Ketu Gochar 2022: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ വ്യക്തിയെയും ബാധിക്കുന്നു. എപ്പോഴാണോ ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത് അത് എല്ലാ രാശികളെയും ബാധിക്കുന്നു. കേതുവിനെ നിഴൽ ഗ്രഹമായി കണക്കാക്കുന്നു. ഏപ്രിൽ 12 ന് കേതു രാശി മാറാൻ പോകുന്നു. കേതു ജാതകത്തിൽ സംക്രമണം നടത്തുന്ന പാതയ്ക്കനുസരിച്ചായിരിക്കും ഫലങ്ങൾ നൽകുക. കേതുവിന്റെ ഈ രാശിമാറ്റം മേടം രാശിക്കാർ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ മേടരാശിയിലെ ആളുകളിൽ കേതുവിന്റെ സംക്രമണം എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം...
ജീവിതത്തിൽ ഈ മാറ്റങ്ങൾ ഉണ്ടാകും
മേടം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ കേതു എട്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഇത് നിങ്ങളിൽ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കും. കൂടാതെ മറ്റ് ചില പ്രശ്നങ്ങളും കേതുവിന്റെ സംക്രമകാലത്ത് അഭിമുഖീകരിക്കേണ്ടി വരും. കേതു സംക്രമ സമയത്ത് പ്രവർത്തന ശൈലിയിൽ മാറ്റമുണ്ടാകും. കഠിനാധ്വാനത്തിനനുസരിച്ച് വിജയം വരില്ല. ജോലിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
Also Read: Shani Transit 2022: ഈ 8 രാശിക്കാർക്ക് അടുത്ത 30 ദിവസം വളരെ പ്രയാസകരമായിരിക്കും..!
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കേതു സംക്രമ സമയത്ത് മേടം രാശിക്കാർക്ക് ദേഷ്യവും സംസാരവും നിയന്ത്രിക്കേണ്ടി വരും. ചില കാര്യങ്ങളിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. ജീവിത പങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾക്ക് ഇതിനകം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)