Morning Auspicious Signs: രാവിലെ ഈ ശുഭലക്ഷണങ്ങൾ കണ്ടോ? ഭാ​ഗ്യമുള്ള ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു

Morning Lucky Signs: ചില കാര്യങ്ങൾ രാവിലെ കാണുന്നതോ കേൾക്കുന്നതോ ആ ദിവസം നിങ്ങൾക്ക് ഭാ​ഗ്യമാണെന്നുള്ളതിന്റെ സൂചനയാണ്. ഇത്തരം അടയാളങ്ങളെക്കുറിച്ച് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 31, 2024, 02:50 PM IST
  • രാവിലെ ശംഖിന്റെ ശബ്ദമോ മന്ത്ര ജപങ്ങളോ കേൾക്കുന്നത് ശുഭകരമായി കണക്കാക്കുന്നു
  • ജ്യോതിഷ പ്രകാരം, ഇത് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു
Morning Auspicious Signs: രാവിലെ ഈ ശുഭലക്ഷണങ്ങൾ കണ്ടോ? ഭാ​ഗ്യമുള്ള ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു

ചില കാര്യങ്ങൾ രാവിലെ കാണുകയോ കേൾക്കുകയോ ചെയ്താൽ ആ ദിവസം വളരെ നല്ലതായിരിക്കുമെന്നാണ് വിശ്വാസം. ഇത്തരം ചില ശുഭലക്ഷണങ്ങളെക്കുറിച്ച് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നു. അവ രാവിലെ കാണുന്നത് നിങ്ങൾക്ക് ഭാ​ഗ്യമുള്ള ദിവസമാണെന്നാണ് വ്യക്തമാക്കുന്നത്. ഇത് സാമ്പത്തിക നേട്ടം കൊണ്ടുവരും. ഏതെല്ലാമാണ് ഈ ശുഭ ലക്ഷണങ്ങൾ എന്ന് അറിയാം.

ശംഖിന്റെ ശബ്ദം: രാവിലെ ശംഖിന്റെ ശബ്ദമോ മന്ത്ര ജപങ്ങളോ കേൾക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ജ്യോതിഷ പ്രകാരം, ഇത് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളെ സാമ്പത്തികമായി ഉയർച്ചയിലേക്ക് നയിക്കും.

തൂത്തുവാരുന്നത് കാണുന്നത്: രാവിലെ ആരെങ്കിലും തൂത്തുവാരുന്നത് കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ വിശ്വാസപ്രകാരം, ചൂല് ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ALSO READ: കിടപ്പുമുറിയിൽ ഈ സാധനങ്ങൾ അരുത്! ഭാര്യാ-ഭർതൃ ബന്ധം തകരും

പാൽ, തൈര് എന്നിവ കാണുന്നത്: രാവിലെ പാലോ തൈരോ കാണുന്നത് ആ ദിവസം നിങ്ങൾക്ക് ഭാ​ഗ്യമുള്ളതാണെന്നാണ് വ്യക്തമാക്കുന്നത്. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ഈ ദിവസം നിങ്ങൾക്ക് നല്ലാ കാര്യങ്ങൾ മാത്രമേ സംഭവിക്കൂ.

പക്ഷികളുടെ കരച്ചിൽ: രാവിലെ പക്ഷികൾ ചിലയ്ക്കുന്നത് കേൾക്കുന്നത് ശുഭലക്ഷണമാണ്. ആ ദിവസം നിങ്ങൾക്ക് നല്ല വാർത്തകൾ കേൾക്കാൻ കഴിയുമെന്നാണ് സൂചിപ്പിക്കുന്നത്. ആ ദിവസം നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News