Sun Jupiter Conjunction 2023: മേട രാശിയിൽ സൂര്യ വ്യാഴ സംഗമം; ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!

Guru Gochar 2023: ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും ബാധിക്കും. ഏപ്രിലിൽ ധാരാളം ഗ്രഹങ്ങൾ സംക്രമിക്കും.  ചില രാശിക്കാർക്ക്  ഈ സമയത്ത് പല നേട്ടങ്ങളും ഉണ്ടാകും.  ഈ മാസത്തിൽ ഉണ്ടാകുന്ന സൂര്യ-വ്യാഴ സംയോഗം വളരെയധികം ഐശ്വര്യം നൽകും.

Written by - Ajitha Kumari | Last Updated : Apr 7, 2023, 06:39 PM IST
  • മേട രാശിയിൽ സൂര്യ വ്യാഴ സംഗമം
  • ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും ബാധിക്കും
  • ഏപ്രിലിൽ ധാരാളം ഗ്രഹങ്ങൾ സംക്രമിക്കും
Sun Jupiter Conjunction 2023: മേട രാശിയിൽ സൂര്യ വ്യാഴ സംഗമം; ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!

Surya Guru Yuti Effect 2023: ഏപ്രിൽ മാസത്തിൽ നിരവധി ഗ്രഹങ്ങൾ സംക്രമിക്കും. ഏപ്രിൽ 14 ന് സൂര്യൻ മീനം വിട്ട് ചൊവ്വയുടെ രാശിയായ മേടത്തിൽ പ്രവേശിക്കും.  ഏപ്രിൽ 22 ന് വ്യാഴവും മേടം രാശിയിൽ പ്രവേശിക്കും. മേട രാശിയിൽ സൂര്യനും വ്യാഴവും കൂടിച്ചേരുന്നതിലൂടെ  ഒരു സഖ്യം ഉണ്ടാകും. 12 വർഷത്തിന് ശേഷമാണ് ഈ സഖ്യം രൂപീകരിക്കുന്നത്.  ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ കാണപ്പെടും. എന്നാൽ അതിന്റെ പ്രത്യക്ഷ ഫലം ചില രാശികളിൽ ദൃശ്യമാകും. അത് ഏതൊക്കെ രാശികൾ എന്നറിയാം...

Also Read:  Surya Gochar 2023: ഒരു മാസത്തേക്ക് ഈ രാശിക്കാർ 'സൂര്യനെ' പോലെ തിളങ്ങും, ലഭിക്കും അപാര സമ്പത്ത്! 

മേടം (Aries):  ജ്യോതിഷ പ്രകാരം സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം പ്രഥമ ഭവനത്തിലാണ് സംഭവിക്കാൻ പോകുന്നത്. അപൂർവമായ ഈ കൂട്ടുകെട്ട് മൂലം ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയമുണ്ടാകും.  ഈ സമയത്ത് ശമ്പള വർദ്ധനയ്‌ക്കൊപ്പം സ്ഥാനക്കയറ്റത്തിനും സാധ്യത. ബിസിനസിൽ ആഗ്രഹിച്ച ലാഭം ലഭിക്കും.

മിഥുനം (Gemini):  മിഥുന രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരൽ. ഈ സമയത്ത് സാമ്പത്തിക സ്ഥിതി ശക്തമാകും. വ്യക്തിക്ക് ജോലിയിൽ ഉന്നതി, ബിസിനസ്സിൽ പുരോഗതി, കുടുംബത്തിന്റെ പിന്തുണ എന്നിവ ലഭിക്കും. ഈ കാലയളവിൽ യാത്ര പോകാൻ സാധ്യത, നിങ്ങളുടെ ആഗ്രഹം ഉടൻ പൂർത്തീകരിക്കും.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

കർക്കടകം (Cancer):  ഈ രാശിയുടെ പത്താം ഭാവത്തിൽ ഒരു സഖ്യം രൂപപ്പെടുന്നു അത് പ്രവർത്തന രംഗത്ത് പുരോഗതി നൽകും. ഈ സമയത്ത്  നിങ്ങൾക്ക് തൊഴിൽ മേഖലയിൽ മികച്ച ഫലങ്ങൾ നൽകും. നിങ്ങൾക്ക് ബിസിനസിൽ ലാഭം നേടാനാകും. കുടുംബ സന്തോഷം ഉണ്ടാകും. 

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ ഈ സഖ്യം രൂപപ്പെടാൻ പോകുന്നു. ഇത് ഭാഗ്യം തെളിയിക്കുന്നതിന്  സഹായിക്കും. ഈ കാലഘട്ടത്തിൽ ഈ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും പുരോഗതി കൈവരിക്കാൻ കഴിയും.  ജോലിയിൽ നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. ദൂരയാത്രയ്ക്കുള്ള സാധ്യത, പിതാവുമായുള്ള ബന്ധം ദൃഢമാകും.

Also Read: Weight Loss: വയറിലെ കൊഴുപ്പ് കൂടുന്നതിൽ ആശങ്കയുണ്ടോ? രാത്രി ഈ 2 പാനീയങ്ങൾ സേവിച്ചോളൂ..! 

മീനം (Pisces):   ഈ രാശിയുടെ രണ്ടാം ഭാവത്തിൽ സൂര്യനും വ്യാഴവും ചേർന്ന് നിൽക്കുന്നത് മീന രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും.  ഈ സമയത്ത് നിങ്ങളുടെ സംസാരവും ബന്ധങ്ങളും മെച്ചപ്പെടും. സാമ്പത്തിക നേട്ടം ലഭിക്കും. സമ്പാദ്യത്തിൽ വർദ്ധനവ് കരിയറിൽ വിജയം, ജോലിയിൽ പുരോഗതി, ബിസിനസ്സിൽ ലാഭം എന്നിവയുണ്ടാകും.  ഇതിനിടയിൽ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News