Shani Dev: ആഗ്രഹങ്ങള്‍ക്ക് തടസം, അഭീഷ്ടസിദ്ധിക്കായി ശനി ദേവനെ പ്രസാദിപ്പിക്കാം

Shani Dev Puja: ഹൈന്ദവര്‍ക്കിടെയില്‍ നീതിയുടെ ദൈവമായാണ് ശനി ദേവന്‍ അറിയപ്പെടുന്നത്. ശനി ദേവന്‍ മനുഷ്യര്‍ക്ക് അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതി പുലർത്തുകയും ഫലം നല്‍കുകയും ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Sep 30, 2023, 11:41 AM IST
  • വിശ്വാസമനുസരിച്ച് ശനി ദേവന്‍റെ കോപം അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ ശ്രമിക്കുന്നത്.
Shani Dev: ആഗ്രഹങ്ങള്‍ക്ക് തടസം, അഭീഷ്ടസിദ്ധിക്കായി ശനി ദേവനെ പ്രസാദിപ്പിക്കാം

Shani Dev Puja: ഹൈന്ദവ വിശ്വാസത്തില്‍ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് ശനിയാഴ്‌ചയെ ശനിദേവന്‍റെ പ്രധാന ആരാധനാ ദിനമായി കണക്കാക്കുന്നു. 

Also Read:  October 2023 Monthly Horoscope: ഒക്ടോബർ ഈ 4 രാശിക്കാര്‍ക്ക് അടിപൊളി സമയം!! ഭാഗ്യം എന്നും അനുകൂലം 
 
ഹൈന്ദവര്‍ക്കിടെയില്‍ നീതിയുടെ ദൈവമായാണ് ശനി ദേവന്‍ അറിയപ്പെടുന്നത്. ശനി ദേവന്‍ മനുഷ്യര്‍ക്ക് അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതി പുലർത്തുകയും ഫലം നല്‍കുകയും ചെയ്യും. വിശ്വാസമനുസരിച്ച് ശനി ദേവന്‍റെ കോപം അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ ശ്രമിക്കുന്നത്. 

Also Read:  Rs 2000 Notes Exchange: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കേണ്ട അവസാന ദിവസം ഇന്ന്, ഇനിയും നോട്ടുകള്‍ മാറ്റിയെടുത്തില്ല എങ്കില്‍ ഒരു വഴിയുണ്ട്.... 
 
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്‍റെ അനുഗ്രഹം ഏറെ അനിവാര്യമാണ്. ശനി ദേവനെ എങ്ങിനെ പ്രീതിപ്പെടുത്താം? എന്താണ് അതിനുള്ള ഉപായങ്ങള്‍? ജ്യോതിഷത്തില്‍ ശനി ദേവനെ പ്രീതിപ്പെടുത്താനുള്ള നിരവധി ഉപായങ്ങള്‍ പറയുന്നു. അതനുസരിച്ച് ചില ചെറിയ ഉപായങ്ങള്‍ ചെയ്യുന്നതിലൂടെ ശനി ദേവനെ പ്രീതിപ്പെടുത്താം... അതായത് ശനിയാഴ്ച ഈ ചെറിയ നടപടികള്‍ ചെയ്യുന്നതിലൂടെ ശനി ദേവന്‍റെ പ്രീതി നേടുവാന്‍ സാധിക്കും... 

1. കറുത്ത പശുവിനെ പരിപാലിക്കുക 

നിങ്ങളുടെ ജാതകത്തിൽ ശനിയുടെ പ്രഭാവം ഉണ്ട് എങ്കില്‍ അതിന്‍റെ ദോഷഫലങ്ങൾ അകറ്റാൻ കറുത്ത പശുവിനെ പരിപാലിക്കുക. കറുത്ത പശുവിനെ വളര്‍ത്താന്‍ സാധിക്കില്ല എങ്കില്‍ ശനിയാഴ്ച കറുത്ത പശുവിന് പുല്ലും വെള്ളവും നല്‍കുക. ഇങ്ങനെ ചെയ്യുന്നത് ശനി ദേവന്‍റെ അനുഗ്രഹം ലഭിക്കാന്‍ ഉപകരിയ്ക്കും. 

2. കഴുത്തിൽ കറുത്ത നൂൽ ധരിക്കുക

ശനിദേവനെ പ്രീതിപ്പെടുത്താൻ, നിങ്ങളുടെ കൈയുടെ നീളത്തിന്‍റെ 29 മടങ്ങ്‌ നീളമുള്ള കറുത്ത നൂൽ എടുത്ത് ശനിയാഴ്ച കഴുത്തിൽ മാലയായി ധരിക്കുക. കൂടാതെ, എല്ലാ ശനിയാഴ്ചകളിലും സൂര്യോദയത്തിനുമുമ്പ് ആല്‍മരത്തിന്‍റെ ചുവട്ടില്‍ കടുകെണ്ണയൊഴിച്ച് വിളക്ക് തെളിയിക്കുക. കൂടാതെ ശുദ്ധമായ പാലും ധൂപവർഗ്ഗവും സമർപ്പിക്കുക. ഇത് ശനി ദേവന്‍റെ കോപം അകറ്റാന്‍ സഹായിയ്ക്കും.  
 
3. മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക

നിങ്ങൾക്ക് ഭേദമാക്കാനാവാത്ത രോഗങ്ങളുണ്ടെങ്കിൽ, മഹാമൃത്യുഞ്ജയ മന്ത്രം ദിവസവും ജപിക്കുക. ഇതോടൊപ്പം ഒരു ഇരുമ്പ് പാത്രത്തിൽ കടുകെണ്ണ നിറച്ച് അതിൽ ഒരു ചെമ്പ് നാണയം ശനിയാഴ്ച വീടിന്‍റെ ഇരുണ്ട ഭാഗത്ത് വയ്ക്കുക. ഇങ്ങനെ ചെയ്താൽ ശനിദോഷത്തിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News