ശരദ് പൂർണിമ ഹൈന്ദവ സംസ്കാരത്തിലെ പ്രാധാന്യമുള്ളതും പവിത്രവുമായ ദിവസമാണ്. അശ്വിൻ മാസത്തിലാണ് ശരദ് പൂർണിമ ആഘോഷിക്കുന്നത്. ഈ വർഷം, ഒക്ടോബർ 28ന് ആണ് ശരദ് പൂർണിമ ആഘോഷിക്കുന്നത്. രാജ്യത്തുടനീളം വിവിധ രീതികളിൽ ആചരിക്കുന്ന ഒരു ദിവസമാണിത്. ഭക്തർ ഈ ദിവസം രാത്രി പൗർണമിയെ ആരാധിക്കുകയും പാട്ട്, നൃത്തം എന്നിവയോടെ ആഘോഷിക്കുകയും ചെയ്യുന്നു. പാലും മധുര പലഹാരഹങ്ങളും ചന്ദ്രന് സമർപ്പിക്കുന്നു.
ശരദ് പൂർണിമ 2023: തിയതിയും ശുഭ മുഹൂർത്തവും
തിയതി: ശരദ് പൂർണിമ 2023 ഒക്‌ടോബർ 28ന് ആഘോഷിക്കും.
ചന്ദ്രോദയ സമയം: ദ്രിഗ് പഞ്ചാംഗ് പ്രകാരം ചന്ദ്രൻ വൈകിട്ട് 5:20ന് ദൃശ്യമാകും.
പൂർണിമ തിഥി ആരംഭിക്കുന്നത്: ഒക്ടോബർ 28, 2023, രാവിലെ 04:17ന്.
പൂർണിമ തിഥി അവസാനിക്കുന്നത്: ഒക്‌ടോബർ 29, 2023, ഉച്ചയ്ക്ക് 01:53ന്.
ശരദ് പൂർണിമ 2023: പ്രാധാന്യം
ഹൈന്ദവ സംസ്കാരത്തിൽ, ലക്ഷ്മി ദേവി ശരദ് പൂർണിമ ദിവസത്തിലാണ് ജനിച്ചതെന്ന് വിശ്വസിക്കുന്നു. സമ്പത്തിന്റെ ദേവതയെ പ്രീതിപ്പെടുത്താൻ ഭക്തർ ഈ ദിവസങ്ങളിൽ പ്രാർഥനകൾ അർപ്പിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ ശുഭദിനത്തിൽ, ചന്ദ്രൻ ഭൂമിയെ പോഷിപ്പിക്കുന്നതും രോഗശാന്തി നൽകുന്നതുമായ അമൃത് കൊണ്ട് അനുഗ്രഹിക്കുമെന്ന് കരുതപ്പെടുന്നു. യമുനാ നദിയുടെ തീരത്ത് രാധയും മറ്റ് ഗോപികമാരും ചേർന്ന് ഭഗവാൻ കൃഷ്ണനുമായി നൃത്തം അവതരിപ്പിച്ച ദിവസമാണ് ശരദ് പൂർണിമ എന്നും അറിയപ്പെടുന്നു. ഈ ദിവസം കൃഷ്ണനിൽ നിന്ന് അനുഗ്രഹം തേടി ഭക്തർ യമുനാ നദിയിൽ പുണ്യസ്നാനം ചെയ്യുന്നു.
ALSO READ: ഇന്ന് ഭാഗ്യരാശികൾ ഇവർ; സമ്പൂർണ രാശിഫലം അറിയാം
ശരദ് പൂർണിമ 2023: ആചാരങ്ങൾ
ചന്ദ്ര ദേവനെ ആരാധിക്കുന്നത് ശരദ് പൂർണിമയിൽ വളരെ പ്രധാനമാണ്. ഒരു വർഷം മുഴുവനും പൂർണിമസി വ്രതം അനുഷ്ഠിക്കുന്ന നവദമ്പതികൾ ഈ ദിവസമാണ് തങ്ങളുടെ വ്രതം ആരംഭിക്കുന്നത്. ലക്ഷ്മി ദേവിയെ പൂജിക്കുന്നതിനും ഈ ദിവസം പ്രത്യേക പ്രാധാന്യം ഉണ്ട്.
കുളിച്ച് ദേഹശുദ്ധി വരുത്തി ലക്ഷ്മി ദേവിയുടെ വിഗ്രഹം ചുവന്ന തുണിയിൽ വയ്ക്കുക.
ഭക്തിയോടെ ലക്ഷ്മി ദേവിയെ ആരാധിക്കുക.
ലക്ഷ്മി ദേവിക്ക് വെറ്റില പ്രസാദമായി സമർപ്പിക്കുക.
വിഷ്ണുസഹസ്ത്രനാമവും ശ്രീ ഹരി സ്തോത്രവും ചൊല്ലി ലക്ഷ്മി ദേവിയെ ആരാധിക്കുക.
വൈകുന്നേരം നെയ് വിളക്ക് കത്തിച്ച് വെള്ളം നിറച്ച കലശം സ്ഥാപിക്കുക.
തുളസിയിലയോടൊപ്പം പഞ്ചാമൃതം പ്രസാദമായി സമർപ്പിക്കുക.
ഈ പൂജകൾ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കുമെന്നും ദേവി ഭക്തർക്ക് അനുഗ്രഹം നൽകുമെന്നും വിശ്വസിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.