Julian Assange: വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന് ജാമ്യം

Espionage Case: ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിൽ കഴിയുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 11:31 AM IST
  • വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന് ജാമ്യം
  • ജാമ്യം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് മടങ്ങി
  • അഞ്ചുവര്‍ഷത്തോളമാണ് അസാഞ്ജ് ജയിലില്‍ കഴിഞ്ഞത്
Julian Assange: വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന് ജാമ്യം

ലണ്ടന്‍: ചാരവൃത്തി കേസിൽ ജയിലിൽ കഴിയുകയായിരുന്ന വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് ജാമ്യം ലഭിച്ചതായി റിപ്പോർട്ട്. ജാമ്യം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയതായുമാണ് റിപ്പോർട്ട്.  

Also Read: റഷ്യയിൽ വെടിവയ്പ്പ്; 15 പോലീസുകാരും വൈദികനും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഞ്ചുവര്‍ഷത്തോളമാണ് അസാഞ്ജ് ജയിലില്‍ കഴിഞ്ഞത്.  ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിൽ കഴിയുകയായിരുന്നു. യു.എസ്. സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്സൈറ്റായ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു അസാഞ്ജിന്റെ പേരിലുള്ള കുറ്റം.  ഇത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നായിരുന്നു യുഎസ് ആരോപിച്ചത്.

Also Read: ജൂൺ അവസാനം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!

 

അസാഞ്ജ് ലോകശ്രദ്ധ നേടിയത് അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ്.  2010 ന്റെ അവസാനത്തോടെ മൂന്നുലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് ഇപ്രകാരം വിക്കി ലീക്സ് പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ എംബസികള്‍ വഴി ചാരപ്രവര്‍ത്തനം നടത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

Also Read: 100 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ രാജയോഗം ഇവർക്ക് നൽകും ആഡംബര ജീവിതവും അസൂയാവഹമായ നേട്ടങ്ങളും!

 

ഇത്തരരത്തിൽ രഹസ്യരേഖകള്‍ ചോര്‍ത്തി വിവേചനമില്ലാതെ പ്രസിദ്ധീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കിയെന്നുമാണ് അസാഞ്ജിനെതിരായ യുഎസ് ആരോപിച്ചത്. ഇദ്ദേഹത്തിന്റെ പേരിൽ ചാരവൃത്തിയുമായി ബന്ധപ്പെട്ട 17 കേസുകളാണ് യു.എസിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News