ശനി വീണ്ടും രാശി മാറ്റത്തിന് ഒരുങ്ങുകയാണ്. ശനി ഗ്രഹത്തിന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. ശനി ഇപ്പോൾ കുംഭം രാശിയിൽ നിന്ന് മകര രാശിയിലേക്ക് സ്ഥാന മാറ്റത്തിന് ഒരുങ്ങുകയാണ്. ജൂലൈ 12 നാണ് ശനി വീണ്ടും രാശി മാറ്റം നടത്തുന്നത്. ശനിയുടെ സഞ്ചാരത്തിൽ ഏറ്റവും പ്രധാനം ശനിയുടെ വക്രഗതിയാണ്. മകര രാശിയിലും ശനിയുടെ സഞ്ചാരം വക്രഗതിയിൽ തന്നെയായിരിക്കും. ഒരു ഗ്രഹം പിന്നോട് സഞ്ചരിക്കുന്നതിനെയാണ് വക്രഗതിയെന്ന് പറയുന്നത്.
ജൂൺ 5 മുതലാണ് ശനിയുടെ വക്രഗതി ആരംഭിച്ചത്. ഒക്ടോബർ 23 വരെ ഇത് തുടരുകയും ചെയ്യും. 141 ദിവസങ്ങളാണ് ശനി പിന്നോട് സഞ്ചരിക്കുന്നത്. ജൂലൈ 12 ന് മകര രാശിയിലേക്ക് പ്രവേശിക്കുന്ന ശനി. ജനുവരി 17 ന് വീണ്ടും സ്വന്തം രാശിയായ കുംഭത്തിൽ തിരികെയെത്തും. ശനി ദേവന്റെ സ്ഥാനത്തിന് മാറ്റം വരുന്നത് നിരവധി രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. ചിലരുടെ ജീവിതത്തിൽ ഇതോടെ നല്ലകാലം ആരംഭിക്കുമ്പോൾ ചില രാശിക്കാരുടെ പരീക്ഷണക്കാലവും ആരംഭിക്കും.
ALSO READ: Saturn Retrograde Transit : ശനിയുടെ വക്രഗതിയും രാശി മാറ്റവും; ഈ മൂന്ന് രാശിക്കാർ ഇനി ധനവാന്മാരാകും
മേടം : മേടം രാശിക്കാർക്ക് ഇത് ഗുണ-ദോഷ സമ്മിശ്രമായ സമയമാണ്. ഈ കാലയളവിൽ ഇവർക്ക് ധനനഷ്ടത്തിന് സാധ്യത കൂടുതലാണ്. അതേസമയം ശനി മകരം രാശിയിലേക്ക് പോകുന്നത് ഇവർക്ക് വളരെ ഗുണകരമാണ്. ഈ ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ വന്ന് ചേരും. കൂടാതെ മുടങ്ങി കിടന്നിരുന്ന പല കാര്യങ്ങളും പുനരാരംഭിക്കാനും സാധിക്കും.
ചിങ്ങം: ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ശനി മകര രാശിയിലേക്ക് പോകുന്നത്തോടെ നല്ലക്കാലം ആരംഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റവും, ശമ്പള വർധനയും ലഭിക്കാൻ സാധ്യത കൂടുതലാണ്. എന്നാൽ ദേഷ്യം കുറയ്ക്കാനും, സംസാരിക്കുമ്പോൾ ആലോചിച്ചതിന് ശേഷം മാത്രം സംസാരിക്കാനും വളരെയധികം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഈ സമയത്ത് ചിങ്ങം രാശിയിൽ ജനിച്ചവർക്ക് പ്രശസ്തി ലഭിക്കാനും സാധ്യത കൂടുതലാണ്.
കന്നി : കന്നി രാശിയിൽ ജനിച്ചവർക്ക് ഇനി വിജയത്തിന്റെ കാലമാണ്. ഓഫീസിലും വീട്ടിലും കൂടുതൽ ബഹുമാനം ലഭിക്കും. കൂടാതെ കുടുംബത്തിലും ദാമ്പത്യജീവിതത്തിലും കൂടുതൽ സന്തോഷം ഉണ്ടാകും. ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
തുലാം : വിദ്യാഭ്യാസം, തൊഴിൽ, ജീവിതം എന്നിവയിലെല്ലാം തുലാം രാശിക്കാർക്ക് ഇനി വളരെ നല്ല സമയമാണ്. ജീവിതത്തിൽ അഭിവൃത്തി ഉണ്ടാകുകയും ജീവിത ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടങ്ങളും ഈ കാലയളവിൽ തുലാം രാശിക്കാരെ തേടിയെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...