Lakshmi Puja: വെള്ളിയാഴ്ച ലക്ഷ്മിദേവിയെ ആരാധിക്കുന്നതിന്‍റെ പ്രാധാന്യം അറിയാം

Lakshmi Puja:  വെള്ളിയാഴ്ച സ്വീകരിക്കുന്ന ചില പ്രത്യേക നടപടികളും പൂജ വിധികളും നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾ എതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പൂജാവിധികള്‍ അത് പരിഹരിയ്ക്കും

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 10:27 AM IST
  • ആഴ്ചയിലെ എല്ലാ ദിവസവും ലക്ഷ്മി ദേവിയ്ക്ക് സമർപ്പിക്കുന്നുവെങ്കിലും പ്രത്യേകമായി ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ വീട്ടിൽ ഐശ്വര്യത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.
Lakshmi Puja: വെള്ളിയാഴ്ച ലക്ഷ്മിദേവിയെ ആരാധിക്കുന്നതിന്‍റെ പ്രാധാന്യം അറിയാം

Lakshmi Puja: ഹൈന്ദവ വിശ്വാസമനുസരിച്ച് ചില  ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും ചില പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ഷിക്കും. അതനുസരിച്ച് വെള്ളിയാഴ്ച ദിവസം ലക്ഷ്മി ദേവിയ്ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു.  

വെള്ളിയാഴ്ച ദിവസം ലക്ഷ്മി ദേവിയെ പ്രത്യേകം പൂജിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍  ഐശ്വര്യവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവിയുടെ വാസമുള്ള വീട്ടില്‍ ഒരിക്കലും സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവില്ല. അതിനാലാണ് ഹൈന്ദവ ഭവനങ്ങളില്‍ ലക്ഷ്മി ദേവിയെ പ്രത്യേകം പൂജിക്കുന്നത്.   

Also Read:   Solutions for Financial Cricis: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം, വ്യാഴാഴ്ച ഈ 4 കാര്യങ്ങള്‍ ചെയ്യൂ

ആഴ്ചയിലെ എല്ലാ ദിവസവും ലക്ഷ്മി ദേവിയ്ക്ക്  സമർപ്പിക്കുന്നുവെങ്കിലും പ്രത്യേകമായി ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ വീട്ടിൽ ഐശ്വര്യത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.   അതുകൊണ്ടാണ് ലക്ഷ്മി ദേവിയെ വെള്ളിയാഴ്ച പ്രത്യേക പൂജാവിധികളോടെ ആരാധിക്കുന്നത്.  

Also Read:  Cooking Tips: പാചകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ഈ വാസ്തു നിയമങ്ങള്‍ മനസില്‍ വച്ചോളൂ... 

ഇതോടൊപ്പം വെള്ളിയാഴ്ച സ്വീകരിക്കുന്ന ചില പ്രത്യേക നടപടികളും പൂജ വിധികളും നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾ എതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പൂജാവിധികള്‍ അത് പരിഹരിയ്ക്കും. 

വെള്ളിയാഴ്ച ദിവസം, ദേവിയെ യഥാർത്ഥ മനസ്സോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി ആരാധിച്ചാൽ, അവൾ സന്തോഷവതിയാകുകയും നിങ്ങളുടെ ഭവനത്തില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു.

ലക്ഷ്മിയെ സമ്പത്തിന്‍റെ ദേവതയായി കണക്കാക്കുന്നു. ദേവിയുടെ കൃപ ലഭിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ വീട്ടിൽ ഐശ്വര്യം കടന്നുവരുന്നു, സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല. അതിനാല്‍,  വെള്ളിയാഴ്ച ദിവസം, ദേവിയെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആരാധിക്കുകയും അനുഗ്രഹം ലഭിക്കുന്നതിന് വിവിധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. 
നിങ്ങൾക്ക് ലക്ഷ്മിദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കണമെങ്കിൽ, പണത്തിന്‍റെ അഭാവം നേരിടുന്നുണ്ടെങ്കിൽ, അതിന് പരിഹാരം നേടണമെങ്കില്‍ വെള്ളിയാഴ്ച ഈ നടപടികൾ ചെയ്യാം.

വെള്ളിയാഴ്ച രാത്രി ലക്ഷ്മീദേവിയുടെ എട്ട് രൂപങ്ങളെ ആരാധിക്കുന്നത് വളരെ ശുഭകരമാണെന്ന് കരുതപ്പെടുന്നു. വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ മുന്നിൽ വിളക്ക്, അഗര്‍ബത്തി മുതലായവ കത്തിച്ച് റോസാപ്പൂക്കൾ സമർപ്പിക്കുക. മാ അഷ്ടലക്ഷ്മിക്ക് ചുവന്ന പുഷ്പങ്ങളുടെ മാല സമർപ്പിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. 'ഐൻ ഹ്രീ ശ്രീ അഷ്ടലക്ഷ്മിയേ ഹ്രീ സിദ്ധയേ മാം ഗൃഹേ ആഗച്ഛഗച്ഛ നമഃ സ്വാഹാ' എന്ന മന്ത്രം വെള്ളിയാഴ്ച രാത്രി 108 പ്രാവശ്യം ജപിച്ചാൽ നിങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകും എന്നാണ് വിശ്വാസം.

വെള്ളിയാഴ്ച രാത്രി പിങ്ക് നിറത്തിലുള്ള തുണി വിരിച്ച് അതില്‍ ശ്രീ യന്ത്രവും അഷ്ടലക്ഷ്മിയുടെ ചിത്രവും സ്ഥാപിക്കുക. ഇപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ബിസിനസ്സിൽ പുരോഗതി ഉണ്ടാക്കുകയും അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അകറ്റുകയും ചെയ്യുന്നു.  കൂടാതെ, വെള്ളിയാഴ്ച രാത്രി വലംപിരി ശംഖിൽ വെള്ളം നിറച്ച് മഹാവിഷ്ണുവിനെ അഭിഷേകം ചെയ്യുക. മഹാവിഷ്ണുവിനെ അഭിഷേകം ചെയ്യുന്നതിലൂടെ ലക്ഷ്മിദേവി പ്രസാദിക്കുകയും സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 

Trending News