Ruchak Rajayoga: രുചക് രാജയോഗത്തിലൂടെ ഇവർക്കിനി വച്ചടി വച്ചടി കയറ്റം, നിങ്ങളും ഉണ്ടോ?

Mangal Gochar 2024: ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങളിൽ, ചൊവ്വയെ ഏറ്റവും പ്രഭാവമുള്ളതും ശക്തവുമായി ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്

Written by - Ajitha Kumari | Last Updated : May 17, 2024, 12:25 AM IST
  • ചൊവ്വയുടെ സംക്രമത്തിലൂടെ രൂപപ്പെടുന്ന ഒരു യോഗമാണ് രുചക് പഞ്ചമഹാപുരുഷ യോഗം
  • ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങളിൽ ചൊവ്വയെ ഏറ്റവും പ്രഭാവമുള്ളതും ശക്തവുമായി ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്
Ruchak Rajayoga: രുചക് രാജയോഗത്തിലൂടെ ഇവർക്കിനി വച്ചടി വച്ചടി കയറ്റം, നിങ്ങളും ഉണ്ടോ?

Ruchak Rajyog 2024: ജ്യോതിഷമനുസരിച്ച് ചൊവ്വയുടെ സംക്രമത്തിലൂടെ രൂപപ്പെടുന്ന ഒരു യോഗമാണ് രുചക് പഞ്ചമഹാപുരുഷ യോഗം, ജാതകത്തിൻ്റെ കേന്ദ്രസ്ഥാനത്ത് ചൊവ്വ അതിൻ്റെ ഉച്ച രാശിയായ മകരത്തിലോ അതിൻ്റെ മൂല ത്രികോണ രാശിയിലോ അല്ലെങ്കിൽ സ്വന്തം രാശിയായ വൃശ്ചികത്തിലോ നിൽക്കുമ്പോഴാണ് ഈ രാജയോഗം രൂപപ്പെടുന്നത്. 

Also Read: നവപഞ്ചമ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ

ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഭൂമി, ധൈര്യം, ധീരത, ഊർജ്ജം എന്നിവയുടെ കാരകനാണ്.  അതുകൊണ്ടുതന്നെ ചൊവ്വ അതിൻ്റെ ഗതി മാറുമ്പോഴെല്ലാം മനുഷ്യ ജീവിതത്തിലും ഭൂമിയിലും വലിയ സ്വാധീനം ചെലുത്തും. ഏകദേശം ഒരു വർഷത്തിന് ശേഷം അതായത് ജൂൺ 1 ന് ചൊവ്വ അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ മേടത്തിൽ പ്രവേശിക്കും.  ജൂലൈ 1 വരെ ഇവിടെ തുടരും. ഇതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും, ഇത് ഈ നാല് രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  

എന്താണ് രുചക് രാജയോഗം?

ജ്യോതിഷമനുസരിച്ച് ചൊവ്വയുടെ സംക്രമണത്താൽ  രൂപപ്പെടുന്ന ഒന്നാണ് രുചക് പഞ്ചമഹാപുരുഷയോഗം. ജാതകത്തിൻ്റെ കേന്ദ്രസ്ഥാനത്ത് ചൊവ്വ അതിൻ്റെ ഉച്ച രാശിയായ മകരത്തിലോ അതിൻ്റെ മൂല ത്രികോണ രാശിയിലോ സ്വന്തം രാശിയായ വൃശ്ചികത്തിലോ നിൽക്കുമ്പോഴാണ് രുചക് രാജയോഗം സൃഷ്ടിക്കുന്നത്.  ഈ രാജയോഗത്തിലൂടെ ഇവരുടെ ധൈര്യം, സമ്പത്ത്, പ്രശസ്തി എന്നിവ വർദ്ധിക്കും.  ജാതകത്തിൽ ഈ രാജയോഗം ഉള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിതം നയിക്കുകയും എല്ലാ ഭൗതിക സുഖങ്ങളും നേടുകയും ചെയ്യും എന്നാണ് പറയുന്നത്.

Also Read: ആർമി ക്യാന്റീനിൽ സാധനങ്ങൾക്ക് ഇത്രയും വിലക്കുറവ് എങ്ങനെ? അറിയാം വാങ്ങുന്നതിനുള്ള പരിധികൾ

മേടം (Aries): ചൊവ്വയുടെ സംക്രമത്തിലൂടെ സൃഷ്ടിക്കുന്ന രുചക് രാജയോഗത്തിലൂടെ ഇവർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും. ജൂലൈ 1 വരെ ഭാഗ്യം ഇവരോടൊപ്പം ഉണ്ടാകും.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. വരുമാനം വർധിക്കും,  ഉദ്യോഗാർത്ഥികൾക്ക് ഇൻക്രിമെൻ്റിനൊപ്പം പ്രമോഷനും ലഭിക്കും, അവിവാഹിതർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യത, നിക്ഷേപത്തിലൂടെ നേട്ടമുണ്ടാകും.   

മകരം (Capricorn): ചൊവ്വയുടെ സംക്രമണവും അതിലൂടെ സൃഷ്ടിക്കുന്ന രുചക് രാജയോഗവും ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഇതിലൂടെ ഭൗതിക നേട്ടങ്ങൾ കൈവരും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനയുടെ ആനുകൂല്യവും ലഭിക്കും, തൊഴിൽ രഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും,  വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ യോഗം, ബിസിനസുകാർക്ക് ഒരു പുതിയ ഇടപാട് ലഭിക്കാൻ സാധ്യത, ബിസിനസ്സിൽ ലാഭം, സാമ്പത്തിക നേട്ടത്തിനും ശക്തമായ സാധ്യത.

Also Read: സൂര്യ സംക്രമത്തോടെ വിപരീത രാജയോഗം; വരുന്ന 4 ദിവസം ഈ രാശിക്കാർ പൊളിക്കും!

ചിങ്ങം (Leo): ചൊവ്വ സംക്രമവും രുചക് രാജയോഗവും ഈ രാശിക്കാർക്ക് വലിയ ഫലങ്ങൾ നൽകും. ഭാഗ്യം കൂടെയുണ്ടാകും, കരിയറിൽ പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ തുറക്കും, ബിസിനസ്സിൽ ലാഭമുണ്ടാകും,  ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കും,  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും,  വ്യാപാരികളുടെ ബിസിനസ്സിൽ പുരോഗതി, പുതിയ വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കും.  

മീനം (Pisces): മീന രാശിയിലെ ചൊവ്വയുടെ സംക്രമണവും അതിലൂടെ രൂപപ്പെടുന്ന രുചക് രാജയോഗവും മീന രാശിക്കാർക്കും അനുകൂലമായിരിക്കും.  ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കും,  സാമ്പത്തിക സ്ഥിതി ശക്തമാകും, വ്യക്തിജീവിതവും തൊഴിൽ ജീവിതവും നല്ല രീതിയിൽ മുന്നോട്ട് പോകും,  ആരോഗ്യം മെച്ചപ്പെടും, ജോലിയിൽ വിജയം കൈവരിക്കും.  

കർക്കടകം (Cancer):  ചൊവ്വയുടെ മൂല ത്രികോണ രാശിയിലേക്കുള്ള പ്രവേശനവും അതിലൂടെയുണ്ടാകുന്ന രുചക് രാജയോഗവും ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ, നടക്കാത്ത ആഗ്രഹങ്ങൾ സഫലമാകും, ജോലിയിൽ പ്രമോഷൻ്റെയും ശമ്പള വർദ്ധനവിൻ്റെയും ആനുകൂല്യം, ബിസിനസിൽ പുതിയ പദ്ധതികൾ രൂപപ്പെടും അതിലൂടെ  പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും,  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരിച്ചുകിട്ടും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News