ സമൃദ്ധി ആയിരുന്നു അതിന് പ്രധാന കാരണം. പിന്നീട് 1945 ആയതോടെ ദ്വീപില്‍ ഏകദേശം 900 പേര്‍ താമസിച്ചിരുന്നതായി ചില കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 1940 കളിലാണ് ഈ ദ്വീപിലേക്ക് പൂച്ചകളെ കൊണ്ടു വരുന്നത്.
ALSO READ : Viral video: തിരക്കേറിയ റോഡ് മുറിച്ച് കടക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ്; സഹായിച്ച് പോലീസുകാരൻ
1940-കളായപ്പോൾ ഒഷിമ ദ്വീപില്‍ എലി ശല്യം രൂക്ഷമായിയെന്നും ഇതേ തുടര്‍ന്ന് എലിയെ തുരത്താൻ മറ്റ് ഇടങ്ങളില്‍ നിന്നും പൂച്ചകളെ ഗ്രാമവാസികള്‍ എത്തിക്കുകയായിരുന്നു. ഓഷിമയുടെ പൂച്ചകളുടെ എണ്ണം പെരുകുന്നതിന് മുമ്പ് ദ്വീപില്‍ ഒരു വലിയ എലി പ്രശ്നം ഉണ്ടായി. ഗ്രാമവാസികള്‍ തങ്ങളുടെ മത്സ്യബന്ധന വലകള്‍ക്കായി നൂല്‍ ഉണ്ടാക്കാന്‍ പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തിയിരുന്നു. ഈ പട്ടുനൂല്‍പ്പുഴുക്കള്‍ കാരണം ദ്വീപിൽ എലികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. തുടര്‍ന്ന് ഈ പ്രശ്നം പരിഹരിക്കാന്‍ പൂച്ചകളെ എത്തിക്കുകയായിരുന്നു. അങ്ങനെയെത്തിയ പൂച്ചകളുടെ പിന്‍ഗാമികളെയാണ് ഇന്ന് ദ്വീപിൽ കാണപ്പെടുന്നതെന്നാണ് കരുതുന്നത്.
ആയിരത്തോളം ആളുകളാണ് അക്കാലത്ത് പ്രദേശത്ത് താമസിച്ചിരുന്നത്. പൂര്‍ണ്ണമായും ഗ്രാമാന്തരീക്ഷമുള്ള ഇവിടുത്തെ ആളുകളുടെ ജോലി മത്സ്യബന്ധനമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒഷിമയിലെ ചെറുപ്പക്കാര്‍ മെച്ചപ്പെട്ട അവസരങ്ങള്‍ തേടി ദ്വീപ് വിടുകയായിരുന്നു. പിന്നീട് ദ്വീപില്‍ ബാക്കിയുണ്ടായിരുന്നത് പ്രായമായിരുന്നവരും ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ചവരും മാത്രമായി. അവരെ സംബന്ധിച്ചെടുത്തോളം അവര്‍ക്ക് മറ്റൊരിടത്തേക്ക് പോകേണ്ട ആവശ്യമില്ലായിരുന്നു.
ALSO READ : 100 അടി നീളവും സ്വിമ്മിങ് പൂളും ; ലോകത്തെ ഏറ്റവും വലിയ കാറിന് ശാപമോക്ഷം
അങ്ങനെ മനുഷ്യരുടെ എണ്ണം കുറഞ്ഞതോടെ ഇവിടെ പൂച്ചകളുടെ എണ്ണം വര്‍ധിച്ചു. ദ്വീപിലെമ്പാടുമുള്ള ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ പൂച്ചകള്‍ സുഖമായി കഴിയുന്നു. ഇവയെ കാണുവാനെത്തുന്ന വിനോദസഞ്ചാരികളാണ് ഇവർക്ക് ഭക്ഷണം നൽകുന്നത്. ഇവിടെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടരുന്ന ആളുകള്‍ ഉള്ളിടത്തോളം ക്യാറ്റ് ദ്വീപ് ഒരു വിനോദസഞ്ചാര കേന്ദ്രമായി തുടരുക തന്നെ ചെയ്യും.
ഒഷിമയെ കൂടാതെ ജപ്പാനില്‍ വേറെയും പൂച്ച ദ്വീപുകളുണ്ട്. പൂച്ചകളുടെ ദ്വീപുകള്‍ ഇവിടെ വളരെ സാധാരണമാണ് എന്നു തന്നെ പറയാം. ഇത്തരത്തിലുള്ള പത്തിലധികം ദ്വീപുകള്‍ ഇവിടെ കാണാൻ സാധിക്കും. എന്നാൽ ഓരോന്നും ഓരോ തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു മാത്രം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.