Kapoor Remedies: ഹിന്ദു ധർമ്മമനുസരിച് പൂജ ചെയ്യുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ഉപയോഗിക്കുന്നു. ഇതിലൊന്നാണ് കർപ്പൂരം (Camphor). കർപ്പൂരത്തിന്റെ ഒരു പ്രത്യേക തരം സുഗന്ധത്തിന് നെഗറ്റീവ് എനർജി നീക്കം ചെയ്യാനും പോസിറ്റീവ് എനർജി (Positive Energy) നൽകാനും കഴിയും.
കർപ്പൂരം അന്തരീക്ഷം മുഴുവൻ ശുദ്ധീകരിക്കുന്നു. മതത്തിന് പുറമേ ജ്യോതിഷത്തിലും (Astrology) വാസ്തുവിലും (Vastu) കർപ്പൂരത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. പൂജ മുതൽ നിങ്ങളുടെ ആഗ്രഹങ്ങളുടെ പൂർത്തീകരണം വരെയുള്ള ജ്യോതിഷ പരിഹാരങ്ങളിലും തന്ത്രങ്ങളിലും ഇത് ഉപയോഗിക്കുന്നു.
ഇത് വളരെ ഫലപ്രദമായ ഫലങ്ങൾ (Effective Results) നൽകുന്നു. സമ്പത്തും, സന്തോഷവും നല്ല ദാമ്പത്യ ജീവിതവും നൽകാൻ കർപ്പൂറാം എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് ഇന്ന് നമുക്കറിയാം. എളുപ്പവഴികൾ ഇന്ന് നമുക്കറിയാം.
കർപ്പൂരത്തിന്റെ എളുപ്പവും ഉറപ്പുള്ളതുമായ പരിഹാരങ്ങൾ (Easy and surefire remedies of camphor)
പണക്ഷാമം ഇല്ലാതാക്കാനുള്ള പ്രതിവിധി (Remedy to remove money crunch):
ഇതിനായി എല്ലാ കുടുംബാംഗങ്ങളും ഭക്ഷണം കഴിച്ചതിനുശേഷം രാത്രിയിൽ അടുക്കള വൃത്തിയാക്കുക, ശേഷം ഒരു ചെറിയ വെള്ളി പാത്രത്തിൽ കർപ്പൂരവും ഗ്രാമ്പൂവും കത്തിക്കുക. ഒരു മാസത്തിനുള്ളിൽ, സാമ്പത്തിക സ്ഥിതിയിലെ മാറ്റം നിങ്ങൾക്ക് വ്യക്തമായി കാണാം.
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനുള്ള പ്രതിവിധി (Remedy for a happy married life) :
കിടപ്പുമുറി വൃത്തിയാക്കിയ ശേഷം കർപ്പൂരം കത്തിച്ച് എല്ലാ കോണിലും ചുറ്റിയാൽ അത് അന്തരീക്ഷത്തിലെ നിഷേധാത്മകത അവസാനിപ്പിക്കുന്നു. ജീവിതപങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിവിധി (Remedy to improve relationship with spouse)
ചില കാരണങ്ങളാൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദുർബലമാവുകയാണെങ്കിൽ, ഭാര്യ രാത്രിയിൽ ഭർത്താവിന്റെ തലയിണയ്ക്ക് കീഴിൽ കർപ്പൂരം വയ്ക്കുക ശേഷം രാവിലെ അതെടുത്ത് കത്തിക്കുക. ബന്ധത്തിലെ പ്രശ്നങ്ങളും അവസാനിക്കും.
വീട്ടിൽ സന്തോഷവും സമാധാനവും നൽകാനുള്ള പ്രതിവിധി (Remedy to bring happiness and peace in the house)
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വീട്ടിൽ കർപ്പൂരം നെയ്യിൽ മുക്കി കത്തിക്കുക. ശേഷം വീടു മുഴുവൻ ചുറ്റിക്കുക. ഇത് കൂടാതെ വീട്ടിലെ പൂജാമുറിയിലും ദിവസവും കർപ്പൂരം കത്തിക്കുക. ഇതിലൂടെ ഭഗവാന്റെ പ്രീതി നേടാൻ കഴിയും ഒപ്പം വീട്ടിലെ വാസ്തു വൈകല്യങ്ങളും നീക്കം ചെയ്യപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...