Surya Grahan and Tulsi Plant: ഹൈന്ദവ വിശ്വാസത്തില്‍ തുളസി വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ ഒരു തുളസി ചെടി ഉണ്ടായിരിക്കുന്നത് ഏറെ ഗുണം ചെയ്യും. പോസിറ്റീവിറ്റി നൽകുന്നത് കൂടാതെ വീട്ടിൽ എല്ലായ്പ്പോഴും സന്തോഷവും സമൃദ്ധിയും നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു.
ഹൈന്ദവ വിശ്വാസത്തില്‍ തുളസിച്ചെടിയെ രാവിലെയും വൈകുന്നേരവും ആരാധിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയേയും സന്തുഷ്ടരാകുന്നു. തുളസിയില അർപ്പിക്കാതെ വിഷ്ണു ആരാധന അപൂർണ്ണമായി കണക്കാക്കപ്പെടുന്നു. തുളസിയെ ആരാധിക്കുന്നതിലൂടെ, ലക്ഷ്മി ദേവി പ്രസാദിക്കുകയും ധാരാളം ഐശ്വര്യങ്ങൾ നൽകുകയും ചെയ്യുന്നു.
Also Read: Panchgrahi Yog: 125 വർഷത്തിന് ശേഷം അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് ഇത് സൗഭാഗ്യ കാലം
സൂര്യ, ചന്ദ്ര ഗ്രഹണ സമയത്ത് തുളസിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. അതായത്, ഗ്രഹണത്തിന്‍റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ തുളസി ഇലകൾ ഭക്ഷണപാനീയങ്ങളിൽ ഇടുന്നത് സാധാരണമാണ്.
സൂര്യഗ്രഹണ സമയത്ത് തുളസിയുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾപ്രത്യേകം ഓർക്കുക
** സൂര്യ, ചന്ദ്രഗ്രഹണ സമയത്ത്, സൂതക് ആരംഭിക്കുന്നതിന് മുമ്പുതന്നെ, ഭക്ഷണ സാധനങ്ങളില്‍ തുളസി ഇലകൾ ഇടുന്നു. തുളസിയില ഇടുന്നതിനാല്‍ ഈ ഭക്ഷണപാനീയങ്ങൾക്ക് ഗ്രഹണ ദോഷം ഉണ്ടാകില്ല.
** ഗ്രഹണസമയത്ത് ഭക്ഷണത്തിൽ തുളസിയില ഇടാൻ ഈ ഇലകൾ നേരത്തെ പറിച്ചെടുക്കണം. ഗ്രഹണ കാലത്തും സൂതക് കാലത്തും തുളസി ചെടി തൊടുകയോ ഇലകൾ പറിക്കുകയോ ചെയ്യരുത്.
തുളസി ചെടിയുടെ കാര്യത്തിൽ ചില നിയമങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം ഭാഗ്യവും ദൗര്‍ഭാഗ്യമായി മാറും. അതായത്, തുളസി ചെടി നടുകയും പരിപാലിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
Best Day to Plant Tulsi at Home
തുളസി ചെടി നടുന്നതിന് നല്ല ശുഭ സമയം തിരഞ്ഞെടുക്കണം. തെറ്റായ സമയത്ത് നട്ട തുളസി ചെടിയും നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സൂര്യഗ്രഹണം, ഏകാദശി, ഞായർ ദിവസങ്ങളിൽ പ്രത്യേകിച്ച് തുളസി ചെടി നടരുത്. ഈ ദിവസങ്ങളിൽ തുളസി ചെടി നനയ്ക്കുകയുമരുത്. തുളസിയില്‍ തൊടാൻ പോലും പാടില്ല. പൂജയ്ക്കായി ഉപയോഗിക്കുന്നതിന് ഒരു ദിവസം മുന്‍പ് തുളസി ഇലകള്‍ പറിച്ചെടുത്ത് സൂക്ഷിക്കുക. തുളസിയില വേഗം കേടാകാറില്ല, 2-3 ദിവസത്തിന് ശേഷവും ഉപയോഗിക്കാന്‍ സാധിക്കും. .
വ്യാഴവും വെള്ളിയുമാണ് തുളസി ചെടി നടുന്നതിന് ഏറ്റവും അനുകൂലമായ ദിവസങ്ങൾ. എന്നാൽ തുളസി ചെടിക്ക് ചുറ്റും അഴുക്ക് തങ്ങിനിൽക്കാൻ അനുവദിക്കരുതെന്ന് പ്രത്യേകം ഓർമ്മിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...