കുട്ടികളുടെ ആവശ്യങ്ങൾ എപ്പോഴും നിറവേറുന്നത് അമ്മമാരുടെ അടുത്ത് നിന്നാണ്. വാശി പിടിച്ചാലും വഴക്കുപറഞ്ഞാലും ഒന്നും ആ സ്നേഹത്തിന് ഒരല്പം പോലും കുറവുണ്ടാകില്ല. തങ്ങളുടെ അവസ്ഥയെന്താണെന്ന് പോലും നോക്കാതെ മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് അമ്മമാർ നോക്കുന്നത്. പ്രത്യേകിച്ച് മക്കൾക്ക് ഭക്ഷണം നൽകുന്ന കാര്യത്തിലും അവർക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിലും അമ്മമാരുടെ കരുതൽ അത് മറ്റാർക്കും ഉണ്ടാകണമെന്നില്ല. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഈ ഗുണങ്ങൾ കാണാനാകും. അമ്മയുടെ തണൽ തേടി പോകുന്ന കുഞ്ഞു മൃഗങ്ങളുടെ വീഡിയോകൾ നമ്മൾ കാണാറുള്ളതാണ്.
അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമ്മക്കോഴി അടയിരിക്കുമ്പോൾ അവിടേക്ക് ഓടിയെത്തുന്നത് ഒരു നായ്ക്കുട്ടിയാണ്. തണുപ്പ് സഹിക്കാൻ വയ്യാതെ ചൂട് തേടി ഓടിയെത്തുകയാണ് നായ്ക്കുട്ടി. തന്റെ മുട്ടകൾക്ക് അടയിരിക്കുകയായിരുന്ന കോഴിയുടെ അടുത്ത് വന്ന് അതിനെ മുട്ടി ഉരുമ്മി നിന്ന നായ്ക്കുട്ടിയെ സ്വന്തം ചിറകിനുള്ളിൽ ചേർത്ത് പിടിക്കുകയാണ് അമ്മക്കോഴി. നായ്ക്കുട്ടിയും ചിറകിനുള്ളിൽ സുരക്ഷിതമായി ഇരിക്കുന്നതും വീഡിയോയിൽ കാണാം.
motherhood, pic.twitter.com/4R8TAhNDIz
— Swapnil Gupta (@Swapnil58195307) March 5, 2023
Swapnil Gupta എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 17.3k ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 33 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോയ്ക്ക് നിരവധി പേർ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാതൃത്വം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...