Surya-Shani Yuti 2023: 4 ദിവസത്തിനുള്ളിൽ അവസാനിക്കും ശത്രു ഗ്രഹങ്ങളുടെ സംയോഗം, ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

Surya Gochar 2023: എല്ലാ മാസവും ഒരു നിശ്ചിത സമയത്ത് സൂര്യൻ തന്റെ രാശിചക്രം മാറും. മാർച്ച് 15 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് വലിയ ഗുണങ്ങൾ ലഭിക്കും.  ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും.  

Written by - Ajitha Kumari | Last Updated : Mar 11, 2023, 09:53 PM IST
  • എല്ലാ മാസവും ചില ഗ്രഹങ്ങൾ അവരുടെ രാശിചക്രം മാറും
  • സൂര്യൻ ഓരോ 30 ദിവസത്തിനിടയിലും രാശി മാറും
  • മാർച്ച് 15 ന് സൂര്യൻ രാശിമാറും
Surya-Shani Yuti 2023: 4 ദിവസത്തിനുള്ളിൽ അവസാനിക്കും ശത്രു ഗ്രഹങ്ങളുടെ സംയോഗം, ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

Sun Transit In Pisecs 2023: ജ്യോതിഷ പ്രകാരം എല്ലാ മാസവും ചില ഗ്രഹങ്ങൾ അവരുടെ രാശിചക്രം മാറും. ഈ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാം.  സൂര്യൻ ഓരോ 30 ദിവസത്തിനിടയിലും രാശി മാറും. മാർച്ച് 15 ന് സൂര്യൻ  രാശിമാറും. സൂര്യൻ നിലവിൽ കുംഭ രാശിയിലാണ് ഇനി മീന രാശിയിലേക്ക് മാറും.  ജ്യോതിഷ പ്രകാരം സൂര്യൻ മീനരാശിയിൽ പ്രവേശിക്കുമ്പോൾ പല രാശിക്കാർക്കും ശുഭ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് പല രാശിക്കാർക്കും സ്ഥാനക്കയറ്റത്തിനും ധനലാഭത്തിനും സാധ്യതയുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മാർച്ച് 15 രാവിലെ 6:58 ന് കുംഭം രാശി വിട്ട് മീന രാശിയിൽ പ്രവേശിക്കും.  ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ ബമ്പർ ഗുണങ്ങൾ ലഭിക്കുകയെന്ന് അറിയാം...

Also Read: Shubh Rajyog 2023: 700 വർഷങ്ങൾക്ക് ശേഷം 5 രാജയോഗത്തിന്റെ മഹാ സംഗമം, ഈ 4 രാശിക്കാർക്ക് ഇനി ഉയർച്ച മാത്രം! 

ഇടവം (Taurus): ജ്യോതിഷ പ്രകാരം സൂര്യൻ ഇടവ രാശിയുടെ  പതിനൊന്നാം ഭാവത്തിലാണ് സംക്രമിക്കാൻ പോകുന്നത്.  ഇത് സാമ്പത്തിക നേട്ടത്തിന്റെയും ആഗ്രഹത്തിന്റെയും ഭവനമാണ്.  ഈ രാശിചക്രത്തിന്റെ നാലാം ഭാവത്തിന്റെ അധിപൻ കൂടിയാണ് സൂര്യൻ. അത്തരമൊരു സാഹചര്യത്തിൽ മാർച്ച് 15 ന് മീനരാശിയിൽ സൂര്യൻ പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. നിക്ഷേപ ഗുണം ലഭിക്കും ഒപ്പം വീട്, വാഹനം മുതലായവ വാങ്ങുന്നതിനും ഈ സമയം ശുഭകരമാണ്.

വൃശ്ചികം (Scorpio):  ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് സൂര്യൻ സംക്രമിക്കുന്നത്. ഇതിനെ സ്നേഹം, കുട്ടികൾ, വിദ്യാഭ്യാസം എന്നിവയുടെ കാരകനാണ്.  അത്തരമൊരു സാഹചര്യത്തിൽ ജോലിയിൽ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.  ശമ്പളം വർദ്ധിച്ചേക്കാം, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും.  

Also Read: Viral Video: സ്റ്റൈൽ അടിക്കാൻ പെൺകുട്ടി ഒന്ന് ബൈക്കിൽ കയറിയതേയുള്ളു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

കുംഭം (Aquarius):  കുംഭ രാശിക്കാരുടെ ജീവിതത്തിലും സൂര്യ സംക്രമത്തിന്റെ ശുഭഫലം കാണപ്പെടും. ഇതിനെ സംസാരത്തിന്റെയും കുടുംബത്തിന്റെയും സമ്പാദ്യത്തിന്റെയും കാരകനായിട്ടാണ്  കണക്കാക്കപ്പെടുന്നത്.  അത്തരമൊരു സാഹചര്യത്തിൽ കുംഭ രാശിക്കാർ നല്ല സമയം കുടുംബത്തോടൊപ്പം ചെലവഴിക്കും. കുടുംബവുമായി ഏറെ നാളായി നിലനിന്നിരുന്ന പിണക്കം അവസാനിക്കും. അവിവാഹിതർക്ക് വിവാഹാലോചന ലഭിക്കും.

മീനം (Pisces):  ജ്യോതിഷ പ്രകാരം ഈ രാശിയുടെ ലഗ്നഭാവത്തിലാണ് സൂര്യൻ സംക്രമിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ ഈ രാശിക്കാർക്ക് കാര്യക്ഷേത്രത്തിൽ വിജയം ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടും. ഇവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാൻ സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News