Viral Video : "എനിക്ക് ഒരുത്തന്റെയും സഹായം വേണ്ട"; ജനൽ വഴി സ്വയം രക്ഷപ്പെടുന്ന പൂച്ചയുടെ വീഡിയോ ശ്രദ്ധ നേടുന്നു

Cat Escape Video : യോഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 04:19 PM IST
  • ഒരു പൂച്ച തനിയെ ജനൽ തുറന്ന് രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
  • യോഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
  • ഞാൻ ഇപ്പൊ ഒന്ന് പുറത്ത് പോകുവാ, പിന്നെ തിരിച്ച് വരാം എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
Viral Video : "എനിക്ക് ഒരുത്തന്റെയും സഹായം വേണ്ട"; ജനൽ വഴി സ്വയം രക്ഷപ്പെടുന്ന പൂച്ചയുടെ വീഡിയോ ശ്രദ്ധ നേടുന്നു

പട്ടിയായാലും പൂച്ചയായാലും വളർത്ത് മൃഗങ്ങൾക്ക് വീട്ടിനുള്ളിൽ കഴിയാൻ തീരെ ഇഷ്ടമല്ല.  വ്യത്യസ്തമല്ല. ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെയിരിക്കുന്നതിന്റെ ബുദ്ധിമുട്ട് നമ്മൾ എല്ലാവരും അനുഭവിച്ചതുമാണ്. ഇത്തരത്തിൽ വീട്ടിനുള്ളിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത ഒരു പൂച്ച തനിയെ ജനൽ തുറന്ന് രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സാമൂഹിക മാധ്യമങ്ങളിൽ മൃഗങ്ങളുടെ വീഡിയോകൾ വളരെയധികം  ശ്രദ്ധിക്കപ്പെടാറുണ്ട്.

യോഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഏതോ വിദേശരാജ്യമാണെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. വീഡിയോയിൽ ഹാൻഡ്‌ലോക്കിട്ട ജനലിന്റെ ഹാൻഡിൽ പൂച്ച തലവെച്ച് തിരിക്കാൻ ശ്രമിക്കുന്നത് കാണാം. ഏറെനേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പൂച്ചയ്ക്ക് ആ ജനൽ തുറക്കാൻ സാധിക്കുന്നത്. ഒരുപാട് നേരത്തെ കഷ്ടപ്പാടിനൊടുവിൽ ജനൽ തുറന്നപ്പോൾ പൂച്ച പുറത്തിറങ്ങി പോകുന്നതും വീഡിയോയിൽ കാണാം.

ALSO READ: Viral Video: ഓക്കെ റൈറ്റ് പോകാം! പൂവൻകോഴിയുടെ പുറത്ത് കയറി പൂച്ചയുടെ യാത്ര

ഞാൻ ഇപ്പൊ ഒന്ന് പുറത്ത് പോകുവാ, പിന്നെ തിരിച്ച് വരാം എന്ന അടിക്കുറിപ്പോടെയാണ്‌  വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിട്ടുള്ളത്. ഇതിന്റെ കമന്റായും പൂച്ചകളുടെ നിരവധി വിഡിയോകൾ ആളുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ തന്റെ പൂച്ച ഫ്രിഡ്ജ് തുറക്കാൻ പഠിച്ച കഥയും കമന്റിൽ പങ്ക് വെച്ചിട്ടുണ്ട്. ഫ്രിഡ്ജ് തുറക്കുന്നത് കൊണ്ട് കുഴപ്പമില്ല അടക്കാൻ കൂടി പഠിച്ചാൽ മതിയായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News