Sita Navami 2024: രാജകീയ ജീവിതവും സർവൈശ്വര്യങ്ങളും; സീതാ നവമി നാളിൽ വിവാഹിതരും, അവിവാഹിതരുമായ സ്ത്രീകൾ ഈ കാര്യങ്ങൾ ചെയ്യൂ‍‍

Sita Navami 2024 Date, Puja Vidhi: വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസം, പുഷ്യനക്ഷത്രത്തിൽ സീത ദേവി ജനിച്ചതായി കണക്കാക്കുന്നു.യജ്ഞത്തിന് നിലമൊരുക്കുന്നതിന് വേണ്ടി  കലപ്പ ഉഴുതുന്നതിനിടയിൽ ഭൂമിയിൽ നിന്നും ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടുവെന്നാണ് സീതാ ദേവിയുടെ ജനനവുമായി ബന്ധപ്പെട്ട വിശ്വാസം. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2024, 06:26 PM IST
  • ഈ വർഷത്തെ സീതാനവമി മെയ് 16നാണ്. സീതയെ ലക്ഷ്മി ദേവിയുടെ രൂപമായാണ് കണക്കാക്കുന്നത്.
  • അതിനാൽ തന്നെ സീതാ നവമി നാളിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ജീവിതത്തിൽ സർവൈശ്വര്യങ്ങളും രാജകീയ യോ​ഗങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം.
Sita Navami 2024: രാജകീയ ജീവിതവും സർവൈശ്വര്യങ്ങളും; സീതാ നവമി നാളിൽ വിവാഹിതരും, അവിവാഹിതരുമായ സ്ത്രീകൾ ഈ കാര്യങ്ങൾ ചെയ്യൂ‍‍

പഞ്ചാംഗ പ്രകാരം എല്ലാ വർഷവും  വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി ദിനത്തിലാണ് സീതാ നവമി ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച് വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസം, പുഷ്യനക്ഷത്രത്തിൽ സീത ദേവി ജനിച്ചതായി കണക്കാക്കുന്നു.യജ്ഞത്തിന് നിലമൊരുക്കുന്നതിന് വേണ്ടി  കലപ്പ ഉഴുതുന്നതിനിടയിൽ ഭൂമിയിൽ നിന്നും ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടുവെന്നാണ് സീതാ ദേവിയുടെ ജനനവുമായി ബന്ധപ്പെട്ട വിശ്വാസം. ആ പെൺകുട്ടിക്ക് സീത എന്ന് നാമകരണം ചെയ്തു. എല്ലാ വർഷവും  ഈ ദിവസം സീതാ നവമി അല്ലെങ്കിൽ സീതാ ജയന്തി ആയി ആഘോഷിക്കുകയും ചെയ്യുന്നു. 

ഈ വർഷത്തെ സീതാനവമി മെയ് 16നാണ്. സീതയെ ലക്ഷ്മി ദേവിയുടെ രൂപമായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ സീതാ നവമി നാളിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ജീവിതത്തിൽ സർവൈശ്വര്യങ്ങളും രാജകീയ യോ​ഗങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടാതെ വിവാഹിതരായ സ്ത്രീകൾ ഈ ദിവസം സീതാദേവിയെ ആരാധിച്ചാൽ  ഭർത്താവിന്റെ ആയുസ്സ് വർദ്ധിക്കുമെന്നും ജീവിതത്തിൽ പുരോ​ഗതി ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. മാത്രമല്ല അവിവാഹിതരായ പെൺകുട്ടികൾ വ്രതമനുഷ്ഠിക്കുന്നതിലൂടെ ഇഷ്ട വിവാഹം നടക്കുമെന്നും വിശ്വാസം. സീതാ നവമിയുടെ മംഗളകരമായ സമയത്തെക്കുറിച്ചും പൂജാ രീതിയെക്കുറിച്ചും നമുക്കറിയാം.

ALSO READ: 12 വർഷത്തിനു ശേഷം ഇടവ രാശിയിൽ ഗജകേസരി യോഗം; ഈ രാശിക്കാരുടെ സാമ്പത്ത് ഇരട്ടിക്കും!

സീതാ നവമി 2024 തീയതിയും ശുഭ മുഹൂർത്തവും

പഞ്ചാം​ഗം അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി ദിനം മെയ് 16 ന് രാവിലെ 06.22 മുതൽ ആരംഭിച്ച് അടുത്ത ദിവസം, അതായത് മെയ് 17 ന് രാവിലെ 08.48 ന് അവസാനിക്കും. 

സീതാ നവമി പൂജ വിധി

സീതാ നവമി നാളിൽ രാവിലെ എഴുന്നേറ്റു കുളിക്കുക. ഇതിനുശേഷം നിങ്ങളുടെ വീട്ടിലെ പൂജാമുറി വൃത്തിയാക്കി ഗംഗാജലം തളിച്ച് ശുദ്ധീകരിക്കുക. അവിടെ സീതാ ദേവിയുടേയും ശ്രീരാമൻ്റെയും വിഗ്രഹങ്ങൾ പ്രതിഷ്ടിക്കുക. പുഷ്പങ്ങൾ, അക്ഷതം, ചന്ദനം, ധൂപം, വിളക്ക് തുടങ്ങിയവയും സമർപ്പിക്കുക. ചുവപ്പ് അല്ലെങ്കിൽ മഞ്ഞ പൂക്കളും മാലകളും ആ ദിവസത്തിൽ ദേവിക്ക് സമർപ്പിക്കുന്നത് വളരെ ശുഭകരമാണ്.  നെയ്യ് വിളക്ക് കത്തിക്കുന്നതും നല്ലതായി കണക്കാക്കുന്നു. പഴങ്ങൾ, മധുരപലഹാരങ്ങൾ മുതലായവ സമർപ്പിക്കുക. സീതാ ദേവിയെ പ്രാർഥിച്ച് 'ശ്രീ സീതായൈ നമഃ', 'ശ്രീ സീതാ-രാമൈ നമഃ' എന്നീ മന്ത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്. ഒപ്പം ജീവിത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുവാനും തെറ്റുകൾ പൊറുക്കുവാനും പ്രാർത്ഥിക്കുക. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News