Vakri Shani: വരുന്ന 72 ദിവസം ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ അഭിവൃദ്ധി!

Saturn Retrograde: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ നേർരേഖയിലും വക്രഗതിയിലും സഞ്ചരിക്കുന്നത് പതിവാണ്.  ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം വ്യത്യസ്ത രാശിക്കാരിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും.

Written by - Ajitha Kumari | Last Updated : Sep 2, 2023, 12:29 PM IST
  • ജ്യോതിഷത്തിൽ ഗ്രഹങ്ങൾ നേർരേഖയിലും വക്രഗതിയിലും സഞ്ചരിക്കുന്നത് പതിവാണ്
  • ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം വ്യത്യസ്ത രാശിക്കാരിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും
  • ജ്യോതിഷത്തിൽ നീതിയുടെ ദൈവമെന്നാണ് ശനിയെ കണക്കാക്കുന്നത്
Vakri Shani: വരുന്ന 72 ദിവസം ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ അഭിവൃദ്ധി!

Shani Vakri 2023:  ജ്യോതിഷത്തിൽ നീതിയുടെ ദൈവമെന്നാണ് ശനിയെ കണക്കാക്കുന്നത്. ശനി ഓരോരുത്തർക്കും അവരുടെ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകും. അതുകൊണ്ടാണ് ആളുകൾ ശനിയെ ഭയക്കുന്നതും ശനിയുടെ ക്രോധത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കാത്തതും. മാത്രമല്ല ശനി പ്രീതിക്കായി ഓരോന്ന് ചെയ്യുന്നതും.  വേദ ജ്യോതിഷത്തിൽ ശനിയുടെ ചലനം വളരെ പ്രധാനപ്പെട്ടതാണ്. 2023 ജൂൺ 17 ന് ശനി കുംഭ രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങി.  2023 നവംബർ 4 വരെ ഇതേ രീതി തുടരും. അത്തരമൊരു സാഹചര്യത്തിൽ ശനിയുടെ ഈ വിപരീത ചലനം നവംബർ 4 വരെ ചില രാശിക്കാരിൽ പെട്ടവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...  

Also Read: Surya Gochar 2023: സൂര്യൻ കന്നി രാശിലേക്ക്; സെപ്റ്റംബർ 17 മുതൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

തുലാം (Libra):  തുലാം രാശിയുടെ അധിപനാണ് ശുക്രൻ. അതുകൊണ്ടുതന്നെ ശനിയുടെ പ്രതിലോമ സഞ്ചാരം തുലാം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഒന്നിനുപുറകെ ഒന്നായി ഈ രാശിക്കാർക്ക്  സന്തോഷകരമായ നിരവധി വാർത്തകൾ നൽകും. കരിയറിൽ അനുദിനം മുന്നേറും. ജീവിതത്തിൽ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർദ്ധിക്കും. വിലകൂടിയ സാധനങ്ങൾ വാങ്ങും. നിങ്ങൾക്ക് വലിയതും അപ്രതീക്ഷിതവുമായ ലാഭം ലഭിച്ചേക്കാം.

ഇടവം (Taurus): ശനിയുടെ പ്രതിലോമ സഞ്ചാരം ഇടവ രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഇടവ രാശിയുടെ അധിപൻ ശുക്രനും ഇത് ശനിയുടെ സുഹൃത്തുമാണ്. ശനിയുടെ വിപരീത ചലനം ഇടവം രാശിക്കാർക്ക് തൊഴിൽ രംഗത്ത് വലിയ പുരോഗതി നൽകും.  ഇതിലൂടെ നിങ്ങൾക്ക് ആകർഷകമായ തൊഴിൽ ഓഫർ ലഭിച്ചേക്കാം,  നിങ്ങളുടെ വരുമാനം വർദ്ധിക്കും, ബിസിനസ് വിപുലീകരിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും നിങ്ങളുടെ എല്ലാ ജോലികളും പൂർത്തീകരിക്കാനും കഴിയും.

Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? ശനി കൃപയുണ്ടാകും എപ്പോഴും!

മകരം (Capricorn):  മകര രാശിയുടെ അധിപൻ ശനിയാണ്.  ശനിയുടെ പ്രതിലോമ സഞ്ചാരം മകരം രാശിക്കാർക്ക് ഗുണം ചെയ്യും. ഇത് മകരം രാശിക്കാർക്ക് അവരുടെ ജോലിയിൽ വിജയം നൽകുന്നതിന് സഹായിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. നിങ്ങളുടെ സ്ഥാനവും അന്തസ്സും ബഹുമാനവും വർദ്ധിക്കും. കരിയറിലെ കുതിപ്പ് നിങ്ങളെ സന്തോഷിപ്പിക്കും. ആഗ്രഹിച്ച പ്രമോഷനും ധനവും നിങ്ങൾക്ക് ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News