Adani Crisis : അദാനിക്ക് ഇനി ഊരാക്കുടുക്കോ? റിപ്പോർട്ട് തേടി ആർബിഐ

Adani Crisis Latest Update : കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് തങ്ങളുടെ എഫ് പി ഓ പിൻവലിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 02:03 PM IST
  • അദാനി എന്റർപ്രൈസിന്റെ കീഴിലുള്ള കമ്പനികൾക്ക് പണം നൽകിയ ബാങ്കുകളോട് വിശദീകരണം തേടി ആർബിഐ
  • എഫ് പി ഒ പിൻവലിച്ചതിന് പിന്നാലെയാണ് രാജ്യത്തെ സെൻട്രൽ ബാങ്കിന്റെ അടിയന്തര ഇടപെടൽ.
Adani Crisis : അദാനിക്ക് ഇനി ഊരാക്കുടുക്കോ? റിപ്പോർട്ട് തേടി ആർബിഐ

ന്യൂ ഡൽഹി : ഹിൻഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ നേരിടുന്ന തിരച്ചടികൾക്ക് ആഘാതം കൂട്ടി ആർബിഐയുടെ ഇടപെടൽ. അദാനി എന്റർപ്രൈസിന്റെ കീഴിലുള്ള കമ്പനികൾക്ക് പണം നൽകിയ ബാങ്കുകളോട് വിശദീകരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തേടി എന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. അദാനി എന്റർപ്രൈസിസിന്റെ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ് പി ഒ) പിൻവലിച്ചതിന് പിന്നാലെയാണ് രാജ്യത്തെ സെൻട്രൽ ബാങ്കിന്റെ അടിയന്തര ഇടപെടൽ. 

വിജയകരമായി പൂര്‍ത്തിയാക്കി എന്ന് പ്രഖ്യാപിച്ച എഫ്പിഒയാണ് അദാനി ഗ്രൂപ്പ് ഇന്നലെ പിൻവലിച്ചത്.  112 ശതമാനം അപേക്ഷകള്‍ ലഭിച്ചു എന്ന് പറഞ്ഞ എഫ്പിഒ ആയിരുന്നു കഴിഞ്ഞ ദിവസം രാത്രിയോടെ തങ്ങള്‍ പിന്‍വലിക്കുന്നു എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നും ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

ALSO READ : എഫ്പിഒയിൽ അദാനിയെ രക്ഷിച്ചത് രണ്ട് ഇന്ത്യൻ ഭീമൻമാർ... അവസാന നിമിഷം സംഭവിച്ചത് ഇങ്ങനെ

ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സാഹചര്യത്തിലാണ് എഫ്പിഒയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്‍മാറിയത്. എന്തായാലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തുറന്നുവിട്ട ഭൂതം അദാനി ഗ്രൂപ്പിനെ തുരത്തിക്കൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫോര്‍ബ്‌സ് ബില്യണയര്‍ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് ഗൗതം അദാനി പുറത്തായിരുന്നു. അതേസമയം ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സില്‍ തുടരുകയും ചെയ്തു ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അദാനിക്ക് ഇതുവരെ ഉണ്ടായിരിക്കുന്നത് 100 ബില്യൺ യുഎസ് ഡോളർ നഷ്ടമാണ് മാർക്കറ്റിൽ നിന്നും ഉണ്ടായിരിക്കുന്നത്. 82,000 കോടി നഷ്ടം ഇതിനോടകം അദാനി നേരിട്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News