Vastu Tips : വീട്ടിൽ സമൃദ്ധി ഉണ്ടാകാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വീട്ടിലെ കിണറിന്റെ സ്ഥാനം വടക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്ത് ആയിരിക്കണം.

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 04:08 PM IST
  • വീട്ടിന്റെ വടക്ക് ഭാഗത്തായി നീല നിറത്തിലുള്ള പിരമിഡ് വെക്കുന്നത് ശുഭകരമായിയാണ് കണക്കാക്കുന്നത്.
  • തുളസിയും നെല്ലിയും വീടിന്റെ വടക്കേ മുറ്റത്ത് നട്ടുപിടിപ്പിക്കുന്നതും ഉത്തമമാണ്.
  • വാസ്തു ശാസ്ത്ര പ്രകാരം വീടുകളുടെ വടക്ക് ദിശ ധനദേവനായ കുബേരന്റെ വാസസ്ഥലമാണ്.
  • വീട്ടിലെ കിണറിന്റെ സ്ഥാനം വടക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്ത് ആയിരിക്കണം.
Vastu Tips : വീട്ടിൽ സമൃദ്ധി ഉണ്ടാകാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടിലെ ആളുകളുടെ സാമ്പത്തിക പുരോഗതിയും വീടിന്റെ കിഴക്ക്, വടക്കുകിഴക്ക് ദിക്കുകളും തമ്മിൽ കാര്യമായ ബന്ധമുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് ഈ ദിശകളോട് അനുബന്ധിച്ച് ഉണ്ടാകുന്ന എല്ലാത്തരം വാസ്തു ദോഷങ്ങളും ആളുകളുടെ സാമ്പത്തിക ശേഷിയെയാണ് ബാധിക്കുന്നത്. അതിനാൽ താൻ നിങ്ങൾക്ക് ഔദ്യോഗിക ജീവിതത്തിലും, സാമ്പത്തിക മേഖലയിലും അഭിവൃദ്ധി നേടാൻ വീട്ടിൽ ഈ ദിശകളിൽ വെക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

നില നിറത്തിലുള്ള പിരമിഡ്

വീട്ടിന്റെ വടക്ക് ഭാഗത്തായി നീല നിറത്തിലുള്ള പിരമിഡ് വെക്കുന്നത് ശുഭകരമായിയാണ് കണക്കാക്കുന്നത്. ഇങ്ങനെ ചെയ്താൽ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നാണ് വിശ്വാസം. അതിനാൽ തന്നെ വീട്ടിന്റെ വടക്ക് ഭാഗത്തല്ല മുറിയിൽ ഇത് വെക്കാൻ ശ്രദ്ധിക്കണം.

സ്പടിക പാത്രം

വാസ്തു ശസ്‍ത്ര പ്രാകാരം വീടിന്റെ വടക്ക് ഭാഗത്തായി സ്പടിക പാത്രം വെക്കുന്നത് ഉത്തമമാണ്. കൂടാതെ ഈ പാത്രത്തിൽ ഒരു വെള്ളി നാണയം സൂക്ഷിക്കുകയും ചെയ്യണം. ഇത് വഴി ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും, വീട്ടിൽ സമ്പൽ സമൃദ്ധി ഉണ്ടാകുമെന്നുമാണ് വിശ്വാസം.

തുളസിയും നെല്ലിയും

തുളസിയും നെല്ലിയും വീടിന്റെ വടക്കേ മുറ്റത്ത് നട്ടുപിടിപ്പിക്കുന്നതും ഉത്തമമാണ്. ഇതും വീട്ടിലെ സാമ്പത്തിക ശേഷി വർധിപ്പിക്കും.

ഗണപതിയും ലക്ഷ്മി ദേവിയും 

വാസ്തു ശാസ്ത്ര പ്രകാരം ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങൾ വീട്ടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് വെച്ച് പൂജ നടത്തുന്നതും ഉത്തമമാണ്. കൂടാതെ ഒരു മൺവിളക്ക് എല്ലാ ദിവസവും കത്തിച്ച് വെക്കുകയും വേണം. ഇതുവഴി വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും.

വടക്ക്

വാസ്തു ശാസ്ത്ര പ്രകാരം വീടുകളുടെ വടക്ക് ദിശ ധനദേവനായ കുബേരന്റെ വാസസ്ഥലമാണ്. വീട്ടിലെ പണവും, ലോക്കറുകളും ഈ ഭാഗത്ത് വേണം സൂക്ഷിക്കാൻ. ഇത് വഴി വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും.

ALSO READ: Rich Zodiac Signs: പെട്ടെന്ന് സമ്പന്നരാകുന്നവരാണ് ഈ 4 രാശിക്കാർ! നിങ്ങളുടെ രാശി ഇതിലുണ്ടോ?

അത്പോലെ തന്നെ വീടിന്റെ തെക്ക് ഭാഗത്ത് പൂജ മുറിയോ, ദൈവാരാധനായോ പാടില്ല. ഇത് ധനനഷ്ടത്തിന് കാരണമാകും. വാസ്തു ശാസ്ത്രം അനുസരിച്ച് ഒരു വീട്ടിൽ പൂജാമുറിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് വീടിന്റെ ബ്രഹ്‌മ സ്‌ഥാനത്ത്‌, അതായിത് മധ്യ ഭാഗത്ത് ദൈവാരാധന നടത്തുന്നത് നിങ്ങളുടെ ജീവിതത്തിൽ അഭിവൃത്തി കൊണ്ട് വരും. അത്പോലെ തന്നെ വടക്ക് കിഴക്ക് ഈശാനകോണും പൂജാമുറി നിർമ്മിക്കാൻ ഉത്തമമായ സ്ഥാനമാണ്.

അത് പോലെ വീട് ക്രമീകരിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. വീട് പണിയുമ്പോൾ വീടിന്റെ മൂലകളിൽ കൃത്യമായി പ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടിന്റെ മൂലകൾ ഇരുളടഞ്ഞ് കിടന്നാൽ വീട്ടിൽ താമസിക്കുന്നവർക്ക് ജീവിതത്തിൽ ഉന്നമനം ഉണ്ടാകില്ലെന്നാണ് വിശ്വാസം. അത്പോലെ തന്നെ പൂജമുറിക്ക് അരികിലായി കിടപ്പുമുറിയോ, കുളിമുറിയോ, കക്കൂസോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.

വീട്ടിൽ കസേര, മേശ തുടങ്ങിയ  വീട്ടുപകരണങ്ങൾ ക്രമീകരിക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. എപ്പോഴും കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായി മാത്രമേ വീട്ടുപകരണങ്ങൾ ഇടാൻ പാടുള്ളൂ.  കിഴക്ക്. വടക്ക് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് അഭിമുഖമായി ഉള്ള വീടുകളാണ് എപ്പോഴും താമസിക്കാൻ തെരഞ്ഞെടുക്കേണ്ടത്. വീട്ടിലെ കിണറിന്റെ സ്ഥാനം ഇപ്പോഴും വടക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്ത് ആയിരിക്കണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News