Tulsi Plant Vastu: ഈ ദിവസങ്ങളിൽ തുളസിച്ചെടിക്ക് വെള്ളം ഒഴിക്കരുത്; ലക്ഷ്മീദേവിയുടെ കോപം നിങ്ങളെ ദാരിദ്ര്യത്തിലാക്കും

Tulsi Plant vastu tips: ദിവസവും തുളസി ചെടിക്ക് വെള്ളം ഒഴിക്കുകയും വിളക്ക് കൊളുത്തി പ്രാർഥിക്കുകയും ചെയ്യുന്ന രീതിയുണ്ട്. തുളസി ചെടിയെ പരിപാലിക്കുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 01:37 PM IST
  • തുളസി പൂജ, ജലനിവേദ്യം എന്നിവയുടെ നിയമങ്ങൾ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കുന്നുണ്ട്
  • ഇവ പാലിച്ചില്ലെങ്കിൽ ലക്ഷ്മീദേവിയുടെ കോപം ഉണ്ടാകും
  • ഗ്രന്ഥങ്ങൾ അനുസരിച്ച്, തുളസി ചെടി രണ്ട് ദിവസം നനയ്ക്കുന്നത് ലക്ഷ്മീദേവിയുടെ കോപത്തിന് കാരണമാകും
Tulsi Plant Vastu: ഈ ദിവസങ്ങളിൽ തുളസിച്ചെടിക്ക് വെള്ളം ഒഴിക്കരുത്; ലക്ഷ്മീദേവിയുടെ കോപം നിങ്ങളെ ദാരിദ്ര്യത്തിലാക്കും

ഹൈന്ദവ വിശ്വാസത്തിൽ നിരവധി മരങ്ങളെ ആരാധിക്കുന്ന രീതിയുണ്ട്. ഇത്തരത്തിലൊരു ചെടിയാണ് തുളസി. മിക്കവാറും എല്ലാ വീടുകളിലും തുളസി ചെടി നട്ടുവളർത്താൻ കാരണം ഇതിനെ ഒരു വിശുദ്ധ ചെടിയായി കരുതുന്നത് കൊണ്ടാണ്. ദിവസവും തുളസി ചെടിക്ക് വെള്ളം ഒഴിക്കുകയും വിളക്ക് കൊളുത്തി പ്രാർഥിക്കുകയും ചെയ്യുന്ന രീതിയുണ്ട്. തുളസി ചെടിയെ പരിപാലിക്കുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

തുളസി പൂജ, ജലനിവേദ്യം എന്നിവയുടെ നിയമങ്ങൾ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇവ പാലിച്ചില്ലെങ്കിൽ ലക്ഷ്മീദേവിയുടെ കോപം ഉണ്ടാകും. ഗ്രന്ഥങ്ങൾ അനുസരിച്ച്, തുളസി ചെടി രണ്ട് ദിവസം നനയ്ക്കുന്നത് ലക്ഷ്മീദേവിയുടെ കോപത്തിന് കാരണമാകും. ഏത് രണ്ട് ദിവസങ്ങളിലാണ് തുളസി ചെടി നനയ്ക്കുകയോ തുളസിയില നുള്ളുകയോ ചെയ്യാൻ പാടില്ലാത്തതെന്ന് നോക്കാം.

ALSO READ: Mahashivratri 2023: മഹാശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; ഭക്തിയുടെ നിറവിൽ ജനങ്ങൾ

ഞായറാഴ്ച തുളസി ചെടിക്ക് വെള്ളം അർപ്പിക്കരുത്: തുളസി ചെടി ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജി കൊണ്ടുവരുന്നു. തുളസി ചെടിയെ പരിപാലിക്കുന്നത് വഴി ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹം ലഭിക്കും. എന്നാൽ, ഞായറാഴ്ച തുളസിക്ക് വെള്ളം അർപ്പിക്കുന്നത് ലക്ഷ്മീദേവിയെ കോപാകുലയാക്കും.

തുളസി ചെടി വിഷ്ണു ഭ​ഗവാനും ഏറെ പ്രിയപ്പെട്ടതാണ്. അതിനാൽ തുളസി ഈ ദിവസം നിർജ്ജല ഏകാദശി വ്രതം ആചരിക്കുന്നതായാണ് വിശ്വസിക്കുന്നത്. ഈ ദിവസം തുളസിക്ക് വെള്ളം അർപ്പിച്ചാൽ ഏകാദശി വ്രതം മുറിയും. ഇക്കാരണത്താൽ ഞായറാഴ്ച തുളസിക്ക് ജലം നൽകരുത്.

ALSO READ: Mahashivratri 2023: മഹാശിവരാത്രി ദിനം, ശുഭ മുഹൂർത്തം, ചരിത്രം; മഹാശിവരാത്രിയുടെ പ്രാധാന്യം അറിയാം

ഏകാദശി ദിനത്തിൽ തുളസി ചെടിക്ക് വെള്ളം അർപ്പിക്കരുത്: മഹാവിഷ്ണുവിനെ ആരാധിക്കുന്ന ദിനമാണ് ഏകാദശി. ദേവുത്താണി ഏകാദശി നാൾ തുളസിച്ചെടിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ദേവുത്താണി ഏകാദശി, ദേവ് ഉത്താനി ഏകാദശി എന്നും അറിയപ്പെടുന്നു. കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലാണ് ദേവുത്താണി ഏകാദശി ആചരിക്കുന്നത്.

എല്ലാ ഏകാദശി നാളിലും തുളസി മഹാവിഷ്ണുവിനായി നിർജ്ജല വ്രതം അനുഷ്ഠിക്കാറുണ്ടെന്ന് വിശ്വാസങ്ങളുണ്ട്. ഈ ദിവസം തുളസിക്ക് വെള്ളം നൽകരുത്. ഈ രണ്ട് ദിവസവും തുളസിക്ക് വെള്ളം അർപ്പിച്ചാൽ വ്രതം മുറിയും. ഈ ദിവസം തുളസിയില പറിക്കാനും പാടില്ല. ഇപ്രകാരം ചെയ്താൽ ലക്ഷ്മീദേവിയുടെയും മഹാവിഷ്ണുവിന്റെയും അനിഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദോഷമുണ്ടാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News