ആറ്റുകാൽ പൊങ്കാലയ്ക്കായി തയ്യാറെടുപ്പിനുള്ള അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പൊങ്കാലയ്ക്ക് ആവശ്യമുള്ള കലം തുടങ്ങിയവ വാങ്ങിക്കുകയെന്നതാണ് ഈ അവസാനഘട്ടത്തിൽ ചെയ്ത് തീർക്കാനുള്ളത്. ഇനി കലം ലഭ്യമല്ലെങ്കിലോ കലം വാങ്ങിക്കാൻ സാധിക്കാത്തവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. പൊങ്കാലയ്ക്കുള്ള കലം നിങ്ങൾക്ക് ഓൺലൈനിലൂടെ വാങ്ങിക്കാൻ സാധിക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റെ പിന്നാക്ക വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ ഓൺലൈൻ വെബ്സൈറ്റിലൂടെ കലം ഓർഡർ ചെയ്യാവുന്നതാണ്.
പിന്നാക്ക വികസന വകുപ്പിന്റെ മൺകുരൾ എന്ന വെബ്സൈറ്റിലൂടെയാണ് പൊങ്കാല കലങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കുക. www.mankural.com എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് നിങ്ങൾക്ക് ആവശ്യമുള്ള കലങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കുന്നതാണ്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പ്രത്യേക ഓഫറും ഈ വെബ്സൈറ്റിൽ നൽകുന്നുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലക്കാർക്ക് വേഗം പോസ്റ്റ് വഴി കലം ലഭിക്കുന്നതാണ്.
ALSO READ : Attukal Pongala 2024: ആറ്റുകാൽ പൊങ്കാല 2024: എന്തുകൊണ്ട് പൊങ്കാല മൺകലത്തിൽ ഒരുക്കുന്നു? അറിയാം...
എങ്ങനെ കലം ഓർഡർ ചെയ്യാം
1. https://www.mankural.com/ മൺകുരൾ വെബ്സൈറ്റിൽ പ്രവേശിക്കുക.
3. തുടർന്ന് നിങ്ങളുടെ ഫോൺ നമ്പരും ഇമെയിൽ ഐഡി ഉപയോഗിച്ച് ഡെലിവറി ചെയ്യാൻ അഡ്രസ് തിരഞ്ഞെടുക്കുക
2. ഇതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ള കലം തിരഞ്ഞെടുത്ത് കാർട്ടിൽ നിക്ഷേപിക്കുക
3. ശേഷം കാർട്ടിൽ പ്രവേശിച്ച് ഓർഡർ പ്ലേസ് ചെയ്യുക
ഫെബ്രുവരി 25ന് ഞായറാഴ്ചയാണ് പൊങ്കാല നടക്കുന്നത് അപ്പോൾ ഇപ്പോൾ തന്നെ കലം ഓർഡർ ചെയ്തോളൂ. ഡെലിവെറി ചാർജ് ഉൾപ്പെടെ ഒരു കലത്തിന് 172 രൂപയാകും വില.
പൊങ്കാല കലം മാത്രമല്ല മറ്റ് കളിമൺ ഉത്പനങ്ങളും ഈ വെബ്സൈറ്റിലൂടെ ഓർഡർ ചെയ്യാൻ സാധിക്കുന്നതാണ്. ഇടനിലക്കാരെ ഒഴിവാക്കി, കളിമണ്ണുപയോഗിച്ച് നിർമ്മിതികൾ ചെയ്യുന്ന കേരളത്തിലെ തൊഴിലാളികൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തിക്കുന്ന സംരംഭമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.