Career and Success Tips: കരിയറിൽ പുരോഗതി ലഭിക്കുന്നില്ലേ? ഉന്നത വിജയത്തിന് ഈ നടപടികള്‍ സ്വീകരിക്കാം

Career and Success Tips:  തൊഴിൽ, ബിസിനസ് മേഖലകളിൽ വിജയം നേടണമെങ്കില്‍ അയാൾ ഗണപതിയെയും ആരാധിക്കണം. ഇതോടൊപ്പം, ബുധനാഴ്ച പ്രത്യേകമായ പൂജ വിധികള്‍ സ്വീകരിക്കുന്നതും ജീവിതത്തിൽ സന്തോഷം നൽകുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 11:43 AM IST
  • ഹിന്ദുമതത്തിൽ, ഏതെങ്കിലും മംഗളകരമായ അല്ലെങ്കിൽ ശുഭകരമായ ജോലികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഗണപതിയെ ആരാധിക്കുന്നത് പ്രധാനമാണ്. കാര്യങ്ങള്‍ ശുഭമായി പര്യവസാനിക്കും എന്നാണ് വിശ്വാസം.
Career and Success Tips: കരിയറിൽ പുരോഗതി ലഭിക്കുന്നില്ലേ? ഉന്നത വിജയത്തിന് ഈ നടപടികള്‍ സ്വീകരിക്കാം

Career and Success Tips: ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിയ്ക്കുന്ന ദിവസമാണ്. ഗണപതി ഭഗവാനെ വിഘ്നഹര്‍ത്താവ് എന്ന് വിളിക്കുന്നു. അതായത്, ബുധനാഴ്ച ഗണപതി ഭഗവാനെ ഹൃദയപൂർവ്വം ആരാധിക്കുന്നതുവഴി എല്ലാ പ്രശ്നങ്ങളും താനേ നീങ്ങും. 

Also Read:  Chandra Grahan 2023: ചന്ദ്ര ഗ്രഹണം ഈ രാശിക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കും വന്‍ പ്രതിസന്ധി

ഹിന്ദുമതത്തിൽ, ഏതെങ്കിലും മംഗളകരമായ അല്ലെങ്കിൽ ശുഭകരമായ ജോലികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഗണപതിയെ ആരാധിക്കുന്നത് പ്രധാനമാണ്. അതിനുശേഷം മാത്രമേ ശുഭകാര്യങ്ങള്‍ ആരംഭിക്കാറുള്ളൂ. ഗണപതിയെ ആരാധിച്ച് ഗണപതിയ്ക്ക് സമര്‍പ്പിച്ച്‌ ആരംഭിക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിക്കും എന്നാണ് വിശ്വാസം. 

Also Read:  Dhan Lakshmi Yog: ഈ രാശിക്കാരുടെ ജാതകത്തിലുണ്ട് ധനലക്ഷ്മി യോഗം, ഇവര്‍ക്ക് ലഭിക്കും ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും ഒപ്പം സമ്പത്തും!!

വിശ്വാസമനുസരിച്ച്  ഗണപതിയെ ജ്ഞാനത്തിന്‍റെ ദൈവം എന്ന് വിളിക്കുന്നു, ഗണപതിയെ  ആരാധിക്കുന്നതിലൂടെ, ഭക്തര്‍ തങ്ങളുടെ എല്ലാ പ്രവൃത്തികളിലും വിജയം നേടുന്നു.  ഗണപതി ഭക്തരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന തടസങ്ങള്‍ എല്ലാം നീക്കി വിജയം സമ്മാനിക്കുന്നു. തൊഴിലും ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ബുധനാഴ്ച ഗണപതിയെ പ്രത്യേകം ആരാധിക്കുന്നത് വഴി അവരുടെ ഭാഗ്യം മെച്ചപ്പെടുത്താൻ കഴിയും.  

Also Read: Weekly Predictions: ഇടവം, ധനു രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യോദയം, ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും

ഒരു വ്യക്തിക്ക് തൊഴിൽ, ബിസിനസ് മേഖലകളിൽ വിജയം നേടണമെങ്കില്‍ അയാൾ ഗണപതിയെയും ആരാധിക്കണം. ഇതോടൊപ്പം, ബുധനാഴ്ച പ്രത്യേകമായ പൂജ വിധികള്‍ സ്വീകരിക്കുന്നതും ജീവിതത്തിൽ സന്തോഷം നൽകുന്നു. ഗണപതിയെ പ്രത്യേകമായി പൂജിക്കുന്നത്  ഒരു വ്യക്തിയുടെ  ജിവിതത്തില്‍ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും നീക്കുമെന്നുമാണ് വിശ്വാസം.

ബുധനാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക നടപടികള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ മാറ്റി സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യും 

ഗണപതിക്ക്  കറുകപ്പുല്ല് സമര്‍പ്പിക്കുക

ജോലിയിലോ ബിസിനസ്സിലോ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടുനന്‍ സമയമാണ് എങ്കില്‍ എല്ലാ ബുധനാഴ്ചയും ഗണപതിക്ക്  കറുകപ്പുല്ല് സമര്‍പ്പിക്കുക. ഇത് ഗണപതിയെ പ്രസാദിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. 

ബുധനാഴ്ച  ദിവസം ബുധനുമായി ബന്ധപ്പെട്ട മന്ത്രങ്ങൾ ജപിക്കുക

ജ്യോതിഷ പ്രകാരം, ബുധനാഴ്ച ബുധ ഗ്രഹവുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍ ജപിക്കുന്നത് ഉത്തമമാണ്.  ഈ മന്ത്രങ്ങള്‍ ജപിക്കുന്നത്‌ മനസിന്‍റെ ഏകാഗ്രത വർദ്ധിപ്പിക്കുകയും മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം  നല്‍കുകയും ചെയ്യുന്നു. ഇതോടൊപ്പം ജാതകത്തിൽ ബുധന്‍റെ സ്ഥാനവും ശക്തമാക്കും. ഈ പ്രതിവിധി ഉപയോഗിച്ച്, കരിയറിലെ പുരോഗതിയുടെ സാധ്യതകൾ മെച്ചപ്പെടുത്താം.  

പശുവിന് പുല്ല് കൊടുക്കുക

ഉറങ്ങുന്ന ഭാഗ്യത്തെ ഉണർത്താൻ ബുധനാഴ്ച പശുവിന് തീറ്റ നല്‍കുന്നത് ഉത്തമമാണ്. പശുവില്‍  ദേവീദേവന്മാര്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഇത്തരം സാഹചര്യത്തിൽ 3 മാസം പശുക്കൾക്ക് പച്ചപ്പുല്ല് നൽകുന്നതിലൂടെ ദേവീദേവന്മാരുടെ അനുഗ്രഹം ലഭിക്കുന്നതിന് പുറമെ ഗ്രഹദോഷങ്ങളും ഇല്ലാതാകുന്നു. 

ബുധനാഴ്ച ഗണേശ സ്തോത്രം ചൊല്ലുക

നിങ്ങൾ സാമ്പത്തിക പരിമിതികളാൽ വിഷമിക്കുകയോ കടബാധ്യത വർദ്ധിക്കുകയോ ചെയ്യുന്നുവെങ്കിൽ, നിങ്ങൾ എല്ലാ ബുധനാഴ്ചയും ഗണപതിയുമായി ബന്ധപ്പെട്ട ഗണേശ സ്തോത്രം പാരായണം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ ഗണപതിയുടെ അനുഗ്രഹം ലഭിക്കുമെന്നും ജീവിതത്തിൽ പുരോഗതിയുടെ വാതിലുകൾ തുറക്കുമെന്നും പറയപ്പെടുന്നു.  

ബുധനാഴ്ച സംഭാവന ചെയ്യാൻ മറക്കരുത്

ബുധനാഴ്ച പച്ചനിറത്തിലുള്ള സാധനങ്ങൾ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, ജാതകത്തിൽ ബുധന്‍റെ സ്ഥാനം ശക്തമാവുകയും ഗണപതിക്കൊപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

 

 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News