Varuthini Ekadashi Vrat Katha: ഇന്ന് വരുഥിനി ഏകാദശി; ഈ വ്രതത്തിന്റെ കഥയറിയാം

Varuthini Ekadashi Vrat Katha: ഇന്ന് വരുഥിനി ഏകാദശിയാണ്.  ഈ അവസരത്തിൽ വരുഥിനി ഏകാദശി വ്രതത്തിന്റെ കഥയെക്കുറിച്ച് അറിഞ്ഞാലോ? ഈ വരാത്ത എടുക്കുന്നത് കൊണ്ട് മുൻകാല ജീവിതങ്ങളിലെ പാപങ്ങളിൽ നിന്നുയാണ് ള്ള മോചനം, പുണ്യം കൈവരിക്കുക, ജീവിതം സന്തോഷകരമാകുക എന്നിവയായിരിക്കും ഫലം.    

Written by - Ajitha Kumari | Last Updated : May 7, 2021, 01:32 PM IST
  • ഇന്ന് വരുഥിനി ഏകാദശിയാണ്.
  • ഈ അവസരത്തിൽ വരുഥിനി ഏകാദശി വ്രതത്തിന്റെ കഥയെക്കുറിച്ച് അറിയാം.
  • ഈ ദിനം ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നതിനായുള്ള ദിനമാണ്.
Varuthini Ekadashi Vrat Katha: ഇന്ന് വരുഥിനി ഏകാദശി; ഈ വ്രതത്തിന്റെ കഥയറിയാം

Varuthini Ekadashi Vrat Katha, Lord Vishnu Puja, Significance: എല്ലാ മാസവും ഏകാദശി ഉപവാസം ആചരിക്കുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച് വൈശാഖ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി തീയതി 2021 മെയ് 7 വെള്ളിയാഴ്ച ആയ ഇന്നാണ്.  ഈ ഏകാദശിയെ വരുഥിനി ഏകാദശി എന്നാണ് വിളിക്കുന്നത്.  ഈ ദിനം ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നതിനായുള്ള ദിനമാണ്.  വരുഥിനി ഏകാദശിയുടെ കഥയെക്കുറിച്ച് അറിയാം.. 

ശ്രീകൃഷ്ണൻ യുധിഷ്ഠിരനോട് വരുഥിനി ഏകാദശിയുടെ കഥ പറഞ്ഞിട്ടുണ്ട്. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷയിലെ ഏകാദശിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിനുപിന്നിലെ കഥയെക്കുറിച്ചും ശ്രീകൃഷ്ണനിൽ നിന്ന് കേൾക്കാനുള്ള ആഗ്രഹം ധർമ്മരാജ യുധിഷ്ഠിരൻ പ്രകടിപ്പിച്ചപ്പോൾ ശ്രീകൃഷ്ണൻ ആ കഥ പറഞ്ഞു.  

Also Read: Varuthini Ekadashi 2021: ഇന്ന് വരുത്തിനി ഏകാദശി, ഈ ദിനം അരി കഴിക്കരുത്, ഓർക്കാതെപോലും ഇക്കാര്യം ചെയ്യരുത്

പുരാതന കാലത്ത് മൻദാത (Mandhata) എന്ന പേരിൽ ഒരു  രാജാവുണ്ടായിരുന്നുവെന്നും അദ്ദേഹം വളരെ ദാനശീലനായിരുന്നുവെന്നും ഒപ്പം വിശ്വാസവും തപസും അനുഷ്ഠിച്ചിരുന്നുവെന്നും കൃഷ്ണൻ പറഞ്ഞു.  നർമദ നദിയുടെ തീരത്തായിരുന്നു മൻദാത രാജാവിന്റെ രാജ്യം.   

ഒരു ദിവസം രാജാവ് തപസ്സിനായി കാട്ടിലേക്ക് പോയി. അവിടെ ചെന്ന് തന്റെ തപസിൽ ലയിച്ചിരുന്ന സമയത്ത് ഒരു കാട്ടു കരടി വന്ന് അദ്ദേഹത്തിന്റെ കാൽ കടിച്ച് കഴിക്കുകയായിരുന്നു.  പക്ഷേ ഇതൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല.  പക്ഷേ എപ്പോഴോ അദ്ദേഹത്തിന് പന്തികേട് മനസിലായെങ്കിലും അദ്ദേഹം തപസിൽ തന്നെ വീണ്ടും മുഴുകുകയായിരുന്നു.   ഒടുവിൽ ആ കരടി അദ്ദേഹത്തെ കാടിന്റെ നടുവിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.

ഇതിൽ പരിഭ്രാന്തനായ രാജാവ് മനസിൽ വിഷ്ണുവിനെ അഭയം പ്രാപിക്കുകയും ഉടന് തന്നെ ഭഗവാൻ വിഷ്ണു അവിടെ പ്രത്യക്ഷപ്പെടുകയും കരടിയെ കൊന്ന് രാജാവിനെ രക്ഷിക്കുകയും ചെയ്തു.  ആ സമയം ആ കരടി രാജാവിന്റെ ഒരു കാല് മുഴുവനും അകത്താക്കിയിരുന്നു.   

ഈ സമയം മഹാവിഷ്ണു രാജാവിനോട് മഥുരയിലേക്ക് പോകാൻ ഉപദേശിക്കുകയുംഅവിടെചെന്ന് തന്റെ അവതാരമായ  വരാഹ മൂർത്തിയെ ആരാധിച്ച് വിധിപ്രകാരം വരുഥിനി ഏകാദശി വ്രതം അനുഷ്ഠിക്കാനും പറഞ്ഞു. 

മാത്രമല്ല ഇതിലൂടെ നിങ്ങളുടെ പഴയ ജന്മത്തിലെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുകയും നിങ്ങളുടെ നഷ്ടപ്പെട്ട ശരീരഭാഗം തിരികെ ലഭിക്കുകയും ചെയ്യുമെന്നും ഭഗവാൻ പറഞ്ഞു. 

രാജാവ് അത് കൃത്യമായി ചെയ്തു. അദ്ദേഹം നിയമപ്രകാരം വരുഥിനി ഏകാദശിയിൽ പഴങ്ങൾ മാത്രം ഭക്ഷിച്ചു.  ഇതോടെ അദ്ദേഹത്തിന് തന്റെ ശരീരം പൂർണമായും സുഖം പ്രാപിക്കുകയും ചെയ്തു.  

മാത്രമല്ല മരണശേഷം അദ്ദേഹത്തിന് സ്വർഗത്തിൽ ഇടം ലഭിക്കുകയും ചെയ്തു.    അതുകൊണ്ടുതന്നെ വരുഥിനി ഏകാദശി വ്രതം എടുക്കുന്നവരുടെ എല്ലാ പാപങ്ങളും നശിച്ച് അവർക്ക് സ്വർഗവാസം ലഭിക്കുന്നുവെന്നാണ് വിശ്വാസം.  

ഇന്ന് വ്രതം അനുഷ്ഠിക്കുന്നവർ നാളെ വേണം വ്രതം അവസാനിപ്പിക്കാൻ.   വ്രതം അവസാനിപ്പിക്കുന്നതിനെ  പാരണ എന്നാണ് പറയുന്നത്.  

വരുഥിനി ഏകാദശിയുടെ പാരണ ദിനം നാളെ അതായത് മെയ് എട്ടിനാണ്.  സമയം രാവിലെ 5:35 മുതൽ 08:16 വരെയാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News