മലയാള സിനിമയിൽ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ ഒരുക്കുന്ന പുതിയ ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഈ മെയ് മാസത്തിൽ ചിത്രം റിലീസ് ചെയ്യും. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. പുതിയ പോസ്റ്ററിൽ റോഷാക്കിലേത് പോലുള്ള ചാക്ക് കൊണ്ടുള്ള ഒരു മുഖംമൂടിയും കാണാം.
രാഹുൽ ജി, ഇന്ദ്രനീൽ ഗോപീകൃഷ്ൻ എന്നിവരാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർ കടന്നുവരുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പത്താം ക്ലാസ്സു മുതൽ ഒന്നിച്ചു പഠിക്കുകയും പിന്നീട് മുംബൈയിലെ വെസ്ലിംഗ് വുഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൂന്ന് വർഷത്തെ ഫിലിം മേക്കിംഗ് കോഴ്സും ഒന്നിച്ചു തന്നെ പൂർത്തിയാക്കിക്കൊണ്ടാണ് ഇവർ സംവിധായകരായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
2022ൽ കമിറ്റ് ചെയ്ത സിനിമയാണിത്. പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിജു വിൽസൻ, കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ്, സീമാ ജി നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം യൂട്യൂബർമാരായ അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരും അഭിനയിക്കുന്നു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ആർ.സി സംഗീതം പകർന്നിരിക്കുന്നു. ദമ്പതികളായ പ്രേം അക്കുടു, ശ്രയാന്തി എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള സിനിമയാണിത്.
കലാ സംവിധാനം- കോയ. മേക്കപ്പ്- ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ- നിസാർ റഹ്മത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് എം മൈക്കിൾ. മാനേജർ- റോജിൻ. പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. പ്രൊജക്റ്റ് ഡിസൈനേഴ്സ്- സെഡിൻ പോൾ, കെവിൻ പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ പട്ടാമ്പി. ഫോട്ടോ- നിദാദ്. പിആർഒ- വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.