പാറശ്ശാല ലോ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവത്തിൽ ഒരാൾ പാറശ്ശാല പോലീസിന്റെ പിടിയിൽ. കരകുളം അയണിക്കാട് കാനാൻ വീട്ടിൽ വിജിൻ വിജയ് (22) ആണ് പിടിയിലായത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ചെറുവാരകോണത്ത് പ്രവർത്തിച്ചുവരുന്ന സിഎസ്ഐ മാനേജ്മെൻറ് കീഴിലെ ലോ കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയും വെഞ്ഞാറമൂട് സ്വദേശിയുമായ അഭിറാമിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.
സംഭവത്തിൽ കോളേജിലെ സീനിയർ വിദ്യാർത്ഥിയായ വിജിൻ വിജയെയാണ് പാറശാല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്താം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് അഭിറാമിന്റെ സഹപാഠി റാഗിങ്ങിന് ഇരയായിരുന്നു. ഇത് സംബന്ധിച്ച പരാതി നൽകാൻ മുന്നിട്ട് നിന്നതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ പിന്നിലെന്നാണ് അറിയാൻ കഴിയുന്നത്. അഭിറാം പേയിങ് ഗസ്റ്റ് ആയി താമസിച്ചുവന്നിരുന്ന ചെറുവാരകോണത്തെ വീട്ടിൽ എത്തിയ കോളേജിലെ സീനിയർ വിദ്യാർത്ഥി സംഘം അഭിറാമിനെ മർദ്ദിക്കുകയായിരുന്നു. നാലംഗ സംഘം ആണ് ആക്രമണം നടത്തിയത്.
കഴിഞ്ഞദിവസം ഉച്ചയോടുകൂടിയായിരുന്നു സംഭവം. പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിരാമിനെ നാലംഗ സംഘം മൃഗീയമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പാറശാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അഭിരാമിന്റെ മുൻവശത്തെ പല്ലിനും താടിയെല്ലിനും പൊട്ടലുണ്ട്. അഭിറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സീനിയർ വിദ്യാർത്ഥികളായ അഖിൽ, ശ്രീജിത്ത്, ബെനോ എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
അതേസമയം പ്രതികളെല്ലാം നിരീക്ഷണത്തിൽ ആണെന്നും ഉടൻ കസ്റ്റഡിയിൽ എടുക്കാൻ കഴിയും എന്നും പാറശാല പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത വിജിൻ വിജയയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഭിറാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.