ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഓരോ മാസവും അതിന്റെ രാശി ചിഹ്നം മാറ്റുന്നു. സൂര്യന്റെ സംക്രമണത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. ജൂലൈ 16 ന് സൂര്യൻ കർക്കിടകത്തിൽ പ്രവേശിച്ചു. ഇതിനെ കർക്കടക സംക്രാന്തി എന്നാണ് പറയപ്പെടുന്നത്. ഓഗസ്റ്റ് 16 വരെ സൂര്യൻ കർക്കടകം രാശിയിൽ തുടരും. സൂര്യ സംക്രമണത്തിന്റെയും ശനിയുടെയും സാന്നിദ്ധ്യം മൂലമാണ് ഷഡാഷ്ടക യോഗം രൂപപ്പെടുന്നത്.
ജ്യോതിഷമനുസരിച്ച്, സൂര്യനും ശനിയും പരസ്പരം ആറാമത്തെയും എട്ടാമത്തെയും ഭാവങ്ങളിൽ നിൽക്കുമ്പോൾ ഷഡാഷ്ടക യോഗം രൂപം കൊള്ളുന്നു. ഷഡാഷ്ടക യോഗം ജ്യോതിഷത്തിൽ അശുഭമായി കണക്കാക്കപ്പെടുന്നു. ഏതൊക്കെ രാശിക്കാർക്കാണ് ഇത് മൂലം പ്രശ്നങ്ങൾ ഉണ്ടാകുകയെന്ന് നോക്കാം..
കർക്കടകം - ഷഡാഷ്ടക യോഗം കർക്കടകം രാശിക്കാർക്ക് നല്ലതല്ല. ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും കുറയും. പണവുമായി ബന്ധപ്പെട്ട് ഒരു റിസ്കും എടുക്കരുത്. തൊഴിൽ മേഖലയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. നിങ്ങൾക്ക് മാനസിക പിരിമുറുക്കം ഉണ്ടായേക്കാം.
Also Read: Mangal Vakri 2024: 2024 അവസാനത്തോടെ ചൊവ്വ വിപരീത ദിശയിലാകും; നേട്ടം ആർക്കൊക്കെ?
ചിങ്ങം - ഈ രാശിക്കാർക്ക് സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടിവരും. കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവിൽ നിങ്ങളുടെ പങ്കാളിയുടെ കാര്യങ്ങൾ അവഗണിക്കരുത്.
കന്നി - കന്നി രാശിക്കാർക്ക് ഈ കാലയളവ് ശുഭകരമല്ല. ഷഡാഷ്ടക യോഗയുടെ പ്രഭാവം കാരണം ശത്രുക്കൾക്ക് നിങ്ങളെ കീഴടക്കാൻ കഴിയും. ഈ കാലയളവിൽ പണവുമായി ബന്ധപ്പെട്ട ഒരു റിസ്കും എടുക്കരുത്, സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങൾക്കുള്ള അന്തസ്സിനും പ്രശസ്തിക്കും കോട്ടം സംഭവിച്ചേക്കാം.
ധനു - ധനു രാശിക്കാർക്ക് ഈ കാലയളവ് ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ഈ സമയത്ത് തർക്കങ്ങൾ ഒഴിവാക്കുക. ചെലവുകൾ വർദ്ധിക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും.
കുംഭം - ഷഡാഷ്ടക യോഗം കുംഭം രാശിക്കാർക്ക് അശുഭമാണ്. ഈ കാലയളവിൽ നിങ്ങൾ ചില പ്രശ്നങ്ങളിൽ പെട്ടേക്കാം. സാഹചര്യങ്ങൾ പ്രതികൂലമാണ്. ഈ കാലയളവിൽ പുതിയ ജോലികളൊന്നും ആരംഭിക്കരുത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.