Shankhpushpi Plant: വേലിപ്പടർപ്പിലും മുറ്റത്തെ മരങ്ങളിലുമൊക്കെ പടർന്നു കയറി നല്ല ഭംഗിയുള്ള നീലയും വെള്ളയും പൂക്കള്‍ നല്‍കുന്ന ശംഖു പുഷ്പം എല്ലാവര്‍ക്കും പരിചിതമായ ഒരു ചെടിയാണ്.
വാസ്തു ശാസ്ത്രത്തിൽ നിരവധി മരങ്ങളും ചെടികളും പ്രതിപാദിക്കുന്നുണ്ട്. അവ വീട്ടിൽ നടുന്നത് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. ഈ ചെടികൾ ദേവന്മാരുടെയും ദേവതകളുടെയും അനുഗ്രഹം നൽകുന്നു. വീട്ടിൽ സന്തോഷം, സമൃദ്ധി, ഭാഗ്യം എന്നിവ കൊണ്ടുവരുന്നു.
Also Read: Money and Vastu: ഈ 5 വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!!
ലക്ഷ്മീ ദേവിക്ക് ഏറെ ഇഷ്ടപ്പെട്ട ഇത്തരം നിരവധി ചെടികൾ ഉണ്ട്, ഈ ചെടികൾ വീട്ടിൽ ഉള്ളത് വലിയ സമ്പത്ത് നൽകുന്നു. അതേപോലെതന്നെ മഹാവിഷ്ണുവിന് ഏറെ പ്രിയങ്കരമായ ഒരു ചെടിയെക്കുറിച്ച് അറിയാം. ഇ വീട്ടില്‍ ഈ ചെടിയുടെ സാന്നിധ്യം മഹാ വിഷ്ണുവിന്‍റെയും ലക്ഷ്മി ദേവിയുടേയും പ്രത്യേക അനുഗ്രഹങ്ങൾ നൽകുന്നു. ആ ചെടിയാണ് ശംഖു പുഷ്പം.
ശംഖു പുഷ്പം മതഗ്രന്ഥങ്ങളിൽ വളരെ ശുഭകരവും ആരാധനയോഗ്യവുമാണെന്ന് വിവരിച്ചിട്ടുണ്ട്. വാസ്തു ശാസ്ത്രത്തിൽ, ശംഖു പുഷ്പം വീട്ടിൽ നടുന്നത് വളരെയധികം സന്തോഷവും സമൃദ്ധിയും നൽകുന്നതായി പറയുന്നു.
ശംഖു പുഷ്പം മഹാ വിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. മഹാവിഷ്ണുവിന്‍റെ ആരാധനയിൽ ശംഖു പുഷ്പം അർപ്പിക്കുന്നത് ദേവന്‍റെ അനുഗ്രഹം ലഭിക്കുന്നതിനുള്ള വളരെ നല്ല മാർഗമാണ്.
ശംഖു പുഷ്പം വീട്ടിൽ നടുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം.
വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ ശംഖു പുഷ്പം നടുന്നത് വളരെ ശുഭകരമാണ്. ഇത് വീട്ടിൽ എപ്പോഴും ഐശ്വര്യം പ്രദാനം ചെയ്യും. എന്നാൽ ശംഖു പുഷ്പം നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ശംഖു പുഷ്പം വീട്ടിൽ വൃത്തിയുള്ള ഏത് സ്ഥലത്തും നടാമെങ്കിലും വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ വടക്ക് കിഴക്ക് ദിശയിൽ നടുന്നതാണ് ഏറ്റവും ഗുണകരമെന്ന് പറയപ്പെടുന്നു. ആ മൂലയിൽ ഒരു പൂജാമുറി പണിയുന്നത് നല്ലതാണ്. വടക്ക് കിഴക്ക് മൂലയിൽ ശംഖ് പുഷ്പ പൂക്കളമിടുന്നത് വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കും. എന്നാൽ കുളിമുറിക്ക് സമീപം ശംഖു പുഷ്പം നടുന്നത് വലിയ തെറ്റാണ്. കൂടതെ ഈ പുഷ്പം കിടപ്പുമുറിയിലും സൂക്ഷിക്കരുത്.
വീട്ടിൽ ശംഖു പുഷ്പം നടുന്നത് ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുമെന്ന് മാത്രമല്ല, വീട്ടിലെ ആളുകളുടെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നു. അതിന്‍റെ പ്രഭാവം മൂലം, വീട്ടിൽ പോസിറ്റിവിറ്റി, സമാധാനം, ഐക്യം എന്നിവ നിറയും.
ജ്യോതിഷ പ്രകാരം ശംഖു പുഷ്പ ചെടിയുടെ വേര് പൂജിച്ച് വീടിന്‍റെ ലോക്കറില്‍ വച്ചാൽ പണത്തിന് ഒരിക്കലും ക്ഷാമം ഉണ്ടാകില്ല. ശംഖ്പുഷ്പിയുടെ വേര് പൂജാമുറിയില്‍ സൂക്ഷിക്കുന്നതും ദിവസവും പൂജിക്കുന്നതും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും.
ഒരു ചെടിച്ചട്ടിയില്‍ ശംഖു പുഷ്പം നടുന്നതും പൂജാമുറിയ്ക്ക് സമീപം സൂക്ഷിക്കുന്നതും വളരെ നല്ലതാണ്.
ശംഖു പുഷ്പ ചെടി ഉണങ്ങാൻ അനുവദിക്കരുത്. ഇത് പതിവായി നനയ്ക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുക.
ശംഖു പുഷ്പ ചെടിയിൽ പൂക്കൾ വിരിയുന്നത് ഭാവിയിൽ വരാനിരിക്കുന്ന ശുഭകരമായ സംഭവങ്ങളെ സൂചിപ്പിക്കുന്നു. ചില പ്രധാനപ്പെട്ട ജോലികളിൽ വിജയം നേടുക, നല്ല വാർത്തകൾ ലഭിക്കുക തുടങ്ങിയവ പ്രതീക്ഷിക്കാം
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...