Viral Python Leopard Fight Frightening Video : സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന വീഡിയോകളാണ്. ഇതിൽ തന്നെ വന്യ മൃഗങ്ങളുടെ വീഡിയോകൾക്ക് താത്പര്യം കൂടുതലാണ്. അപ്പോൾ രണ്ട് വന്യ മൃഗങ്ങൾ തമ്മിൽ നേർക്ക് നേർ നിന്ന് പൊരുതുന്ന വിഡിയോയായാലോ. അത്തരം വീഡിയോകളോട് ആളുകളുടെ താത്പര്യം ഒന്ന് കൂടി കൂടും. വന്യമൃഗങ്ങളെയും അവയുടെ പെരുമാറ്റത്തെയും കുറിച്ച് കൂടുതൽ അറിവുകൾ ഇല്ലാത്തതാണ് ഈ താത്പര്യത്തിന് കാരണം . ഇപ്പോൾ ഒരു ആഫ്രിക്കൻ റോക്ക് പെരുമ്പാമ്പും, ഒരു പുള്ളിപ്പുലിയും നേർക്ക് നേർ നിന്ന് പൊരുതുന്ന വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ ഈ വീഡിയോ ആളുകളിൽ ഭയവും ആകാംക്ഷയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്.
ലോകത്തിലെ ഏറ്റവും അപകടകാരികലും വലുതുമായ പാമ്പുകളിൽ ഒന്നാണ് ആഫ്രിക്കൻ റോക്ക് പൈത്തൺ. ഇവയെ ആക്രമിക്കുകയെന്നത് നിസാര കാര്യമല്ല. ഇവയുടെ നീളവും, വേഗതയും, വലിഞ്ഞ് മുറുക്കാനുള്ള ശക്തിയുമാണ് ഏറ്റവും വലിയ വെല്ലുവിളി. അത്പോലെ തന്നെ ആക്രമണത്തിന് വേഗതയുള്ളതും ഭയമില്ലാത്തതുമായ ഇരപിടിയാന്മാരായ മൃഗങ്ങളാണ് പുള്ളിപ്പുലികൾ. ഇവ തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ആദ്യം മുതൽ തന്നെ പോരാട്ടത്തിൽ പിടിച്ച് നിലക്കാണ് രണ്ട് മൃഗങ്ങളും ശ്രമിക്കുന്നുണ്ട്. പുള്ളിപ്പുലി അതിവേഗം ആക്രമിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ പെരുമ്പാമ്പ് പുലിയെ കുടഞ്ഞെറിയാനും, കടിക്കാനും ഒക്കെയാണ് ശ്രമിക്കുന്നത്. അവസാനം പുള്ളിപ്പുലി പാമ്പിനെ കൊന്ന് പുലിയും കുഞ്ഞും കൂടി കഴിച്ചെന്ന് വീഡിയോയിൽ പറയുന്നുണ്ടെങ്കിലും അത് വീഡിയോയിൽ കാണിക്കുന്നില്ല.
ALSO READ: Viral Video : കെട്ടിപ്പിടിക്കാൻ കൈനീട്ടിയ യുവാവിനെ മലർത്തിയടിച്ച് കുരങ്ങൻ; വീഡിയോ വൈറൽ
റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ പറയുന്നത് അനുസരിച്ച് സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിലാണ് ഇത് നടന്നത്. ഇതിനോടകം തന്നെ നിരവധി പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. കൂടാതെ നിരവധി പേർ ലൈക്കും ഷെയറും ഒക്കെ ചെയ്തിട്ടുണ്ട്. ഈ വീഡിയോ കണ്ട് ആളുകൾ ഞെട്ടിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...