Shani Guru Gochar 2023: ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ, അത് മിക്കവാറും എല്ലാ 12 രാശികളേയും സ്വാധീനിക്കാറുണ്ട്. ഒരു ഗ്രഹത്തിന്‍റെ സംക്രമണത്തെ രാശിചക്രത്തിന്‍റെ മാറ്റം എന്നും വിളിക്കുന്നു. ഇത് ചില രാശിക്കാര്‍ക്ക് ശുഭമെങ്കില്‍ ചില രാശിക്കാര്‍ക്ക് മുന്നറിയിപ്പ് ആയിരിയ്ക്കും നല്‍കുക.
ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനത്ത് വരുന്ന മാറ്റങ്ങൾ നിരവധി ശുഭകരവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ചില യോഗങ്ങൾ വളരെ മംഗളകരവും ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കുന്നതുമാണ്. എന്നാല്‍, ചില യോഗങ്ങള്‍ ചിലര്‍ക്ക് അശുഭകരമായിരിയ്ക്കും.
Also Read: Lakshmi Puja: വെള്ളിയാഴ്ച ലക്ഷ്മിദേവിയെ ആരാധിക്കുന്നതിന്‍റെ പ്രാധാന്യം അറിയാം
അത്തരത്തില്‍ അടിപൊളി ഭാഗ്യവുമായി, അതായത് അഖണ്ഡ സാമ്രാജ്യ യോഗമായി വളരെ ശുഭകരമായ ഒരു യോഗം ഉടൻ രൂപപ്പെടാൻ പോകുകയാണ്. ഈ യോഗം 3 രാശിക്കാര്‍ക്ക് വളരെ ശുഭകരമാണ്.
Also Read: Broom Vastu: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ചൂൽ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും
വാസ്തവത്തിൽ, അടുത്തിടെ ജനുവരി 17-ന്, ശനി സംക്രമിക്കുകയും അതിന്‍റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. 2023 ഏപ്രിൽ 22-ന് ഗുരു സംക്രമിക്കാൻ പോകുന്നു. ശനിയുടെയും ഗുരുവിന്‍റെയും സംക്രമണം, 3 രാശിക്കാര്‍ക്ക് അഖണ്ഡ സാമ്രാജ്യയോഗം പ്രദാനം ചെയ്യും. ഗ്രഹങ്ങളില്‍ ശനിയും വ്യാഴവും പ്രധാനപ്പെട്ടതാണ്. അതായത്, ശനി കർമ്മത്തിന്‍റെയും നീതിയുടെയും ദേവനാണ്, അതേസമയം, ദേവഗുരു വ്യാഴം ഭാഗ്യം വർദ്ധിപ്പിക്കുന്ന ഗ്രഹമാണ്.
ശനിയുടെയും ഗുരുവിന്‍റെയും സംക്രമണം ഏത് രാശിക്കാര്‍ക്കാണ് അഖണ്ഡ സാമ്രാജ്യ യോഗം പ്രദാനം ചെയ്യുന്നത് എന്ന് നോക്കാം
എന്താണ് അഖണ്ഡ സാമ്രാജ്യ യോഗം? ഒരു ഗ്രഹം ദീർഘകാലത്തേക്ക് സമ്പത്തിന്‍റെ ഭവനത്തിൽ സംക്രമിക്കുമ്പോഴെല്ലാം, അത് അഖണ്ഡമായ രാജയോഗം സൃഷ്ടിക്കുന്നു. അഖണ്ഡ സാമ്രാജ്യയോഗം ഒരു വ്യക്തിക്ക് അപാരമായ സമ്പത്തും സന്തോഷവും സമൃദ്ധിയും നൽകുന്നു. ആ വ്യക്തിക്ക് കുടുംബ ജീവിതത്തിൽ സന്തോഷവും ലഭിക്കും.
ശനിയുടെയും ഗുരുവിന്‍റെയും സംക്രമണം സൃഷിക്കുന്ന അഖണ്ഡ സാമ്രാജ്യ യോഗത്തിലൂടെ ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം ആഗസ്റ്റ് 10 മുതൽ തെളിയുകയാണ്. അഖണ്ഡ സാമ്രാജ്യയോഗം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിപ്പിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം...
മേടം: രാശി (Aries Zodiac Sign): അഖണ്ഡ സാമ്രാജ്യയോഗം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിയ്ക്കും. ഈ രാശിക്കാര്‍ക്ക് പെട്ടെന്ന് ധനലാഭം ലഭിക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും. സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ ഉണ്ടാകുന്ന സമയമാണ് വരാന്‍ പോകുന്നത്. കൂടാതെ, ഓഹരി വിപണിയിൽ നിന്നും ഈ രാശിക്കാര്‍ക്ക് നേട്ടമുണ്ടാകും.
മിഥുനം (Gemini Zodiac Sign): ശനി സംക്രമവും ഗുരു സംക്രമവും മിഥുന രാശിക്കാർക്ക് ഏറെ ശുഭകരമായിരിക്കും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടും. ഇവരുടെ ജീവിതത്തില്‍ നിന്ന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീങ്ങും. ജോലി ചെയ്യുന്നവർക്ക് പ്രൊമോഷൻ-ഇൻക്രിമെന്‍റ് ലഭിക്കും. ജോലി മാറാൻ അവസരമുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു വലിയ കാര്യം നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കാൻ കഴിയും.
മകരം (Capricorn Zodiac Sign): വ്യാഴവും ശനിയും ചേർന്ന് രൂപപ്പെട്ട അഖണ്ഡ സാമ്രാജ്യയോഗം മകരം രാശിക്കാർക്ക് വളരെ അനുഗ്രഹീതമായിരിയ്ക്കും. ഈ രാശിക്കാര്‍ക്ക് ധാരാളം ധനം ലഭിക്കാൻ അവസരമുണ്ടാകും. നഷ്ടമായെന്ന് കരുതിയ പഴയ പണം ലഭിക്കും. ബഹുമാനം വർദ്ധിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ബന്ധങ്ങൾ കൂടുതല്‍ മികച്ചതായി മാറും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...