Neyyattinkara Samadhi Case: നെയ്യാറ്റിൻകരയിലെ സമാധി പൊളിക്കും; കുടുംബത്തിൻറെ ഹർജി തള്ളി ഹൈക്കോടതി

Neyyattinkara samadhi issue: സമാധിപീഠം പൊളിക്കുന്നത് തടയണമെന്ന് ആശ്യപ്പെട്ട് ​ഗോപൻസ്വാമിയുടെ കുടുംബം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

Written by - Zee Malayalam News Desk | Last Updated : Jan 15, 2025, 03:58 PM IST
  • മരണം എങ്ങനെ സംഭവിച്ചുവെന്നും മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ചോദിച്ചു
  • അതേസമയം, അച്ഛന്റേത് മരണമല്ല, സമാധിയാണെന്ന വിചിത്ര മറുപടിയാണ് ​ഗോപൻ സ്വാമിയുടെ മകൻ നൽകുന്നത്
Neyyattinkara Samadhi Case: നെയ്യാറ്റിൻകരയിലെ സമാധി പൊളിക്കും; കുടുംബത്തിൻറെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: നെയ്യാറ്റിൻകരയിലെ ​ഗോപൻസ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി. സമാധിപീഠം പൊളിക്കുന്നത് തടയണമെന്ന് ആശ്യപ്പെട്ട് ​ഗോപൻസ്വാമിയുടെ കുടുംബം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ഹൈക്കോടതി ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. മരണം എങ്ങനെ സംഭവിച്ചുവെന്നും മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ചോദിച്ചു. അതേസമയം, അച്ഛന്റേത് മരണമല്ല, സമാധിയാണെന്ന വിചിത്ര മറുപടിയാണ് ​ഗോപൻ സ്വാമിയുടെ മകൻ നൽകുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോപൻ സ്വാമിയുടെ സമാധി വിവരം മക്കൾ പോസ്റ്റർ പതിച്ചതിനെ തുടർന്ന് പുറം ലോകം അറിഞ്ഞത്. തുടർന്ന് ​ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാരിൽ ഒരു വിഭാ​ഗം രംഗത്തെത്തി.

തുടർന്ന് കല്ലറ പൊളിക്കാൻ നെയ്യാറ്റിൻകര പോലീസ് കലക്ടറോട് അനുമതി തേടി. അയൽവാസിയായ വിശ്വംഭരൻ എന്നയാളും ഗോപൻ സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. കളക്ടറുടെ നേതൃത്വത്തിൽ കല്ലറ പൊളിക്കാൻ എത്തിയതോടെ നാട്ടുകാരിൽ ഒരു വിഭാ​ഗവും കുടുംബവും കല്ലറ പൊളിക്കുന്നതിനെ എതിർത്തു. ഇതോടെയാണ് വിഷയം കോടതിയിലേക്കെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News