Mangal Rashi Parivartan 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം എല്ലാ രാശിക്കാർക്കും ഒരു അധിപനുണ്ടായിരിക്കും. ഈ ഗ്രഹങ്ങൾ ഒരു നിശ്ചിത സമയം രാശി മാറും. അതിന്റെ ഫലം എല്ലാ രാശിക്കാർക്കും ഉണ്ടാകും. ഇന്ന് അതായത് 2022 ജൂൺ 27 ന് ചൊവ്വ രാശി മാറും. ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ ഭൂമി, യുദ്ധം, ധൈര്യം, ശക്തി എന്നിവയുടെ ഘടകമാണ്. മേടത്തിലെ ചൊവ്വയുടെ രാശി മാറ്റം ആളുകളുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. 3 രാശിക്കാർക്ക് ചൊവ്വയുടെ ഈ സംക്രമണം വളരെ ശുഭകരമായിരിക്കും.
Also Read: Weekly Horoscope: ജൂൺ 26 മുതൽ ജൂലൈ 02 വരെ ഈ രാശിക്കാര്ക്ക് എങ്ങനെ, അറിയാം
ചൊവ്വയുടെ രാശിമാറ്റം ഈ രാശിക്കാരുടെ ഭാഗ്യം മിന്നിക്കും
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ചൊവ്വയുടെ ഈ രാശിമാറ്റം വളരെ ശുഭകരമായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾക്ക് ഈ സമയം ഉന്നത സ്ഥാനം നേടാൻ കഴിയും. ബഹുമാനം വർദ്ധിക്കും. സ്ഥല മാറ്റത്തിനും സാധ്യത. ധനലാഭമുണ്ടാകും.
കന്നി (Virgo): മേടം രാശിയിൽ ചൊവ്വയുടെ സംക്രമണം കന്നി രാശിക്കാർക്ക് ഗുണം ചെയ്യും. അവർക്ക് പുതിയ വഴികളിലൂടെ പ്രയോജനം ലഭിക്കും. വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ഏതെങ്കിലും പ്രവൃത്തി ദീർഘകാലം മുടങ്ങിക്കിടന്നിരുന്നെങ്കിൽ ഇപ്പോൾ പൂർത്തിയാക്കും. വസ്തു വാങ്ങാനുള്ള സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ദമ്പതികൾക്കിടയിൽ സ്നേഹം വർദ്ധിക്കും.
Also Read: ഫ്രിഡ്ജിൽ ഓർമ്മിക്കാതെപോലും ഈ പച്ചക്കറികൾ സൂക്ഷിക്കരുത്..!
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്കും ചൊവ്വയുടെ ഈ സംക്രമണം വളരെ ശുഭകരമായിരിക്കും. ഇവർക്ക് പ്രതീക്ഷിക്കാത്തിടത്തുനിന്നും ധനലാഭം ഉണ്ടാകും. കൈയിൽ ലഭിച്ച പണം നിങ്ങൾക്ക് സന്തോഷവും ആശ്വാസവും നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. ബിസിനസുകാർക്ക് ഈ സമയം വളരെ നല്ലതാണ്. വൻ വിജയം ഉണ്ടാകാം. നിങ്ങൾക്ക് ഒരു വീട് പണിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ സമയം നല്ലത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്