നിങ്ങൾ സാധാരണയായി വിദേശയാത്ര നടത്തുകയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നവരുമാണോ? എങ്കിൽ നിങ്ങൾക്കായി ഒരു പ്രധാന വാർത്ത.ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കായി പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.ജൂലൈ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു എന്നാൽ ഇതിന് ചില ഇളവുകൾ കൊണ്ടു വന്നു. ആദ്യം തന്നെ എന്താണ് പുതിയ മാറ്റം എന്ന് അറിഞ്ഞിരിക്കണം.ക്രെഡിറ്റ് കാർഡിൽ നിന്ന് വിദേശത്ത് ചെലവഴിക്കുന്ന തുകക്ക് 20 ശതമാനം TCS നേരത്തെ നൽകണമായിരുന്നു എന്നാൽ ഇപ്പോൾ സർക്കാർ ഇത് മൂന്ന് മാസത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്.7 ലക്ഷമോ അതിൽ കൂടുതലോ ചിലവഴിക്കുന്നവർക്കാണ് ഇത്തരത്തിലുള്ള ടാക്സ് നൽകേണ്ടത്. ഇതാണ് മൂന്ന് മാസത്തേക്ക് ഒഴിവാക്കിയത്.
നികുതി എടുക്കില്ല
ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡുകൾ വഴി വിദേശത്ത് ചെലവഴിക്കുന്നത് ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ വരാത്തതനിൽ ഇതിന് നികുതിയിളവ് ഉണ്ടാകില്ല. എൽആർഎസിനു കീഴിലുള്ള യാത്രാച്ചെലവുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് അയക്കുന്ന പണത്തിന് 20 ശതമാനം എന്ന നിരക്കിൽ നികുതി വെട്ടിക്കുറച്ചത് (ടിസിഎസ്) നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കാനാണ് തീരുമാനിച്ചു. ഒക്ടോബർ ഒന്നു മുതൽ ഈ നിയമം നിലവിൽ വരും.
വിദ്യാഭ്യാസത്തിനും ചികിത്സാ ആവശ്യങ്ങൾക്കും ഒഴികെ
ഒക്‌ടോബർ 1 മുതൽ വിദേശത്തുള്ള ക്രെഡിറ്റ് കാർഡ് ചെലവുകൾക്ക് ടിസിഎസ് ബാധകമല്ല. ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിലുള്ള പേയ്‌മെന്റ് പരിധി 7 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ മാത്രമേ ഉയർന്ന നിരക്കിലുള്ള ടിസിഎസ് ബാധകമാകൂ. ധനകാര്യ ബിൽ 2023 ൽ, ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ, ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസത്തിനും ചികിത്സാ ആവശ്യങ്ങൾക്കും ഒഴികെ മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് പണം അയക്കുന്നതിനും വിദേശ യാത്രാ പാക്കേജുകൾ വാങ്ങുന്നതിനും സർക്കാർ TCS അഞ്ച് ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തി.
7 ലക്ഷം രൂപയുടെ പരിധി നീക്കം ചെയ്തു
എൽആർഎസ് പ്രകാരം ടിസിഎസ് ഈടാക്കുന്നതിനുള്ള ഏഴുലക്ഷം രൂപ എന്ന പരിധി എടുത്തുകളഞ്ഞു. ഈ ഭേദഗതികൾ 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. വിവിധ കക്ഷികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ശേഷം അനുയോജ്യമായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ധനമന്ത്രാലയം പറഞ്ഞു. ഒന്നാമതായി, എൽആർഎസിന് കീഴിലുള്ള എല്ലാ ആവശ്യങ്ങൾക്കും ഒരാൾക്ക് പ്രതിവർഷം 7 ലക്ഷം രൂപ വരെയുള്ള വിദേശ യാത്രാ ടൂർ പാക്കേജുകൾക്കും ടിസിഎസ് നിരക്ക് (Tax Collection at Source (TCS) ബാധകമാകില്ല.
“പുതുക്കിയ ടിസിഎസ് നിരക്കുകൾ നടപ്പിലാക്കുന്നതിനും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ എൽആർഎസിൽ ഉൾപ്പെടുത്തുന്നതിനും കൂടുതൽ സമയം നൽകാനും തീരുമാനിച്ചിട്ടുണ്ട്,” മന്ത്രാലയം അറിയിച്ചു. വിദേശ യാത്രാ പാക്കേജുകൾക്ക് പ്രതിവർഷം 7 ലക്ഷം രൂപ ചെലവിടുമ്പോൾ 5 ശതമാനം നിരക്കിൽ ടിസിഎസ് ഈടാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഈ പരിധി കവിഞ്ഞാൽ മാത്രമേ 20 ശതമാനം നിരക്ക് ബാധകമാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...