മേടം: മേടം രാശിക്കാർക്ക് ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. പ്രവർത്തന രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. ഈ രാശിക്കാരുടെ ആരോഗ്യം തൃപ്തികരമാകും. കുടുംബ ജീവിതത്തിലും സന്തോഷമുണ്ടാകും.
ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് തൊഴിൽ മേഖലയിൽ കാര്യങ്ങൾ അനുകൂലമാകും. ഭാഗ്യ പരീക്ഷണങ്ങളിലൂടെ നേട്ടമുണ്ടാകും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. പുതിയ വീട്ടിലേക്ക് താമസം മാറും.
മിഥുനം: സാമ്പത്തിക കാര്യത്തിൽ അൽപം ബുദ്ധിമുട്ട് കാണുന്നുണ്ട്. പ്രതീക്ഷിച്ചത് പോലെ ഇന്ന് കാര്യങ്ങൾ നടന്നെന്ന് വരില്ല. പ്രണയം വിവാഹത്തിലേക്ക് എത്തിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. രോഗം വരാനുള്ള സാധ്യതയുണ്ട്.
കർക്കടകം: പാർട്ട്ണർഷിപ്പിൽ ബിസിനസ് ചെയ്യുന്നത് ലാഭകരമായിരിക്കും .കുടുംബജീവിതം സന്തോഷകരമായിരിക്കും. കർക്കടകം രാശിക്കാരായ അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
Also Read: Brave Girls: ഈ 3 രാശിയിലെ പെൺകുട്ടികൾക്ക് ആരെയും ഭയമില്ല! വെല്ലുവിളികളെ ധൈര്യത്തോടെ നേരിടും
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ഈ ആഴ്ച അനുകൂലമായിരിക്കില്ല. വിദേശത്ത് നിന്ന് സന്തോഷവാർത്ത ലഭിച്ചേക്കും.
കന്നി: കന്നി രാശിക്കാർക്ക് ഇന്ന് സമാധാനവും സന്തോഷവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ബന്ധുക്കളെ സന്ദർശിക്കാനിടവരും. അപേക്ഷിച്ച വായ്പകൾ അനുവദിച്ച് കിട്ടും.
തുലാം: ഈ രാശിയിലുള്ള വിദ്യാർഥികൾ ഇന്ന് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. തുടങ്ങുന്ന പുതിയ സംരംഭങ്ങൾ വിജയിക്കും. ആരോഗ്യ കാര്യത്തിൽ പേടി വേണ്ട, തൃപ്തികരമായിരിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. യാത്രകൾ ഗുണകരമാകും.
വൃശ്ചികം: സഹോദരങ്ങളുടെ സഹായം കിട്ടും. ഭാഗ്യം ഒന്ന് കൊണ്ട് കാര്യങ്ങൾ നേടിയെടുക്കും. നിങ്ങളുടെ പുതിയ സൗഹൃദങ്ങൾ ജീവിതത്തിൽ ഉപകാരപ്പെടും. വൃശ്ചികം രാശിയിലുള്ള ചിലർക്ക് സ്ഥലം മാറ്റം ലഭിക്കും.
ധനു: ധനു രാശിയിലുള്ളവർ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ഇവരുടെ വരുമാനം മെച്ചപ്പെടും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുകൂല കാലമാണ്.
മകരം: മകരം രാശിക്കാരുടെ സാമ്പത്തിക നില തൃപ്തികരമായിരിക്കും. ഇവർ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കും. പുതിയ വാഹനം വാങ്ങാൻ ഇടയാകും. ഉപരിപഠനത്തിന് അവസരം കിട്ടും. തീർത്ഥ യാത്രയിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
കുംഭം: കുംഭം രാശിക്കാർക്ക് ചിലവുകൾ വർധിച്ചേക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. പുതിയ ബിസിനസ് ആരംഭിക്കും. മുടങ്ങാതെ പ്രാർഥനകൾ നടത്തുക.
മീനം: യാത്രകൾ ഗുണകരമാകും.പ്രതീക്ഷിച്ചപോലെ പലകാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...