ആളുകൾക്ക് വീഡിയോകൾ കാണാൻ ഏറെ ഇഷ്ടമാണ്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും വീഡിയോകൾ കാണാനാണ്. ചിലർക്ക് സിനിമകളിലെ കോമഡിയും ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെയാണ് കാണാൻ താത്പര്യമെങ്കിൽ മറ്റ് ചിലർക്ക് ശരിക്കുള്ള സംഭവങ്ങളുടെ വീഡിയോകൾ കാണാനാണ് ഇഷ്ട്ടം. ഇതിൽ വിവാഹങ്ങളുടെ വീഡിയോയും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. മൃഗങ്ങളുടെ സ്വഭാവം അറിയാനുള്ള താത്പര്യവും, അവർ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാനുള്ള കാരണം. അതേസമയം വിവാഹ വേദികളിലെ സന്തോഷവും ഡാൻസും കുസൃതികളും ഒക്കെയാണ് വിവാഹങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. ഇത്തരത്തിൽ ഒരു സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
കാട്ടിലെ രാജാക്കന്മാർ എന്ന് അറിയപ്പെടുന്ന മൃഗങ്ങളാണ് സിംഹങ്ങൾ. വേട്ടയാടി ഭക്ഷണം കഴിക്കുന്ന മൃഗങ്ങളാണ് സിംഹങ്ങൾ, അവരുടെ ഭക്ഷണ ശൃംഖലയിലെ ഏറ്റവും മേലിൽ നിൽക്കുന്ന മൃഗങ്ങളാണ് സിംഹങ്ങൾ. തങ്ങൾ വസിക്കുന്ന സ്ഥലങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള സിംഹങ്ങളുടെ കഴിവിനെ തുടർന്നാണ് അവയെ കാട്ടിലെ രാജാക്കന്മാരായി കരുതുന്നത്. ആനകളെയും കടുവകളെയും ഒന്നും തന്നെ ഇവ ഭയപ്പെടാറില്ല. ഇപ്പോൾ ഒരു സിംഹം ഒരു ഫോട്ടോഗ്രാഫറുടെ നേരെ പാഞ്ഞടുക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ALSO READ: VIral VIdeo : മൂന്ന് സിംഹങ്ങളെ ഒരുമിച്ച് പേടിപ്പിച്ച് കുഞ്ഞൻ കീരി; വീഡിയോ വൈറൽ
റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. സൗത്ത് ആഫ്രിക്കയിലെ നഗരമായ പ്ളേറ്റൻബർഗിൽ നിന്നുള്ള വീഡിയോയാണിത്. ഈ വീഡിയോയിൽ ഒരു വലിയ ആൺസിംഹം താൻ വേട്ടയാടി പിടിച്ച ഒരു കാട്ടുപോത്തിനെ തിന്നുകയാണ്. ഇതിനിടയിലാണ് ഫോട്ടോഗ്രാഫർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതു കണ്ട് ദേഷ്യം വന്ന സിംഹം ഫോട്ടോഗ്രാഫർക്ക് നേരെ പാഞ്ഞടുക്കുകയാണ്. എന്നാൽ ഫോട്ടോഗ്രാഫർ ഇലക്ട്രിക് വേലിയുടെ ഇപ്പുറം ആയിരുന്നതിനാൽ ആക്രമിക്കാൻ കഴിയാതെ സിംഹം മടങ്ങുകയാണ്. ഇതിനോടകം തന്നെ 1.5 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...