Makar Sankranti 2023: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്, അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടിവരും

Makar Sankranti 2023:  ഈ ദിവസം സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു വിശ്വാസങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളിലൊന്നാണ് മകരസംക്രാന്തി.

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 07:22 PM IST
  • ഈ ദിവസം സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു വിശ്വാസങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളിലൊന്നാണ് മകരസംക്രാന്തി.
Makar Sankranti 2023: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്, അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടിവരും

Makar Sankranti 2023: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്‍റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. 

മകരമാസത്തിന്‍റെ തുടക്കത്തിലായിരുന്നു മുൻകാലത്ത് ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14 അല്ലെങ്കിൽ 15ന്  മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു.

Also Read:  Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എന്നാണ് സംഭവിക്കുക?  

ഈ ദിവസം സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു വിശ്വാസങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളിലൊന്നാണ് മകരസംക്രാന്തി. കേരളത്തിലെ പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ മകരവിളക്ക് ആഘോഷങ്ങൾ മകരസംക്രാന്തിയോടനുബന്ധിച്ച് നടന്നുവരുന്നു. 

മകരസംക്രാന്തിദിവസത്തില്‍ ശുഭകാര്യങ്ങളും കർമങ്ങളും ചെയ്യാൻ ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.  

എന്നാല്‍, ഹൈന്ദവ വിശ്വാസമനുസരിച്ച് മകരസംക്രാന്തി ദിനത്തിൽ  ഒരു വ്യക്തി ചില കാര്യങ്ങള്‍  ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം. അതായത്, മകരസംക്രാന്തി  ദിനത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് ദോഷമാണ്.  മകരസംക്രാന്തി ദിനത്തിൽ ഒരു വ്യക്തി ഏതൊക്കെ പ്രവൃത്തികൾ ഒഴിവാക്കണം എന്ന് അറിയാം  

മകരസംക്രാന്തി ദിനത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം

മകരസംക്രാന്തി ദിനത്തിൽ ഒരു കാരണവശാലും മദ്യം കഴിക്കരുത്. മകരസംക്രാന്തി ദിനത്തിൽ ഒരു വ്യക്തി ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്.  ഇത് നിങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും ദോഷം ചെയ്യും. ഇതോടൊപ്പം നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയും ഉണ്ടാകാം....

മകരസംക്രാന്തി ദിനത്തിൽ പാവപ്പെട്ടവരെ ഒരിക്കലും ശല്യപ്പെടുത്തരുത്. കൂടാതെ, നിങ്ങളോട് എന്തെങ്കിലും ആവശ്യം തേടുന്നവരെ സഹായിയ്ക്കാന്‍ കഴിഞ്ഞില്ല എങ്കിലും  അവരെ അപമാനിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. 

മകരസംക്രാന്തി ദിനത്തിൽ ദരിദ്രരെ കഷ്ടപ്പെടുന്നവരുടെമേൽ ദൈവാനുഗ്രഹം നിലനിൽക്കില്ല. 

മകരസംക്രാന്തി ദിനത്തിൽ ഒരു കാരണവശാലും യാചകനെ വെറും കൈയോടെ പറഞ്ഞയയ്ക്കരുത്   ഇപ്രകാരം സംഭാവിച്ചാല്‍ ദൈവകോപം ഉറപ്പ്. 

മകരസംക്രാന്തി ദിനത്തിൽ ഒരാൾ മാംസാഹാരം കഴിക്കരുത്. ഇത്  നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

മകരസംക്രാന്തി ദിനത്തിൽ വെളുത്തുള്ളി, ഉള്ളി എന്നിവ ഒഴിവാക്കണം.

മകരസംക്രാന്തി ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങളും ഉണ്ട്.  അറിയാം  

മകരസംക്രാന്തി ദിനത്തിൽ പവിത്ര  ഗംഗയിൽ കുളിക്കുന്നത് ഏറ്റവും വലിയ പുണ്യമായി കണക്കാക്കുന്നു. 

മകരസംക്രാന്തി ദിനത്തിൽ പാവപ്പെട്ടവർക്ക് കഞ്ഞി വിതരണം ചെയ്യുന്നതും കഴിയ്ക്കുന്നതും പുണ്യമാണ്. 

മകരസംക്രാന്തി ദിനത്തിൽ രാവിലെ സൂര്യദേവന് ജലം അര്‍പ്പിക്കണം. വെള്ളത്തില്‍ കുങ്കുമം, കറുത്ത എള്ള് എന്നിവ ഇടണം.

 ഈ ദിവസം ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുന്നത് ഉത്തമമാണ്. 

കുറിപ്പ് - ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News